Get Updates
Get notified of breaking news, exclusive insights, and must-see stories!

വെല്ലുവിളിയുമായി പിഎസ് ശ്രീധരൻ പിള്ള: ബിജെപി ദേശീയ നേതാക്കൾ ശബരിമലയിലെത്തും, തടയാമെങ്കിൽ തടയൂ...

പത്തനംതിട്ട: കെപി ശികലയെയും കെ സുരേന്ദ്രനെയും പോലീസ് സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ കരുതൽ തടങ്കലിൽ വെച്ച സംഭവത്തിന് പിന്നാലെ ബിജെപിയുടെ ദേശീയ നേതാക്കളെ ശബരിമലയിലേക്ക് എത്തിക്കാൻ ഉറച്ച് ബിജെപി നേതൃത്വം. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിങ്കളാഴ്ച ശബരിമലയിലെത്തും. കേന്ദ്രമന്ത്രിയുടെ കൂടെ കൂടൽ ദേശീയ നേതാക്കൾ എത്തുമെന്നും തടയാമെങ്കിൽ തടഞ്ഞോളൂ എന്ന വെല്ലുവിളിയുമായി പിഎസ് ശ്രീധരൻ പിള്ള രംഗത്തെത്തി.

ദേശീയ പാർട്ടിയായ ബിജെപിയോട് പോരാടാൻ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓർക്കണമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. നിലവിലുള്ള സാഹചര്യങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ചു നിയമപരമായ നടപടികളിലേക്കു നീങ്ങും. ഡിജിപി വരത്തനാണ്. ഇവിടെത്തെ ആചാരങ്ങൾ അറിയില്ല. അതുകൊണ്ടാണ് ഇതുവരെ പൊലീസിനെ സ്വാമിയെന്നു വിളിച്ചുകൊണ്ടിരുന്നത് ഇനിമുതൽ വേണ്ടെന്ന് പറഞ്ഞതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

PS Sreedharan Pillai

പത്തനംതിട്ടയിൽ സായാഹ്ന ധർണയിൽ സംസാരിക്കവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ വെല്ലുവിളി. ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരേയും ശബരിമലയിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം. സന്നിധാനത്തേക്ക് പുറപ്പെട്ട കെപി ശശികലയേയും ബിജെപി നേതാവ് കെ സുരേന്ദ്രനേയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തുന്നത്.

അതേസമയം ശശികല ടീച്ചറേയും കെ സുരേന്ദ്രനേയും പോലുള്ള അയ്യപ്പഭക്തരെ മനപൂര്‍വം അറസ്റ്റ് ചെയ്യുന്നതിലൂടെ യുദ്ധ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ബെഹ്‌റയുടെ പോലീസ്‌രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളമെന്നും പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകമായി മാറാനല്ല ബെഹ്‌റക്ക് ഐപിഎസ് പദവി നല്‍കിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+