Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രവുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് നല്ലത്; എംടി രമേശിന്റെ മുന്നറിയിപ്പ് ഇങ്ങനെ

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് നല്ലതെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. അതുകൊണ്ട് കേന്ദ്രവുമായി മുഖ്യമന്ത്രി ഒരു സംഘര്‍ഷവുമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് എംടി രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോടെയാണ് എംടി രമേശിന്റെ പ്രതികരണം.

kerala

ഇനി വരുന്ന ദിവസങ്ങളില്‍ നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമെന്താണ് എന്നതിന് ആശ്രയിച്ചിരിക്കും സര്‍ക്കാരിനോട് ബിജെപിയുടെ സമീപനമെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ രാഷ്ട്രീയ സമരം കേരളത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും അഖിലേന്ത്‌യ തലത്തില്‍ സിപിഎം അതിന് മുതിരുന്ന പ്രാപ്തിയില്ല ഉള്ളതെന്നും എംടി രമേശ് വ്യക്തമാക്കി.

അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു എംടി രമേശ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. വലിയ ഭൂരിപക്ഷത്തോടുകൂടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മന്ത്രിസഭയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തീരുമാനമുണ്ടായി. പുതിയ ആളുകള്‍ മന്ത്രിമാരാകുന്നു. അവരില്‍ പലരും മന്ത്രിമാരാകാന്‍ അര്‍ഹതയുള്ളവരാണ്. മന്ത്രിസഭയ്ക്ക് ഒരു പുതുമയുണ്ട്. ആ പുതുമ അവരുടെ പ്രവര്‍ത്തനങ്ങളിലും കാണണമെന്നും എംടി രമേശ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+