കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യരുടെ ശവം പങ്കിട്ടു തിന്നുന്നതാണ് ഇതിലും ഭേദം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എംടി രമേശ്

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫിനെതിരെയും വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. ഇടതുമുന്നണി യോഗത്തില്‍ നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്‍കിയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് എംടി രമേശിന്റെ വിമര്‍ശനം. ഇക്കണ്ട ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വെറും മണ്ടന്മാരാക്കി താങ്കളും സഹ ഇടതു മുന്നണി ഭാരവാഹികളും ജയം ആഘോഷിക്കുകയാണെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.

kerala

ഓണ്‍ലൈന്‍ യോഗം വിളിയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും പേരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് വിളിച്ചു വരുത്തി, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് താങ്കളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞു വീഴുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ശവം പങ്കിട്ടു തിന്നുന്നതാണ് ഇതിലും ഭേദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്,
ഒരു ഭാഗത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജീവനും ജീവിതവും ഉള്ളം കയ്യില്‍ അമര്‍ത്തിപിടിച്ച് ജനങ്ങള്‍ പരിപൂര്‍ണമായി സര്‍ക്കാരിനോട് സഹകരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അഹോരാത്രം അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഇക്കണ്ട ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വെറും മണ്ടന്മാരാക്കി താങ്കളും സഹ ഇടതു മുന്നണി ഭാരവാഹികളും ജയം ആഘോഷിക്കുകയാണ്.

ജോസിനെ പറഞ്ഞൊതുക്കി സിപിഎം, ഗണേഷശിന് അതൃപ്തി, മൊത്തം 21 മന്ത്രിമാര്‍, വകുപ്പ് മുഖ്യമന്ത്രി പറയുംജോസിനെ പറഞ്ഞൊതുക്കി സിപിഎം, ഗണേഷശിന് അതൃപ്തി, മൊത്തം 21 മന്ത്രിമാര്‍, വകുപ്പ് മുഖ്യമന്ത്രി പറയും

യോഗയും ധ്യാനവുമായി കൊവിഡ് രോഗികള്‍- ദില്ലി സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നുളള കാഴ്ചകള്‍

അകാലത്തില്‍ പൊലിഞ്ഞു വീഴുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ശവം പങ്കിട്ടു തിന്നുന്നതാണ് ഇതിലും ഭേദം. ഓണ്‍ലൈന്‍ യോഗം വിളിയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും പേരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് വിളിച്ചു വരുത്തി, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് താങ്കള്‍, മുന്നണി യോഗം ഇങ്ങിനെയെങ്കില്‍ സത്യപ്രതിജ്ഞ കാണേണ്ട പൂരമായിരിക്കും,വൈകുന്നേരത്തെ തള്ളല്‍ മഹാമഹത്തിന് മാത്രം ഒരു കുറവും ഇല്ല. കോവിഡും കടല്‍ക്ഷോഭവും ഇങ്ങിനെ ഓരോ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു അതുപോലെ താങ്കളുടെ സര്‍ക്കാരും ഒരു തുടര്‍ ദുരന്തമാവാതിരിയ്ക്കാന്‍ ശ്രദ്ധിക്കുമല്ലോ..?

Recommended Video

cmsvideo
Dr S S Lal talks about Oath ceremony | Oneindia Malayalam

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചുകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

അതേസമയം, എകെജി സെന്ററില്‍ വച്ചായിരുന്നുഇടത് മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നത്. പിന്നാലെ നേതാക്കളെല്ലാം ചേര്‍ന്ന് കേക്ക് മുറിക്കുകയായിരുന്നു.

ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം

English summary
BJP leader MT Ramesha criticizes Chief Minister Pinarayi Vijayan and LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X