കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാക്കൾക്കെല്ലാം അൾഷിമേഴ്സ് ബാധിച്ചു, ജോസിന്റെ ഇടത് പ്രവേശനത്തിനെതിരെ ബിജെപി

Google Oneindia Malayalam News

പാലക്കാട്: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിൽ വിമർശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കെഎം മാണിക്കെതിരെ ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉയർത്തിയ സമരങ്ങൾ ഓർമ്മപ്പെടുത്തിയാണ് പികെ കൃഷ്ണദാസിന്റെ വിമർശനം.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

പികെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' സിപിഎം നേതാക്കൾക്കെല്ലാം അൾഷിമേഴ്സ് ബാധിച്ച കേരളത്തിലെ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ചിലതെല്ലാം അവരെ ഓർമ്മിപ്പിയ്ക്കാൻ ഞാനാഗ്രഹിക്കുന്നു. ഓർമ്മ തിരിച്ചു കിട്ടിയാൽ പ്രസ്തുത സംഭവത്തിൽ കേരളത്തോട് മാപ്പു പറയാനും ആ സംഭവത്തിൽ സർക്കാർ ഖജനാവിനുണ്ടായ നഷ്ടം നികത്താനും സി.പി.എം സംസ്ഥാന സമിതി തയ്യാറാകണം എന്ന് കൂടി ആമുഖമായി പറയട്ടെ...! 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അത് തടസ്സപ്പെടുത്താനായി ഇടത് എം.എൽ.എമാർ സഭയിൽ നടത്തിയ കയ്യാങ്കളി പ്രബുദ്ധകേരളം മറന്നിട്ടില്ല.

bjp

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

സംഘർഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടായി. പണത്തിൻ്റെ നഷ്ടം നികത്താൻ ഏതെങ്കിലും ഏജൻസി തന്ന കൈക്കൂലി പണത്തിൽ നിന്നൊരംശം സിപിഎം മാറ്റിവെക്കുമായിരിക്കും. പക്ഷെ ജനാധിപത്യ കേരളത്തിന് നാറിയ കയ്യാങ്കളി ഉണ്ടാക്കിയ മാനക്കേട് ആര് തീർക്കും? മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ ഉൾപ്പെടെയുള്ള ആറ് പ്രതികളാണ് കേസിലുള്ളത്. ഏതെങ്കിലും പഞ്ചായത്ത് കമ്മിറ്റിയിലോ കുടുംബശ്രീ യോഗത്തിലോ സംഭവിച്ചിരുന്നെങ്കിൽ സാമാന്യ ജനത്തിൻ്റെ അറിവില്ലായ്മയായി കണ്ട് പൊറുക്കാം. പക്ഷെ ജനാധിപത്യത്തിൻ്റെ ശ്രീകോവിലിൽ സിപിഎം അംഗങ്ങൾ നടത്തിയ പേക്കൂത്തുകൾ അക്ഷന്ത്യവ്യമാണ്.

ജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലുംജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലും

ബാർ കോഴയാരോപണത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന കെ.എം മാണിയോടുള്ള എതിർപ്പും പ്രതിഷേധവുമാണ് ഒരു ന്യായീകരണവുമില്ലാത്ത ചെയ്തികൾക്ക് അന്ന് ന്യായം പറഞ്ഞിരുന്നത്. ഇന്നിപ്പോൾ കെ.എം മാണിയുടെ മകനും അദ്ദേഹത്തിൻ്റെ പാർട്ടിയും നിങ്ങൾക്കൊപ്പമാണ്. പഴയ കോഴയാരോപണത്തിൽ സി.പി.എം ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ മാണിയുടെ പാർട്ടിയുടെ മുന്നണി പ്രവേശനത്തോടെ ഇടതുമുന്നണിയും അഴിമതി സഖ്യമായെന്ന് സമ്മതിക്കേണ്ടി വരും. അതല്ല ആരോപണങ്ങളെല്ലാം പിൻവലിക്കുകയാണെങ്കിൽ അന്നത്തെ നെറികെട്ട കയ്യാങ്കളിക്കും തോന്നിവാസത്തിനും മലയാളികൾക്കുണ്ടായ നാണക്കേടിനും പൊതുസമൂഹത്തോട് മാപ്പ് പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തയ്യാറാകണം.

English summary
BJP leader PK Krishnadas slams CPM for accepting Jose K Mani to LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X