കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വനിത മന്ത്രിമാർക്ക് അഹങ്കാരം; ബിജെപി മന്ത്രിമാർ‌ക്ക് കാര്യഗൗരവം, ശുഷ്കാന്തി, കണിശത...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വനിത മന്ത്രിമാർക്ക് അഹങ്കാരമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഓഖി ദുരന്തത്തിന്റഎ പശ്ചാത്തലത്തിൽ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ ഒട്ടും അഹങ്കാരമില്ലാത്ത അതീവ വിനയത്തോടെയുള്ള പെരുമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു പടിക്കണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. കേരളത്തിലെ വനിത മന്ത്രിമാരെ കുറിച്ച് രൂക്ഷമായ രീതിയിലാണ് സുരേന്ദ്രൻ ഫേസ്ബു്കകിലൂടെ വിമർശിച്ചിരിക്കുന്നത്. താങ്കളെ പോലെതന്നെയാണ് താങ്കളുടെ വനിത മന്ത്രിമാരും. മേഴ്സികുട്ടിയമ്മയുടേയും മറ്റും അഹങ്കാരവും ധാർഷ്ട്യവും കാണുമ്പോൾ പറയാതിരിക്കാൻ വയ്യെന്നും സുരേന്ദ്രൻ പറയുന്നു.

'എന്തൊരു കാര്യഗൗരവം, എത്ര ശുഷ്കാന്തി, അങ്ങേയററം കണിശതയോടെയുള്ള നടപടികൾ.... എന്നാൽ ഒട്ടും അഹങ്കാരമില്ലാതെ അതീവ വിനയത്തോടെയുള്ള പെരുമാററവും. കണ്ടുപഠിക്കണം ശ്രീ പിണറായി വിജയൻ നിർമ്മലാ സീതാരാമനേയും സുഷമാ സ്വരാജിനേയുമൊക്കെ. അതുകൊണ്ടാണ് രോഷാകുലരായ ജനക്കൂട്ടം പോലും സഹിഷ്ണുതയോടെ പെരുമാറുന്നത്. താങ്കളെപ്പോലെ തന്നെയാണ് താങ്കളുടെ വനിതാ മന്ത്രിമാരും. മേഴ്സിക്കുട്ടിയമ്മയുടേയും മററും അഹങ്കാരവും ധാർഷ്ട്യവും കാണുമ്പോൾ പറയാതിരിക്കാൻ വയ്യ.' എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോജിൽ കുറിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിയെ ജനങ്ങൾ സ്വീകരിച്ചു

കേന്ദ്രമന്ത്രിയെ ജനങ്ങൾ സ്വീകരിച്ചു

പിണറായി വിജയൻ ഓഖി ദുരിത ബാധിത പ്രദേശം സന്ദർശിക്കാൻ ചെന്നപ്പോൾ മത്സ്യതൊഴിലാളികൾ‌ തടഞ്ഞിരുന്നു. എന്നാൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ വളരെ തന്മയത്തതോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഭരണ നിർവ്വഹണം കുട്ടികളിയല്ലെന്നും ദുരന്ത നിവാരണത്തിൽ കേരള സർക്കാരും പിണറായി വിജയനും എന്ത് പ്രകോപനമാണ് നടത്തിയതെന്നും കേ സുരേന്ദ്രൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എല്ലാം കേന്ദ്രത്തിന്റെ മിടുക്ക്

എല്ലാം കേന്ദ്രത്തിന്റെ മിടുക്ക്

ഗുജറാത്ത് ഭൂകമ്പം, പ്ലേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് ദുരഭിമാനം വെടിഞ്ഞ് ഒരു നിമിഷം പിണറായി വിജയൻ മനസിലാക്കാൻ ത്യയാറാവണമെന്നും കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര വ്യോമ, നാവികസേനകൾ ഫലപ്രദമായി ഇറങ്ങിയതുകൊണ്ട് മാത്രമാണ് ഒട്ടേറെ ആളുകളുടെ ജീവൻ രക്ഷിക്കാനായതെന്നും തകെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂകി വിളി

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂകി വിളി

ഓഖി ചുഴലിക്കാറ്റ്‌ ദുരിതം വിതച്ച വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞുവെച്ചിരുന്നു. പ്രതിഷേധം ഭയന്ന്‌ പൂന്തുറ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്യുകയായിരുന്നു. വിഴിഞ്ഞത്തെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും ജെ. മേഴ്‌സിക്കുട്ടിയമ്മയേയും നാട്ടുകാര്‍ കൂക്കിവിളിച്ചാണു സ്വീകരിച്ചത്‌. ഔദ്യോഗികവാഹനം ഉപേക്ഷിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ മുഖ്യമന്ത്രിക്കു മടങ്ങേണ്ടിവരുകയും ചെയ്തു.

നാട്ടുകാരുടെ പ്രതിഷേധം

മുഖ്യമന്ത്രി എത്താത്തതില്‍ നേരത്തേ അമര്‍ഷമുയര്‍ന്നിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം എന്നതായിരുന്നു മറ്റൊരു ആരോപണം. വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കു സെന്റ്‌ മേരീസ്‌ പള്ളിവരെ പോലീസ്‌ ഇരുവശത്തും നിന്നു വഴിയൊരുക്കുകയായിരുന്നു. തുടര്‍ന്നു ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു പരാതിപ്പെടാന്‍ ആളുകള്‍ ശ്രമിച്ചതോടെ ബഹളമായി.രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും നടപടികള്‍ അപര്യാപ്‌തമാണെന്നു പള്ളിവികാരി വിമര്‍ശിച്ചു. തുടര്‍ന്ന്‌, പള്ളിയില്‍നിന്ന്‌ ഇറങ്ങി മുഖ്യമന്ത്രി ഔദ്യോഗികവാഹനത്തിനടുത്തേക്കു പോകാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിുകയായിരുന്നു. ഇവിടെയാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ യാതൊരു യാതൊരു പ്രശ്നങ്ങളുമില്ലാതെ ജനങ്ങളുമായി സംവദിച്ചത്.

English summary
BJP leader K Surendran's facebook post against Pinarayi vijayan and Women ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X