കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു; പിള്ളയ്‌ക്കെതിരെ ഒളിയമ്പുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു | Oneindia Malayalam

തിരുവനന്തപുരം: ഗ്രൂപ്പ് വഴക്കുകളാണ് കേരളത്തിലെ ബിജെപിക്ക് എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായപ്പോള്‍ സമവായത്തിന്റെ ഭാഗമായിട്ടായിരുന്നു മുമ്പ് കുമ്മനം രാജശേഖരനും ഇപ്പോള്‍ ശ്രീധരന്‍ പിള്ളയും സംസ്ഥാന അധ്യക്ഷന്‍മാരായി എത്തിയത്.

കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡണ്ട് പദവി ഒഴിഞ്ഞ് ഏറെ നാളുകള്‍ ബിജെപിക്ക് കേരളത്തില്‍ അധ്യക്ഷനില്ലാതെ പോയതിന്റെ പ്രധാന കരണണം വി മുരളീധരന്‍-കൃഷ്ണദാസ് ഗ്രൂപ്പുകള്‍ നടത്തിയ ചേരിപ്പോരായിരുന്നു.

ഒടുവില്‍ ഇരു ഗ്രൂപ്പുകളിലും സജീവമല്ലാത്ത ശ്രീധരന്‍ പിള്ളയെ കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിച്ചെങ്കിലും ഗ്രൂപ്പ് വഴക്കിന് യാതൊരു കുറവും വന്നിട്ടില്ലെന്ന സൂചനായാണ് കഴിഞ്ഞ ദിവസങ്ങളിലും പുറത്തുവന്നിരുന്നത്. ഇപ്പോഴത് പ്രസിഡന്റിനെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണ്.

പിഎസ് ശ്രീധരന്‍പിള്ളയെ നിയമിച്ചത്

പിഎസ് ശ്രീധരന്‍പിള്ളയെ നിയമിച്ചത്

കേരളത്തില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കണമെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുമ്പോഴും വിലങ്ങ് തടിയാവുന്നത് കേരളത്തിലെ നേതൃത്വത്തിന്റെ തമ്മിലടിയാണ്. പിഎസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചതില്‍ വി മുരളീധര പക്ഷത്തിന് കടുത്ത അമര്‍ഷമുണ്ട്.

മുരളീധര പക്ഷത്തെ പ്രമുഖന്‍

മുരളീധര പക്ഷത്തെ പ്രമുഖന്‍

മുരളീധര പക്ഷത്തെ പ്രമുഖനായ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാവുമെന്നാണ് അണികളില്‍ ഭൂരിപക്ഷവും കരുതിയിരുന്നത്. എന്നാല്‍ ശ്രീധരന്‍പിള്ള പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മുരളീധര പക്ഷത്തിന് കടുത്ത തിരിച്ചടിയായി. കൃഷ്ണദാസ് പക്ഷത്തിനാട്ടെ പുതിയ പ്രസിഡന്റിന് അത്ര വിരോധമില്ലതാനും.

ഒളിഞ്ഞും തെളിഞ്ഞും

ഒളിഞ്ഞും തെളിഞ്ഞും

ഒളിഞ്ഞും തെളിഞ്ഞും ശ്രീധരന്‍ പിള്ളയെ വിമര്‍ശിച്ചുകൊണ്ട് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ മുരളീധര വിഭാഗം രംഗത്ത് വരാറുണ്ട്. സംസ്ഥാന പ്രസിഡന്റിനെതിരെ ഒളിയമ്പുമായി മുരളധീര പക്ഷത്തെ പ്രമുഖ നേതാവ് തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

രഘുനാഥ്

രഘുനാഥ്

തിരഞ്ഞെടുപ്പ് വാഗാദാനങ്ങളില്‍ കാര്യമില്ലെന്ന് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുരളീധരപക്ഷത്തെ പ്രമുഖനേതാവായ രഘുനാഥ് ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. പെട്രോള്‍ വില കുറയ്ക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ ശ്രീധരന്‍ പിള്ളയോടെ ചോദിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍

തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍

'തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. പരോക്ഷമായി ഇതിനെതിരായിട്ടാണ് പി രഘുനാഥിന്റെ കുറിപ്പ്. വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയാണ് മോദി സര്‍ക്കാര്‍ ഭരണം തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രഘുനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ഏല്ലാവര്‍ക്കും തൊഴില്‍

ഏല്ലാവര്‍ക്കും തൊഴില്‍

ഏല്ലാവര്‍ക്കും തൊഴില്‍ ,എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തിലേക്ക് ഭാരതത്തെ നയിച്ചുകൊണ്ടിരിക്കുന്ന ലോകാരാദ്ധ്യാനായ ഇന്ത്യന്‍ പ്രധാന മന്ത്രി ബഹുമാന്യനായ നരേന്ദ്ര മോദി ജി ക്ക് അഭിവാദ്യങ്ങള്‍ .

ജനക്ഷേമ പദ്ധതികളും

ജനക്ഷേമ പദ്ധതികളും

ബി ജെ പി 2014 ല്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ജനക്ഷേമ പദ്ധതികളും മുദ്രാ ബേങ്ക് ,ഉജ്ജ്വല്‍ യോജന ,പ്രധാന മന്ത്രി ആവാസ് യോജന, കര്‍ഷകരെ സഹായിക്കുവാനുള്ള പദ്ധതികള്‍ ,ആഭ്യന്തര സുരക്ഷ ,അടിസ്ഥാന വികസനത്തിനായുള്ള പദ്ധതികള്‍ ,തുടങ്ങീ ആയിരക്കണക്കിന് പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നു .

വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കി

വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കി

പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുവാന്‍ നലരവര്‍ഷത്തെ മോദി ജിയുടെ ഭരണത്തില്‍ വന്‍ നടപടികള്‍ ഉണ്ടായി .അഴിമതി തുടച്ചു മാറ്റും എന്ന ബിജെപി യുടെ ഉറച്ച തീരുമാനം നടപ്പിലാക്കി മാതൃക ഭരണം നടത്തിയ നരേന്ദ്ര മോദി ജി ലോകത്തിന് തന്നെ മാതൃകയായി .വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കി തന്നെയാണ് നരേന്ദ്ര മോദി ജി മുന്നേറുന്നത് .ബിഗ് സല്യുട്ട്

ഫെയ്സ്ബുക്ക് പോസ്റ്റ്

പി രഘുനാഥ്

English summary
bjp leader p raghunath against ps sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X