സംഘികളുടെ മുസ്ലിം വിരുദ്ധതയ്ക്ക് ആപ്പ്...!! ബിജെപി നേതാവിന് മലപ്പുറത്ത് ഭൂമി...!!
കോഴിക്കോട്: മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘികള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ സംഘികളുടെ മലപ്പുറം വിരുദ്ധതയെ പൊളിച്ച് കയ്യില്‍ കൊടുത്ത് കൊണ്ട് മലപ്പുറംകാരിയായ മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയും സംഘികളെ വെറുതെ വിടുന്നില്ല. മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്റെ മലപ്പുറത്തെ ഭൂമിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

എന്‍ ശ്രീപ്രകാശ് മലപ്പുറത്ത് വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ഫേസ്ബുക്കില്‍ പോസ്‌ററുകള്‍ പ്രചരിക്കുന്നത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, വെട്ടിക്കാട്ടിരി, വില്ലേജുകളിലായി ശ്രീപ്രകാശ് വാങ്ങിയ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും വിലയും സര്‍വ്വേ നമ്പറും ഉള്‍പ്പെടെ ഉള്ള വിവരങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലുള്ള വിവരങ്ങളാണിവ. സംഘികളുടെ മലപ്പുറം വിരുദ്ധ നുണപ്രചാരണങ്ങള്‍ക്ക് ഇതോടെ കനത്ത അടിയാണ് കിട്ടിയിരിക്കുന്നത്.












Click it and Unblock the Notifications