കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ട് കേസ് അന്വേഷണം ഗൾഫിലേക്കും?രാഗേഷ് ബിജെപിയിൽ ചേർന്നത് ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ...

അതേസമയം, രാഗേഷിന്റെ സഹോദരനും ഒബിസി മോർച്ച മണ്ഡലം സെക്രട്ടറിയുമായ രാജീവിനെ കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടികൂടിയ കേസിലെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. കള്ളനോട്ടുമായി അറസ്റ്റിലായ എരാശ്ശേരി രാഗേഷ് ഗൾഫിൽ നിന്ന് മടങ്ങിയശേഷം ദില്ലിയിലും മുംബൈയിലും താമസിച്ചിരുന്നു.

കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളിയുവാവ് വെന്തുമരിച്ചു;മൃതദേഹംകത്തിക്കരിഞ്ഞ നിലയിൽകുവൈത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളിയുവാവ് വെന്തുമരിച്ചു;മൃതദേഹംകത്തിക്കരിഞ്ഞ നിലയിൽ

റമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ മുങ്ങി!പള്ളിജീവനക്കാരന് പള്ളിവളപ്പിൽ ദാരുണാന്ത്യം, പൊന്നാനിയിൽറമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ മുങ്ങി!പള്ളിജീവനക്കാരന് പള്ളിവളപ്പിൽ ദാരുണാന്ത്യം, പൊന്നാനിയിൽ

ഇവിടങ്ങളിൽ രാഗേഷുമായി ബന്ധമുള്ളവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, രാഗേഷിന്റെ സഹോദരനും ഒബിസി മോർച്ച മണ്ഡലം സെക്രട്ടറിയുമായ രാജീവിനെ കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. വീട്ടിൽ റെയ്ഡ് നടക്കുന്ന ദിവസം തിരുവനന്തപുരത്തേക്ക് പോയ ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

സഹായം നൽകിയത് രാജീവ്...

സഹായം നൽകിയത് രാജീവ്...

കള്ളനോട്ടടിക്കാനായി രാഗേഷിന് സഹായങ്ങൾ ചെയ്തു നൽകിയിരുന്നത് സഹോദരൻ രാജീവാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രാഗേഷ് പിടിയിലായതറിഞ്ഞ ഇയാൾ കേരളം വിട്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

സുഹൃത്തുക്കളും നിരീക്ഷണത്തിൽ...

സുഹൃത്തുക്കളും നിരീക്ഷണത്തിൽ...

രാഗേഷുമായി ബന്ധമുള്ള കൊടുങ്ങല്ലൂരിലെ എല്ലാ സുഹൃത്തുക്കളും, അടുത്ത കൂട്ടുകാരായ പത്തു പേരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.

മറ്റൊരു സംഭവത്തിൽ പങ്ക്?

മറ്റൊരു സംഭവത്തിൽ പങ്ക്?

നോട്ട് നിരോധനത്തിന് ശേഷം 16 കോടി രൂപയുടെ പഴയ കറൻസികൾ മാറ്റിയെടുക്കാനായി കൊടുങ്ങല്ലൂരിലെത്തിയ വ്യാപാരിയെയും മകനെയും ബന്ദിയാക്കി കാറും പണവും തട്ടിയെടുത്തോ സംഭവത്തിൽ രാഗേഷിന് പങ്കുണ്ടോ എന്നും പോലീസിന് സംശയമുണ്ട്.

ഗൾഫിൽ, പിന്നീട് ദില്ലിയിൽ...

ഗൾഫിൽ, പിന്നീട് ദില്ലിയിൽ...

നാലു വർഷം ഗൾഫിൽ ജോലി ചെയ്തിരുന്ന രാഗേഷ് രണ്ടു വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് കുറച്ചുക്കാലം ദില്ലിയിലും മുംബൈയിലും തമ്പടിച്ചിരുന്നു.

ദില്ലിയിൽ സാമ്പത്തിക തിരിമറികൾ...

ദില്ലിയിൽ സാമ്പത്തിക തിരിമറികൾ...

സാമ്പത്തിക തിരിമറികൾ നടത്തിയ ശേഷമാണ് രാഗേഷ് ദില്ലിയിൽ നിന്നും മുങ്ങിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ.

രക്ഷപ്പെടാൻ ബിജെപിയിൽ...

രക്ഷപ്പെടാൻ ബിജെപിയിൽ...

സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിന്നും രാഗേഷിന് ഭീഷണികളുണ്ടായിരുന്നു. ഈ ഭീഷണികളിൽ നിന്ന് രക്ഷപ്പെടാനാണ് രാഗേഷ് ബിജെപിയിൽ ചേർന്നതെന്നാണ് വിവരം.

സബ് ജയിലിൽ...

സബ് ജയിലിൽ...

കള്ളനോട്ട് കേസിൽ അറസ്റ്റിലായ രാഗേഷിനെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇപ്പോൾ ഇരിങ്ങാലക്കുട സബ് ജയിലിൽ കഴിയുന്ന രാഗേഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ സിഐ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

English summary
bjp leader's fake currency case; police investigation extending to outside of kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X