കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവർ! മാറാട് കേസിൽ തെളിവ് നശിപ്പിച്ചത് ഇ അഹമ്മദ്...

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ലീഗ് നേതാവും നിലവിലെ എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബങ്ങളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ജിഹാദി പ്രവർത്തനങ്ങളുടെ ഇരകളായ നിമിഷയും അഖിലയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോഴിക്കോട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമിത് ഷാ മുങ്ങിയത് എന്തു കൊണ്ട്? പിണറായി കൊലമാസാണ്! ആർഎസ്എസ് സംസ്ക്കാരമുള്ളവരല്ല കേരളം ഭരിക്കുന്നത്അമിത് ഷാ മുങ്ങിയത് എന്തു കൊണ്ട്? പിണറായി കൊലമാസാണ്! ആർഎസ്എസ് സംസ്ക്കാരമുള്ളവരല്ല കേരളം ഭരിക്കുന്നത്

മദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽമദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽ

കേരളത്തിൽ മുസ്ലീം ലീഗ്-സിപിഎം-ജിഹാദി അവിശുദ്ധ കൂട്ടുക്കെട്ട് നിലവിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങളുടെ പരീക്ഷണശാലയായിരുന്നു മാറാട്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ലീഗ് നേതാവും നിലവിലെ എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ നശിപ്പിച്ചത് അന്തരിച്ച എംപി ഇ അഹമ്മദാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഹാദിയ കേസ്; പിണറായി സർക്കാരിന് തിരിച്ചടിയാകും? നിമിഷ ഫാത്തിമയുടെ അമ്മയും രംഗത്ത്...ഹാദിയ കേസ്; പിണറായി സർക്കാരിന് തിരിച്ചടിയാകും? നിമിഷ ഫാത്തിമയുടെ അമ്മയും രംഗത്ത്...

അഖിലയും നിമിഷയും...

അഖിലയും നിമിഷയും...

ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം കേരളത്തിലെ പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബങ്ങളാണ്. ജിഹാദി പ്രവർത്തനങ്ങൾക്ക് ഇരകളായ അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവരായിരുന്നു.

സഹായം...

സഹായം...

കേരളത്തിൽ മുസ്ലീം ലീഗ്-സിപിഎം-ജിഹാദി അവിശുദ്ധ കൂട്ടുക്കെട്ട് നിലവിലുണ്ടെന്നും എംടി രമേശ് ആരോപിച്ചു. ജിഹാദികൾക്ക് ലീഗും സിപിഎമ്മും ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്യുന്നുണ്ട്. ഇവരെല്ലാം പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശാൻ ശ്രമിക്കുകയാണ്.

വേങ്ങര തിരഞ്ഞെടുപ്പ്...

വേങ്ങര തിരഞ്ഞെടുപ്പ്...

ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന നിലപാട് ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്നതാണ്. വേങ്ങര തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സിപിഎം പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക്...

പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക്...

ജിഹാദി പ്രവർത്തനങ്ങളുടെ കേരളത്തിലെ പരീക്ഷണശാലയായിരുന്നു മാറാട് കൂട്ടക്കൊല. ആ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണം. പോപ്പുലർ ഫ്രണ്ടിന്റെ പഴയരൂപമായ എൻഡിഎഫിന് മാറാട് കൂട്ടക്കൊലയിൽ പങ്കുണ്ട്. അത്തരക്കാർക്ക് മുസ്ലീം ലീഗിൽ ഉപവിഭാഗം ഉണ്ടാക്കിക്കൊടുത്തതിന്റെ ഉത്തരവാദിത്വം പികെ കുഞ്ഞാലിക്കുട്ടിക്കാണെന്ന് എംകെ മുനീർ പറഞ്ഞതായി വിക്കിലീക്സ് രേഖകളിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇ അഹമ്മദ്...

ഇ അഹമ്മദ്...

മുസ്ലീം ലീഗ്, സിപിഎം നേതാക്കൾക്ക് മാറാട് കലാപവുമായി ബന്ധമുണ്ടെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. മാറാട് കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ നശിപ്പിച്ചത് അന്തരിച്ച എംപി ഇ അഹമ്മദാണെന്നും, കേസിൽ അദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

ബിജെപിയെക്കുറിച്ച് അറിയില്ല...

ബിജെപിയെക്കുറിച്ച് അറിയില്ല...

പി ജയരാജനെതിരെ മുദ്രാവാക്യം മുഴക്കിയതിന്റെ പേരിൽ കേസെടുത്ത് പേടിപ്പിക്കാമെന്ന് കരുതുന്നത് പിണറായി ബിജെപിയെക്കുറിച്ച് അറിയാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്ര ജനപിന്തുണയോടെ മുന്നേറുന്നതിന്റെ വേവലാതിയാണ് സിപിഎമ്മിനുള്ളതെന്നും എംടി രമേശ് വ്യക്തമാക്കി.

വേദന മനസിലാക്കണം...

വേദന മനസിലാക്കണം...

ഹാദിയ കേസിൽ രാഷ്ട്രീയം കലർത്താൻ ബിജെപി ഉദ്ദേശിക്കുന്നില്ല. കേസിൽ ബിജെപി കക്ഷിചേരില്ല. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളാണ് കേസിലെ കക്ഷികൾ. കോടിയേരിക്കും വൃന്ദാ കാരാട്ടിനും അച്ഛനമ്മമാരുടെ വേദന മനസിലാക്കാനുള്ള ഹൃദയബുദ്ധിയില്ലെന്നും എംടി രമേശ് ആരോപിച്ചു.

English summary
bjp leader mt ramesh press meet in kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X