കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി മുത്താണ്; കൊവിഡ് കാലത്ത് ഈ മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്'; ട്രോൾ

Google Oneindia Malayalam News

തിരുവനന്തുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെ എസ്. രാധാകൃഷ്ണൻ.നാട്ടിൽ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെയാണ് ലഭിച്ചതെന്നത് ഭാഗ്യമാണെന്ന് രാധാകൃഷ്ണൻ പരിഹസിച്ചു. കോവിഡ് കാലം പാർട്ടിഭരണത്തിന് ഉപയുക്തമാക്കത്തക്ക വിധത്തിൽ, പോലീസ് ഭരണം ഏർപ്പെടുത്താനുള്ള ഊനം അദ്ദേഹത്തിനുണ്ടായി എന്നത് കൊടിയേരിയുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്ന് തോന്നുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാധാകൃഷ്ണൻ പരിഹസിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

മുഖ്യമന്ത്രി നമ്മുടെ മുത്താണ്

മുഖ്യമന്ത്രി നമ്മുടെ മുത്താണ്

നാട്ടിൽ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്!.... പെട്ടിമലയിൽ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് ! ! !മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. ഒന്നും അറിയാത്ത അദ്ദേഹം രാജ്യം ഭരിക്കുന്നു. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങളാണെങ്കിൽ അദ്ദേഹം ഒട്ടും അറിയുന്നില്ല. എന്തെല്ലാമാണ് അദ്ദേഹം അറിയാതെ പോയത്.

അദ്ദേഹം നിഷ്‌കളങ്കനാണ്

അദ്ദേഹം നിഷ്‌കളങ്കനാണ്

1. സ്പ്രിംഗ്ളർ ഇടപാടിലെ അഴിമതി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അഴിമതിയുടെ പേരിൽ സ്പ്രിംഗ്ളർ കരാർ റദ്ദാക്കിയതും അദ്ദേഹം അറിഞ്ഞില്ല; കാരണം അദ്ദേഹം നിഷ്‌കളങ്കനാണ്.
2. സ്വർണക്കടത്ത്/ രാജ്യദ്രോഹ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വപ്ന സുരേഷിന് ഐ. ടി. വകുപ്പിൽ വൻ ശമ്പളത്തിൽ നിയമനം നൽകിയ കാര്യവും അദ്ദേഹം അറിഞ്ഞില്ല.

സ്വപ്ന സുരേഷിന്റെ ഉപകർത്താവ്

സ്വപ്ന സുരേഷിന്റെ ഉപകർത്താവ്

3. ഐ. ടി. വകുപ്പ് സെക്രട്ടറിയും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കരൻ, സ്വപ്ന സുരേഷിന്റെ ഉപകർത്താവ് ആണ് എന്ന കാര്യവും അദ്ദേഹം അറിഞ്ഞില്ല.

4. സ്വപ്ന സുരേഷും ശിവശങ്കരനും ഒരുമിച്ച് ഒന്നു ചേർന്ന് ദുബായിൽ പോയി യു. എ. ഇ. സർക്കാരുമായുള്ള ചർച്ചയ്ക്ക് മുന്നൊരുക്കവും, ഗൃഹപാഠവും, നടത്തിയ കാര്യവും മുഖ്യമന്ത്രി അറിഞ്ഞില്ല.

മുഖ്യമന്ത്രി അറിഞ്ഞില്ല

മുഖ്യമന്ത്രി അറിഞ്ഞില്ല

5. റെഡ് ക്രസൻ്റ് (രക്ത ചന്ദ്രിക)മായി കൂടി കൂടിക്കാഴ്ച നടത്തുമ്പോഴും ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്നപ്പോഴും സ്വപ്നയുടെ സാന്നിധ്യം അദ്ദേഹം ശ്രദ്ധിച്ചേയില്ല. കാരണം, അദ്ദേഹം നിഷ്‌കളങ്കനാണ്. പിള്ള മനസാണ് അതിൽ കള്ളമേയില്ല.
6. രക്തചന്ദ്രിക നൽകിയ 20 കോടിയിൽ നിന്നും ഒരു കോടി സ്വപ്ന അടിച്ചുമാറ്റിയതും അദ്ദേഹം അറിഞ്ഞില്ല.

Recommended Video

cmsvideo
P Rajeev against deshabhimani staff kannan lal | Oneindia Malayalam
സ്വപ്നയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യവും

സ്വപ്നയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യവും

7. മന്ത്രി ജലീലും, ശരണം വിളിക്കുന്ന മന്ത്രിയും അടക്കം സ്പീക്കറോടൊപ്പവും അല്ലതെയും സ്വപ്നയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യവും പാവം മുഖ്യമന്ത്രി അറിഞ്ഞില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.
8. തന്റെ പ്രസ്സ് സെക്രട്ടറി പി. എം. മനോജ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ധിക്കാരം കാട്ടിയ മാധ്യമപ്രവർത്തകരെ പുലഭ്യം പറഞ്ഞതും പുലയാട്ടിയതും മുഖ്യമന്ത്രി അറിഞ്ഞേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.
9. ലോകനാഥ് ബഹ്‌റയുടെ പോലീസ് നാട്ടിൽ നടന്ന് ആളുകളെ ഇടിച്ചുകൊല്ലുന്നതും, ഉരുട്ടിക്കൊല്ലുന്നതും, മുക്കികൊല്ലുന്നതും വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി അറിയുന്നേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.

ഈ കൊറോണ കാലത്ത് ലഭിച്ചത്

ഈ കൊറോണ കാലത്ത് ലഭിച്ചത്

ഇങ്ങനെ നാട്ടിൽ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്. പെട്ടിമലയിലെ നിത്യദരിദ്രരും നിരാലംബരുമായ എത്രയോപേർ മലയിടിഞ്ഞു മരിച്ചതും താൻ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നു തോന്നാതിരുന്ന മുഖ്യമന്ത്രി നമ്മുടെ മുത്താണ്; അദ്ദേഹം നിഷ്‌കളങ്കനാണ്.

കൊടിയേരിയുടെ പ്രാർത്ഥനയുടെ ശക്തി

കൊടിയേരിയുടെ പ്രാർത്ഥനയുടെ ശക്തി

പക്ഷെ, കോവിഡ് കാലം പാർട്ടിഭരണത്തിന് ഉപയുക്തമാക്കത്തക്ക വിധത്തിൽ, പോലീസ് ഭരണം ഏർപ്പെടുത്താനുള്ള ഊനം അദ്ദേഹത്തിനുണ്ടായി എന്നത് കൊടിയേരിയുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്ന് തോന്നുന്നു. മരണം, ജനനം, വിവാഹം, അടിയന്തിരം ഇങ്ങനെ, ആചാരം എന്ത് തന്നെ ആയാലും പോലീസിന്റെ സമ്മതം വേണമെന്ന ഉത്തരവ് മുഖ്യമന്ത്രി ഇറക്കി.

വെളിച്ചമില്ലെങ്കിൽ നിഴൽ ഉണ്ടാകില്ല.

വെളിച്ചമില്ലെങ്കിൽ നിഴൽ ഉണ്ടാകില്ല.

പോലീസിന്റെ സമ്മതമാകട്ടെ പാർട്ടി ശുപാർശ പറഞ്ഞാലേ ലഭിക്കൂ. കേരളത്തെ പാർട്ടി ഭരണത്തിലാക്കാൻ കഴിഞ്ഞ മുഖ്യമന്ത്രിയായും പിണറായി അറിയപ്പെടും.മുഖ്യമന്ത്രി, ഒന്നും അറിയാതെ അങ്ങ് ഇരുട്ടിലെ നടക്കരുത്. ഇരുട്ടിൽ നടക്കുന്നവൻ ഇടറി വീഴും; മറക്കരുത്. അപ്പോൾ താങ്ങാൻ നിഴൽ പോലും ഉണ്ടാകില്ല; കാരണം വെളിച്ചമില്ലെങ്കിൽ നിഴൽ ഉണ്ടാകില്ല.

ഇരട്ടകുട്ടികൾക്കൊപ്പമുള്ള ചിത്രത്തിന് നടി സാന്ദ്രയ്ക്കെതിരെ അശ്ലീല കമന്റ്; വിമർശനവുമായി കൈലാസ് മേനോൻഇരട്ടകുട്ടികൾക്കൊപ്പമുള്ള ചിത്രത്തിന് നടി സാന്ദ്രയ്ക്കെതിരെ അശ്ലീല കമന്റ്; വിമർശനവുമായി കൈലാസ് മേനോൻ

സച്ചിൻ പൈലറ്റിനെ മെരുക്കിയ കോൺഗ്രസ് തന്ത്രം; മുന്നിൽ വെച്ച വാഗ്ദാനങ്ങൾ ഇതാണ്!! ദില്ലിയിൽസച്ചിൻ പൈലറ്റിനെ മെരുക്കിയ കോൺഗ്രസ് തന്ത്രം; മുന്നിൽ വെച്ച വാഗ്ദാനങ്ങൾ ഇതാണ്!! ദില്ലിയിൽ

English summary
BJP leader KS Radhakrishnan mocks CM Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X