കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി തെങ്ങുകയറാന്‍ പോകുന്നതാണ് നല്ലത്; മുഖ്യമന്ത്രിക്കെതിരെ ബിജെപിയുടെ അധിക്ഷേപം

Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ അധിക്ഷേപം | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന നേതാവിന്റെ അധിക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്‍ തെങ്ങ് കയറാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപിയുടെ സമരപന്തലില്‍ ഇപ്പോള്‍ ശിവരാജനാണ് നിരാഹാര സമരം നടത്തുന്നത്.

Sh

മുഖ്യമന്ത്രി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ശിവരാജന്‍ ആരോപിച്ചു. കൊലയാളി വിജയന് ശക്തമായ മറുപടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ ഭക്തരെ പിണറായി വിജയന്‍ ചതിച്ചു. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയുടേതാണ്. ആണും പെണ്ണും കെട്ട സ്ത്രീകളാണ് ശബരിമലയിലെത്തിയത്. കുടുംബത്തിന് വേണ്ടാത്ര സ്ത്രീകളാണവര്‍. അയ്യപ്പ ഭക്തരെ ചതിച്ചതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ശിവരാജന്‍ പറഞ്ഞു.

ബിജെപിയുടെ ശബരിമല സമരത്തിന്റെ ഭാഗമായിട്ടാണ് ശിവരാജന്‍ നിരാഹാരം അനുഷ്ടിക്കുന്നത്. നേരത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും സികെ പത്മനാഭനും നിരാഹാര സമരം നടത്തിയിരുന്നു. ഇവരുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം നിരാഹാര സമരം നടത്തിയത് ശോഭാ സുരേന്ദ്രനാണ്. ഇവരും സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ശിവരാജന്‍ സമരം തുടരുന്നത്.

കനക ദുര്‍ഗയെ മല കയറ്റിയതിന് പിന്നില്‍ സിപിഎം; തെളിവുമായി സഹോദരന്‍, ഒളിപ്പിച്ചത് കണ്ണൂരില്‍കനക ദുര്‍ഗയെ മല കയറ്റിയതിന് പിന്നില്‍ സിപിഎം; തെളിവുമായി സഹോദരന്‍, ഒളിപ്പിച്ചത് കണ്ണൂരില്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമയി ബിജെപിയുടെ പ്രതിഷേധം ശക്തമാണ്. പലയിടത്തും കടയടപ്പിച്ചു. വാഹനങ്ങള്‍ തടഞ്ഞു. സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ശബരിമല കര്‍മസമിതി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
BJP leader N Sivarajan criticize on CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X