കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ സിനിമാ ദമ്പതികൾക്ക് ഫൈസൽ ഫരീദുമായി ബന്ധമെന്ന് എംടി രമേശ്; ഇടത് സഹയാത്രികരെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് ചില മലയാള സിനിമകള്‍ക്ക് വേണ്ടി പണം മുടക്കിയതായുളള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിറകെ ചില മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്.

മലയാളത്തിലെ സിനിമാക്കാരായ ദമ്പതിമാര്‍ക്ക് ഫൈസല്‍ ഫരീദുമായി ബന്ധമുണ്ട് എന്നാണ് എംടി രമേശിന്റെ ആരോപണം. ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതിമാര്‍ക്കാന്‍ ഫൈസല്‍ ഫരീദുമായി ബന്ധം എന്ന് എംടി രമേശ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രമുഖ സിനിമാ സംഘടനയായ അമ്മ മറുപടി പറയണം എന്നും എംടി രമേശ് ആവശ്യപ്പെട്ടു.

gold

പഴയതലമുറയിലെ ഒരു പ്രമുഖ സംവിധായകനുമായും ഫൈസല്‍ ഫരീദിന് അടുത്ത ബന്ധമുണ്ട്. ചില സംവിധായകര്‍ ഫൈസല്‍ ഫരീദിന്റെ ബിനാമികളാണെന്നും ആരോപിക്കപ്പെടുന്നു. സിനിമാ ദമ്പതികളുടെ ഫോര്‍ട്ട് കൊച്ചിയിലെ സ്ഥാപനത്തില്‍ ഫൈസല്‍ ഫരീദ് സന്ദര്‍ശകനാണെന്നും എംടി രമേശ് ആരോപിച്ചു.

കള്ളപ്പണം വെളുപ്പിക്കാനുളള ഇടമായി മലയാള സിനിമാ രംഗം മാറിയിരിക്കുകയാണ്. ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കണം എന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശ് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തേയും സംസ്ഥാന സര്‍ക്കാരിലെ ഒരു മന്ത്രിയേയും പുകഴ്ത്തുന്ന തരത്തില്‍ അടുത്ത കാലത്തായി പുറത്തിറങ്ങിയ സിനിമകള്‍ സ്വര്‍ണ്ണക്കടത്ത് പണം ഉപയോഗിച്ച് നിര്‍മ്മിച്ചവയാണെന്നും ആരോപണമുണ്ടെന്നും എംടി രമേശ് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!

കേരളത്തില്‍ നടന്ന രാജ്യവിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ ഫൈസല്‍ ഫരീദിന്റെ പണമാണ്. പൗരത്വ നിയമത്തിന് എതിരെ സിനിമാ രംഗത്തുളളവര്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ സ്‌പോണ്‍സറും ഫൈസല്‍ ഫരീദ് ആണെന്നും ഈ സമരത്തിന് ശേഷം നടന്ന പാര്‍ട്ടിയെ കുറിച്ചും അന്വേഷണം വേണം എന്നും എംടി രമേശ് ആവശ്യപ്പെട്ടു. ഒരു സൂപ്പര്‍ ഹിറ്റ് സിനിമ അടക്കം നാല് സിനിമകള്‍ക്ക് ഫൈസല്‍ ഫരീദ് ഹവാല പണം ഇറക്കി എന്നാണ് സൂചന.

രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രം, ഗെയിം ചെയ്ഞ്ചർ പ്രിയങ്ക ഗാന്ധി, 2 വഴികൾ!രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രം, ഗെയിം ചെയ്ഞ്ചർ പ്രിയങ്ക ഗാന്ധി, 2 വഴികൾ!

വയനാട്ടിൽ അദൃശ്യ സ്നേഹ സാന്നിധ്യമായി രാഹുൽ ഗാന്ധി, കുരുന്നുകൾക്ക് രാഹുലിന്റെ ആ സമ്മാനമെത്തി!വയനാട്ടിൽ അദൃശ്യ സ്നേഹ സാന്നിധ്യമായി രാഹുൽ ഗാന്ധി, കുരുന്നുകൾക്ക് രാഹുലിന്റെ ആ സമ്മാനമെത്തി!

English summary
BJP leader MT Ramesh alleges that couple in Malayalam Cinema have connection with Faizal Fareed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X