India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാലയങ്ങളിൽ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിലവാരമില്ലാത്ത ഉച്ചഭക്ഷണം വിതരണം ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌കൂളുകളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

'അവതാരകന്‍ എന്ന നിലയില്‍ താങ്കള്‍ പരാജയമാണെന്ന് തെളിയിച്ചു'; മോഹന്‍ലാലിനെതിരെ റോബിന്‍ ആരാധകന്‍'അവതാരകന്‍ എന്ന നിലയില്‍ താങ്കള്‍ പരാജയമാണെന്ന് തെളിയിച്ചു'; മോഹന്‍ലാലിനെതിരെ റോബിന്‍ ആരാധകന്‍

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും സ്‌കൂളുകള്‍ സന്ദര്ശിച്ചത് കൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. വിദ്യാഭ്യാസ- ആരോഗ്യ- ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തപ്പോള്‍ സ്‌കൂള്‍ തുറക്കുന്ന കാര്യവും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കേണ്ട കാര്യവും പിണറായി വിജയന്‍ മറന്നുപോയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നത് ന്യായീകരിക്കാനാവില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാവാത്ത സര്‍ക്കാരാണ് കെ-റെയില്‍ കൊണ്ട് വരുമെന്ന് വീമ്പ് പറയുന്നത്.

ഈ മാസം 20ന് മുന്‍പ് ശമ്പളം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളികളെ അറിയിച്ചത് മനുഷ്യത്വവിരുദ്ധമാണ്. വിദ്യാലയങ്ങള്‍ തുറക്കുന്ന മാസത്തിലെ ശമ്പള വിതരണത്തിലെ പാളിച്ച സര്‍ക്കാരിന്റെ ഭരണപരാജയമാണ് തെളിയിക്കുന്നത്. കെടുകാര്യസ്ഥതയും അഴിമതിയുമാണ് കെഎസ്ആര്‍ടിസിയെ തകര്‍ത്തതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേസമയം, കുട്ടികള്‍ക്കൊപ്പം സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം പൂജപ്പുര ഗവര്‍മെന്റ് യു പി എസില്‍ എത്തിയാണ് മന്ത്രി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. സ്‌കൂളിലെ പാചകപ്പുരയും ക്ളാസുകളും മന്ത്രി സന്ദര്‍ശിച്ചു.

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവണ്‍മെന്റ് യുപിഎസ് ,സെന്റ്.വിന്‍സെന്റ് എന്നീ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ നേരില്‍കണ്ട് വിലയിരുത്തി.

cmsvideo
  സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

  ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിശോധന നടന്നുവരികയാണ്. ജില്ലകളിലെ ന്യൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരും ഉപജില്ലാ തലങ്ങളിലെ ന്യൂണ്‍മീല്‍ ഓഫീസര്‍മാരും സ്‌കൂളുകളില്‍ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍,വാട്ടര്‍ടാങ്ക്,, ടോയ്ലറ്റുകള്‍,ഉച്ച ഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടര്‍ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് നടത്തും.

  English summary
  BJP Leader K surendran Says Government fails to provide food security in schools
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X