കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

  • By Desk
Google Oneindia Malayalam News

കൊച്ചി: ശബരിമല വിഷയത്തിൽ തുറന്നനടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. വിശ്വാസികളായ സ്ത്രീകൽ ആരും ശബരിമലയിൽ പോകുമെന്ന് തോനുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ കഠിനാധ്വാനം ചെയ്യുന്ന സർക്കാർ ആദ്യം വിശ്വാസികളായ ഹിന്ദുക്കൾക്ക് ശബരിമലയിൽ പോയി തൊഴാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും എംടി രമേശ് പറഞ്ഞു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

<strong>മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നിലനിര്‍ത്തും.... ടൈംസ് സര്‍വേയില്‍ മോദി തരംഗം!!</strong>മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നിലനിര്‍ത്തും.... ടൈംസ് സര്‍വേയില്‍ മോദി തരംഗം!!

പമ്പയിലെ ഇന്നത്തെ അവസ്ഥ വിശ്വാസികൾക്ക് സൗകര്യപ്രദമായി ദർശനം നടത്തി വരാവുന്ന രീതിയിലല്ല. കേന്ദ്രസർക്കാർ ഓർഡിനൻസ് വഴി ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടപ്പാകുന്ന കാര്യമല്ലെന്നും എംടി രമേശ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിശ്വാസികളെ കലാപകാരികളാക്കാനുള്ള ശ്രമത്തിൽ നിന്ന് പിണറായി വിജയൻ പിന്മാറണം. പ്രളയാനന്തരം ഉണ്ടായ കേരളത്തിലെ ഐക്യം തകർക്കുന്നത് കേരള സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാൽനടജാഥ വ്യാഴാഴ്ച ആരംഭിക്കും

കാൽനടജാഥ വ്യാഴാഴ്ച ആരംഭിക്കും


ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ കാൽനടയാത്ര വ്യാഴാഴ്ച ആരംഭിക്കും. എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പിഎസ് ശ്രീധരൻപിള്ളയാണ് ജാഥ നയിക്കുന്നത്. പതിനഞ്ചാം തീയ്യതി സെക്രട്ടേറിയറ്റ് മാർച്ചോടെ ജാഥ സമാപിക്കും. ശബരിമല വിഷയത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിർദേശമെന്ന് റിപ്പോർട്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രത

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രത


ശബരിമല വിഷയത്തില്‍ ഒരുവിഭാഗം ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനുമാണ് അമിത് ഷായുടെ നിര്‍ദേശം. ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന വക്താക്കളുടെ യോഗത്തിലാണ് അമിത് ഷാ നിര്‍ദേശം നല്‍കിയതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വക്താക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും, കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നുമാണ് അമിത് ഷായുടെ നിര്‍ദ്ദേശം.

വിശ്വവഹിന്ദു പരിഷത്ത്

വിശ്വവഹിന്ദു പരിഷത്ത്

രാജ്യത്തൊട്ടാകെ ബാധിക്കപ്പെടുന്ന വിഷയമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ചാ വിഷയമാണ്. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചത്. വലിയ രീതിയില്‍ ജനപങ്കാളിത്തം യോഗങ്ങളിലുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കണമെന്നാണ് ഷായുടെ നിർദേശം.

മലക്കം മറിഞ്ഞ് ബിജെപി

മലക്കം മറിഞ്ഞ് ബിജെപി

ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയും വലിയ ജനപങ്കാളിത്തം ഉണ്ടാകുകയും ചെയ്തിട്ടും ബിജെപിക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തെ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ബിജെപി സംസ്ഥാനനേതൃത്വത്തിന്റേത്. ആര്‍എസ്എസ് കേന്ദ്രനേതൃത്വവും വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിലപാടില്‍ മലക്കം മറിഞ്ഞ് സര്‍ക്കാരിനെതിരെ നീങ്ങാനാണ് ബിജെപി ശ്രമം. ഇതിലൂടെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനും ബിജെപി ശ്രമിക്കുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വിശ്വാസത്തിന്റെ പേരിൽ അക്രമം നടത്താൻ അനുവദിക്കില്ല

വിശ്വാസത്തിന്റെ പേരിൽ അക്രമം നടത്താൻ അനുവദിക്കില്ല


അതേസമയം തന്ത്രിയും മന്ത്രിയും ബിഷപ്പുമൊക്കെ ഭരണഘടനയ്ക്ക് മുകളിലല്ല. ഭക്തരുടെ വികാരം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. കോടതി വിധി പാലിച്ചേ പറ്റൂ. അത് ജനങ്ങള്‍ മനസിലാക്കണമെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ആര്‍എസ്എസ്- കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുകയാണ്. ഭക്തരുടെ പേരില്‍ അക്രമം നടത്താനാണ് അവരുടെ നീക്കം. അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
BJP leader MT Ramesh'd comment on Sabarimala wpmen entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X