Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ സുരേന്ദ്രന്‍ വിഷയം പാര്‍ട്ടി പരിഗണനയില്‍ ഇല്ല; പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്ന് കെഎസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍ രംഗത്ത്. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോള്‍ പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഒരു മീറ്റിംഗിലും ശോഭ സുരേന്ദ്രന്‍ സംബന്ധിച്ചുള്ള വിഷയം ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

bjp

കേരള രാഷ്ട്രീയത്തില്‍ ഒരു ഇടമുള്ള നേതാവാണ് ശോഭ സുരേന്ദ്രന്‍. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും പ്രധാന നേതാക്കള്‍ എല്ലാവരും മത്സരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കെഎസ് രാധാകൃഷ്ണന്റെ പ്രതികരണം.

നേരത്തെ ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ പരസ്യപ്രതികരണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ അവഗണനയെ കുറിച്ച് പലരും പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അങ്ങനെ ആര്‍ക്കെങ്കിലും പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കണം എന്നാണ് പികെ കൃഷ്ണദാസ് പറഞ്ഞത്. പ്രശ്നങ്ങള്‍ സംഘടനയ്ക്ക് അകത്ത് നിന്ന് തന്നെ പരിഹരിക്കണമെന്നും അതിന് ബിജെപി നേതൃത്വത്തിന് കഴിയും എന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.

ശോഭ സുരേന്ദ്രനെ കുറ്റപ്പെടുത്താതെയാണ് അന്ന് കൃഷ്ണദാസ് പ്രതികരിച്ചത്. ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്ത വിഷയത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലായിരുന്നു പികെ കൃഷ്ണദാസിന്റെ പ്രതികരിച്ചത്. സംസ്ഥാന നേതൃത്വും കേന്ദ്ര നേതൃത്വവും ചേര്‍ന്നാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സംസ്ഥാന തലത്തിലുള്ള ചുമതലകള്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+