കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാല്‍ പറയുന്നത് അദ്ദേഹത്തിന്‍റെ വിഷമങ്ങളും പ്രയാസങ്ങളും; പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കിയ ഒ രാജഗോപാല്‍ എംഎല്‍എയെ തള്ളി പാര്‍ട്ടി വക്താവ് എംഎസ് കുമാര്‍. രാജഗോപാല്‍ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് പറയുന്നതല്ല. അദ്ദേഹം പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായം അല്ലെന്നും എംഎസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഡികെ ശിവകുമാര്‍ അധ്യക്ഷനാകും? തന്നോട് തുടരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവുഡികെ ശിവകുമാര്‍ അധ്യക്ഷനാകും? തന്നോട് തുടരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവു

അദ്ദേഹം അദ്ദേഹത്തിന്‍റെ വിഷമങ്ങളും പ്രയാസങ്ങളും പറയുന്നതാണ്. പാര്‍ട്ടിയില്‍ ആലോചിച്ച് പറയത്ത അത്തരം കാര്യങ്ങള്‍ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് അദ്ദേഹം തന്നെ പറയാറുള്ളതാണെന്നും എംഎസ് കുമാര്‍ അഭിപ്രായപ്പെട്ടു.

bjp

സംസ്ഥാനത്ത് ബിജെപിക്ക് അധ്യക്ഷനില്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് സമാനമായ സാഹചര്യം ബിജെപിയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഒ രാജഗോപാല്‍ നേരത്തെ അഭിപ്രായപ്പെട്ടത്. ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും നേതൃത്വമില്ലെന്ന് രാജഗോപാല്‍ പറഞ്ഞു.

അതെല്ലാം നുണയാണ്: തിരക്കഥയില്‍ ഉള്ളതിന് അനുസരിച്ചാണ് രജനീകാന്ത് വീണതെന്ന് വനംവകുപ്പ്അതെല്ലാം നുണയാണ്: തിരക്കഥയില്‍ ഉള്ളതിന് അനുസരിച്ചാണ് രജനീകാന്ത് വീണതെന്ന് വനംവകുപ്പ്

സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്ഥിതി അമിത ഷായെയും തിയ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ അറിയിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ താന്‍ പിന്തുണച്ചിട്ടില്ല. എതിര്‍ത്തു പ്രസംഗിച്ചത് നിയമസഭയുടെ രേഖകളിലുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു.

English summary
bjp leader ms kumar against o rajagopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X