Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവിയും മട്ടി കളറും തിരിച്ചറിയാത്ത മുഖ്യമന്ത്രിയാണ് ദ്വീപിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്; എംടി രമേശ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയ പശ്ചാത്തലത്തിലാണ് എംടി രമേശിന്റെ വിമര്‍ശനം. അന്ധമായ ബി.ജെ.പി വിരോധമല്ലാതെ മറ്റൊരു ന്യായമായ കാരണമോ പ്രയോജനമോ ഇല്ലാത്ത ഒരു പ്രമേയം കൂടി കേരളനിയമസഭ പാസ്സാക്കിയെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

സഭയുടെ അധികാര പരിധിയില്‍ പോലും വരാത്ത കാര്യങ്ങളില്‍ പ്രമേയം പാസ്സാക്കി അപഹാസ്യരാകുന്ന ഇടത് വലത് മുന്നണികള്‍ സംസ്ഥാനത്തിന് പ്രയോജനകരമായ കാര്യങ്ങള്‍ക്ക് സഭയുടെ സമയം ചെലവാക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം.

കേരള നിയമസഭയെ വീണ്ടും അപമാനിച്ചു

കേരള നിയമസഭയെ വീണ്ടും അപമാനിച്ചു

അന്ധമായ ബി.ജെ.പി വിരോധമല്ലാതെ മറ്റൊരു ന്യായമായ കാരണമോ പ്രയോജനമോ ഇല്ലാത്ത ഒരു പ്രമേയം കൂടി കേരളനിയമസഭ പാസ്സാക്കി. യുഡിഎഫ് ഉം എല്‍ഡിഎഫ് ഉം ഒരേ രാഷ്ട്രീയവും നയവും കൊണ്ടു നടക്കുന്ന രണ്ട് തരം ആള്‍ക്കൂട്ടങ്ങളാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപെട്ടു.

അപഹാസ്യരാകുന്നു

അപഹാസ്യരാകുന്നു

കേരള നിയമ സഭയുടെ അധികാര പരിധിയില്‍ പോലും വരാത്ത കാര്യങ്ങളില്‍ പ്രമേയം പാസ്സാക്കി അപഹാസ്യരാകുന്ന ഇടത് വലത് മുന്നണികള്‍ സംസ്ഥാനത്തിന് പ്രയോജനകരമായ കാര്യങ്ങള്‍ക്ക് സഭയുടെ സമയം ചെലവാക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രമേയം തുടങ്ങുന്നത് തന്നെ ദ്വീപിലെ തെങ്ങിന്‍മൂട്ടില്‍ കാവി പൂശിയെന്നാരോപിച്ചാണ്.

കാവിയും മട്ടി കളറും

കാവിയും മട്ടി കളറും

കാവിയും മട്ടി കളറും തമ്മില്‍ വേര്‍തിരിച്ചറിയാത്ത മുഖ്യമന്ത്രിയാണ് ദ്വീപിനെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.നടപ്പാക്കിയിട്ടില്ലാത്ത മൂന്ന് കരട് നിയമങ്ങളുടെ പേരിലല്ല നടപ്പാക്കിയ വികസന പദ്ധതികളുടെ പേരിലാവണം ബി.ജെ.പിയും ലക്ഷദ്വീപും തമ്മിലുള്ള ബന്ധത്തെ അളക്കാന്‍. േകന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും ദ്വീപിനോടുള്ള ബന്ധം ദേശീയ കാഴ്ചപ്പാടിന്റെയും നയത്തിന്റെയും ഭാഗമാണ്.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും

നരേന്ദ്രമോദി സര്‍ക്കാര്‍ മാത്രമല്ല വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ദ്വീപ് നിവാസികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ധാരാളം പദ്ധതികള്‍ കേന്ദ്രം ആവിഷ്‌ക്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയും നരേന്ദ്ര മോദിയും ദ്വീപിന് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ആധുനിക യാത്രാക്കപ്പലുകള്‍

ആധുനിക യാത്രാക്കപ്പലുകള്‍

1999ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി അദ്വാന്‍ജി ദ്വീപ് സന്ദര്‍ശിച്ച ഘട്ടത്തില്‍ ദ്വീപ് നിവാസികളുമായി നേരിട്ട് സംവദിക്കുകയും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹാരം കാണുകയും ചെയ്തിരുന്നു, ആധുനിക യാത്രാക്കപ്പലുകള്‍ ഉള്‍പ്പെടെ ദ്വീപിനായി അനുവദിച്ചതും അക്കാലത്താണ്.

നിയമ ഭേദഗതി

നിയമ ഭേദഗതി

ദ്വീപ് നിവാസികളുടെ സ്വത്വത്തെ തന്നെ തകര്‍ക്കുന്ന നിയമത്തെ അപ്പാടെ ഭേദഗതി ചെയ്ത് ദ്വീപു നിവാസികളുടെ ആശങ്കയകറ്റിയത് വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്തായിരുന്നു. മാതാപിതാക്കള്‍ ദ്വീപുകാര്‍ ആയിരുന്നാല്‍ പോലും ദ്വീപിന് പുറത്ത് പ്രസവിക്കുന്ന കുട്ടികള്‍ക്ക് ദ്വീപു നിവാസികളുടെ ആനുകൂല്യം ലഭിച്ചിരുന്നില്ല. മെഡില്‍ എമര്‍ജന്‍സിയുടെ ഭാഗമായും മറ്റും വിദഗ്ദ പ്രസവ ശുശ്രൂഷക്കായി കേരളത്തിലെത്തിയിരുന്ന ദ്വീപുകാരുടെ ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ പാര്‍ലമെന്റില്‍ നിയമ ഭേദഗതി കൊണ്ടുവന്നത് ബി.ജെ.പി സര്‍ക്കാര്‍ ആയിരുന്നു.

ധാരാളം തെളിവുകള്‍

ധാരാളം തെളിവുകള്‍

ദ്വീപിനെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കില്‍ ഇങ്ങിനെ ചരിത്ര പരമായ ഒരു തീരുമാനം സര്‍ക്കാര്‍ എടുക്കില്ലായിരുന്നു.നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷവും ഈ നയത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നതിന് ധാരാളം തെളിവുകള്‍ നിരത്താനാകും. അമിത് ഷാ ദ്വീപ് സന്ദര്‍ശിച്ച ഘട്ടത്തില്‍ നാട്ടുകാര്‍ പ്രധാനമായും ഉന്നയിച്ചത് കുടിവെള്ള പ്രശ്‌നത്തെ കുറിച്ചായിരുന്നു.

കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍

കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍

കവരത്തി, മിനിക്കോയി, അഗത്തി, ആന്തോത്ത് തുടങ്ങി 6 ദ്വീപുകളില്‍ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ഥാപിച്ചു, കഴിഞ്ഞ ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പ്രഖ്യാപിച്ചത് ദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ 2000 കോടിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്.

യാത്ര സുഗമമാക്കാന്‍

യാത്ര സുഗമമാക്കാന്‍

2020ല്‍ കവരത്തിയില്‍ തറക്കല്ലിട്ട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും. അടിയന്തിരഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കാന്‍ മൂന്ന് എയര്‍ ആംബുലന്‍സുകള്‍ അനുവദിച്ചു. അഗത്തി യിലും കവരത്തിയിലുമായി 3 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. ദ്വീപികളില്‍ നിന്ന് മറ്റ് ദ്വീപുകളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ സ്പീഡ് ബോട്ടുകള്‍ അനുവദിച്ചു കൂടാതെ കരയിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാന്‍ 6 വലിയ കപ്പലുകളുടെ നിര്‍മ്മാണം കൊച്ചിയിലും വിശാഖപട്ടണത്തുമായി പുരോഗമിക്കുകയാണ്.

നിഷ്‌ക്രിയമായാല്‍ മതിയായിരുന്നു

നിഷ്‌ക്രിയമായാല്‍ മതിയായിരുന്നു

ദ്വീപിനെ നശിപ്പിക്കാനായിരുന്നെങ്കില്‍ 2004 മുതല്‍ 11 വരെ യുപിഎ സര്‍ക്കാര്‍ ചെയ്ത പോലെ നിഷ്‌ക്രിയമായാല്‍ മതിയായിരുന്നു. വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും ദ്വീപിനോട് ബി.ജെ.പിക്ക് വിദ്വേഷമാണോ മമതയാണോയെന്ന്. കുപ്രചരണങ്ങള്‍ക്കും കടലാസിന്റെ വിലയില്ലാത്ത പ്രമേയത്തിനും ആയുസ്സ് നന്നെ കുറവായിരിക്കും. സത്യം ജയിക്കും

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Kerala Assembly passed a resolution in support of Lakshadweep

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+