കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രന്‍ വിഷയം പാര്‍ട്ടി പരിഗണനയില്‍ ഇല്ല; പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്ന് കെഎസ് രാധാകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍ രംഗത്ത്. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോള്‍ പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഒരു മീറ്റിംഗിലും ശോഭ സുരേന്ദ്രന്‍ സംബന്ധിച്ചുള്ള വിഷയം ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

bjp

കേരള രാഷ്ട്രീയത്തില്‍ ഒരു ഇടമുള്ള നേതാവാണ് ശോഭ സുരേന്ദ്രന്‍. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും പ്രധാന നേതാക്കള്‍ എല്ലാവരും മത്സരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കെഎസ് രാധാകൃഷ്ണന്റെ പ്രതികരണം.

സിപിഎമ്മിനെ വെട്ടിലാക്കി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം; ജമാഅത്തുമായി സഹകരിച്ചിട്ടുണ്ട്സിപിഎമ്മിനെ വെട്ടിലാക്കി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം; ജമാഅത്തുമായി സഹകരിച്ചിട്ടുണ്ട്

നേരത്തെ ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ പരസ്യപ്രതികരണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ അവഗണനയെ കുറിച്ച് പലരും പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അങ്ങനെ ആര്‍ക്കെങ്കിലും പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കണം എന്നാണ് പികെ കൃഷ്ണദാസ് പറഞ്ഞത്. പ്രശ്നങ്ങള്‍ സംഘടനയ്ക്ക് അകത്ത് നിന്ന് തന്നെ പരിഹരിക്കണമെന്നും അതിന് ബിജെപി നേതൃത്വത്തിന് കഴിയും എന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.

കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെകെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ

ശോഭ സുരേന്ദ്രനെ കുറ്റപ്പെടുത്താതെയാണ് അന്ന് കൃഷ്ണദാസ് പ്രതികരിച്ചത്. ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്ത വിഷയത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലായിരുന്നു പികെ കൃഷ്ണദാസിന്റെ പ്രതികരിച്ചത്. സംസ്ഥാന നേതൃത്വും കേന്ദ്ര നേതൃത്വവും ചേര്‍ന്നാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സംസ്ഥാന തലത്തിലുള്ള ചുമതലകള്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ജില്ലയില്‍ കയറാനാവില്ല; എന്നിട്ടും കമറുദ്ദീനെ മഞ്ചേശ്വരത്ത് വീണ്ടും മത്സരിപ്പിക്കണമെന്ന് അനുയായികള്‍ജില്ലയില്‍ കയറാനാവില്ല; എന്നിട്ടും കമറുദ്ദീനെ മഞ്ചേശ്വരത്ത് വീണ്ടും മത്സരിപ്പിക്കണമെന്ന് അനുയായികള്‍

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ ആൾ അറസ്റ്റിൽ;മാനസിക രോഗിയെന്ന് പോലീസ് പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ ആൾ അറസ്റ്റിൽ;മാനസിക രോഗിയെന്ന് പോലീസ്

അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ, യുഡിഎഫ് പ്രകടനപത്രികഅധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ, യുഡിഎഫ് പ്രകടനപത്രിക

Recommended Video

cmsvideo
മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്ന് കൃഷ്ണകുമാര്‍ | Oneindia Malayalam

തന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ലതന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ല

English summary
BJP Leader KS Radhakrishnan says Sobha Surendran issue not under party consideration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X