കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്റെ ബലിദാനം പിറന്ന നാടിനു വേണ്ടി, അത് പാഴാകില്ല: പാലക്കാട് കൊലപാതകത്തില്‍ എംടി രമേശ്

Google Oneindia Malayalam News

കോഴിക്കോട്: പാലക്കാട് ആര്‍ എസ് എസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് എം ടി രമേശ് രംഗത്ത്. സര്‍ക്കാരിനും പൊലീസിനും തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആ പണി വൃത്തിയായി പൊതുജനം എറ്റെടുക്കുമെന്ന് എം ടി രമേശ് പറഞ്ഞു.

'കാവ്യയും നാദിർഷയും സിദ്ദിഖും നൽകാത്ത മൊഴി', പോലീസ് എഴുതിച്ചേർത്തുവെന്ന് രാഹുൽ ഈശ്വർ 'കാവ്യയും നാദിർഷയും സിദ്ദിഖും നൽകാത്ത മൊഴി', പോലീസ് എഴുതിച്ചേർത്തുവെന്ന് രാഹുൽ ഈശ്വർ

ഇന്നലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ എസ് എസ്സിന്റെ തലയില്‍ കെട്ടിവെക്കാനാണ് മലമ്പുഴ എം എല്‍ എ എ പ്രഭാകരന്‍ ശ്രമിച്ചത്, പൊലീസ് അന്വേഷണം എങ്ങുമെത്താതെ തന്നെ കൊലപാതകം ആര്‍ എസ് എസ്സിന്റെ തലയില്‍ കെട്ടിവെച്ച മലമ്പുഴ എം എല്‍ എയുടെ നടപടി മന:പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നെന്നും എം ടി രമേശ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. പോസ്റ്റിന്റെ പൂര്‍ണരൂപം..

mt

തീവ്രവാദികളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനാവില്ലെങ്കില്‍ ?
പാലക്കാട് മേലാമുറിയില്‍ പട്ടാപ്പകല്‍ സംഘത്തിന്റെ ഒരു പ്രധാന കാര്യകര്‍ത്താവിനെയാണ് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ വെട്ടിക്കൊന്നിരിക്കുന്നത്. ഇന്നലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെക്കാനാണ് മലമ്പുഴ എം.എല്‍.എ എ.പ്രഭാകരന്‍ ശ്രമിച്ചത്, പൊലീസ് അന്വേഷണം എങ്ങുമെത്താതെ തന്നെ കൊലപാതകം ആര്‍. എസ്.എസ്സിന്റെ തലയില്‍ കെട്ടിവെച്ച മലമ്പുഴ എം.എല്‍.എയുടെ നടപടിമന:പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നു.

എസ്.ഡി.പി.ഐക്കുവേണ്ടി ആദ്യം സംസാരിച്ചതും സി.പി.എം എം.എല്‍.എ ആയ പ്രഭാകരന്‍ തന്നെ.സംസ്ഥാനത്താകെ നിലനില്‍ക്കുന്ന എസ്.ഡി.പി.ഐ, സി.പി.എം സംഖ്യത്തിന്റെ ഭാഗമായാണ് എം.എല്‍.എ അവര്‍ക്കു വേണ്ടി സംസാരിക്കുന്നത്. സഞ്ജിത്തിന്റെ കൊല നടന്നിട്ട് പഴുതടച്ച അന്വേഷണം നടത്താനോ ഗൂഢാലോചന ഉള്‍പെടെ പുറത്തു കൊണ്ടുവരാനോ പൊലീസിന് താല്‍പര്യമുണ്ടായിരുന്നില്ല, ഇന്നലെ നടന്ന കൊലയ്ക്ക് ശേഷം പൊലീസ് ഒരു തരത്തിലും മുന്‍കരുതലെടുത്തില്ല.

പട്ടാപ്പകല്‍ ഒരു കാര്യകര്‍ത്താവിനെ സ്വന്തം കടമുറിയിലെത്തി തീവ്രവാദികള്‍ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം മലമ്പുഴ എം.എല്‍.എയ്ക്കും സി.പി.എമ്മിനും ആഭ്യന്തര വകുപ്പിനുമാണ്. സര്‍ക്കാരിനും പൊലീസിനും തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആ പണി വൃത്തിയായി പൊതുജനം എറ്റെടുക്കുമെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ, ശ്രീനിവാസന്റെ ബലിദാനം പിറന്ന നാടിനു വേണ്ടിയാണ്, അത് പാഴാകില്ല- എം ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പാലക്കാട്ടെ കൊലപാകത്തന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗ്ഗീയ കോമരങ്ങള്‍ ഒരു ജനതയുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേര്‍ന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്‌ത്തെന്ന് പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍ പറഞ്ഞു. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

English summary
BJP leader MT Ramesh Against gover over Palakkad RSS leader Sreenivasan Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X