കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദുർഗന്ധം തിരിച്ചറിയാൻ പറ്റാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ സമ്മതിച്ചു', പരിഹാസം..!

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പരിഹസിച്ച് ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലുമാണ് എംടി രമേശിന്റെ പരിഹാസം. രാമായണം മുഴുവന്‍ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അല്‍പ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരനെന്ന് എംടി രമേശ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

രാമായണത്തില്‍ രാവണനെ വേട്ടയാടിപ്പിടിച്ചത് ശ്രീരാമനാണ്. കേരള രാഷ്ട്രീയത്തിലെ രാവണനായി പിണറായി വിജയനെ ഉപമിക്കാന്‍ സുധാകരന് സാധിച്ചത് അദ്ദേഹം ചില കാര്യങ്ങള്‍ മനസിലാക്കിയതു കൊണ്ടാണ്. സ്വന്തം മൂക്കിന് കീഴിലുള്ള ദുര്‍ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് ഇതോടെ സുധാകരന്‍ സമ്മതിച്ചിരിക്കുകയാണെന്നും എംടി രമേശ് കുറിപ്പില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

അല്‍പ്പജ്ഞാനി

അല്‍പ്പജ്ഞാനി

രാമായണം മുഴുവന്‍ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അല്‍പ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരന്‍. രാമായണത്തിലെ ചില തത്വങ്ങള്‍ മനസിലായത് തന്നെ മഹാഭാഗ്യമാണ്. രാമായണമാസത്തില്‍ പ്രതിപക്ഷം പിണറായി വിജയനെ വേട്ടയാടിയെന്ന് പറയുന്നത് അതുകൊണ്ടാണ്.

അവകാശപ്പെടുന്നത്

അവകാശപ്പെടുന്നത്

രാമായണത്തില്‍ രാവണനെ വേട്ടയാടിപ്പിടിച്ചത് ശ്രീരാമനാണ്. കേരള രാഷ്ട്രീയത്തിലെ രാവണനായി പിണറായി വിജയനെ ഉപമിക്കാന്‍ സുധാകരന് സാധിച്ചത് അദ്ദേഹം ചില കാര്യങ്ങള്‍ മനസിലാക്കിയതു കൊണ്ടാണ്. ശിവശങ്കരന്‍ സെക്രട്ടറിയേറ്റ് നാറ്റിച്ചെന്ന് പറയുന്ന സുധാകരന്‍ അത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.

Recommended Video

cmsvideo
Pinarayi vijayan is vamanan, says joy mathew | Oneindia Malayalam
സമ്മതിച്ചിരിക്കുകയാണ്

സമ്മതിച്ചിരിക്കുകയാണ്

സ്വന്തം മൂക്കിന് കീഴിലുള്ള ദുര്‍ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് ഇതോടെ സുധാകരന്‍ സമ്മതിച്ചിരിക്കുകയാണ്. ശിവശങ്കരനെ വിശ്വസിച്ചതില്‍ മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയെന്നാണ് സുധാകരന്‍ വരികള്‍ക്കിടയിലൂടെ പറയുന്നത്. ഇത് മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പാണ്.

രാമായണത്തെ കൂട്ടു പിടിച്ചത്

രാമായണത്തെ കൂട്ടു പിടിച്ചത്

അപ്രിയമായ ഇത്തരം കാര്യങ്ങള്‍ പിണറായിയോട് നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തതിനാലാണ് അദ്ദേഹം രാമായണത്തെ കൂട്ടു പിടിച്ചത്. രാമായണം നല്‍കിയ ധൈര്യമാണ് സുധാകരന് ഉള്ളത്. രാവണപാളയം ഉപേക്ഷിച്ച് ധര്‍മ്മത്തിനൊപ്പം ചേര്‍ന്ന വിഭീഷണനാകാനുള്ള അവസരം സുധാകരന്‍ പ്രയോജനപ്പെടുത്തണം.

യാഥാര്‍ത്ഥ്യം

യാഥാര്‍ത്ഥ്യം

രാവണന്‍ കുലം മുടിയ്ക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ ആളായിരുന്നു വിഭീഷണന്‍. അദ്ദേഹം അത് രാവണന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. ആ ധൈര്യം കാണിക്കാന്‍ ഇടത് പാളയത്തില്‍ ഒരാള്‍ പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവരൊക്കെ കുംഭകര്‍ണ്ണന്റെ പാതയിലാണ്.

ദുര്‍ബലനായ ഭരണാധികാരി

ദുര്‍ബലനായ ഭരണാധികാരി

വിശ്വസ്തന്‍ സ്വന്തം വകുപ്പില്‍ കാണിച്ചു കൂട്ടിയ കൊള്ളരുതായ്മകള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത പിണറായി വിജയന്‍ ദുര്‍ബലനായ ഭരണാധികാരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തെറ്റിന് കൂട്ടു നില്‍ക്കുന്നവരും തെറ്റുകാര്‍ തന്നെയാണ്. രാവണന്‍ പറയുന്നത് കണ്ണടച്ച് അനുസരിക്കുന്ന മറ്റ് കുഭകര്‍ണ്ണന്‍മാര്‍ക്കിടയില്‍ ഒരു വിഭീഷണനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അത് ആശ്വാസമായേനേ.

തമിഴ്നാട് പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്-ഡിഎംകെ സഖ്യം; രാഹുൽ ഗാന്ധിയും കളത്തിൽതമിഴ്നാട് പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്-ഡിഎംകെ സഖ്യം; രാഹുൽ ഗാന്ധിയും കളത്തിൽ

English summary
BJP leader MT Ramesh criticizes Chief Minister Pinarayi Vijayan and Minister G Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X