ബിജെപിയുടെ കൊലവിളി...!! പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും...!! വീഡിയോ
തിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തി ബിജെപി നേതാവ് വിവാദത്തില്‍. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് ആണ് കൊലവിളി പ്രസംഗം നടത്തിയത്. സംഘപരിവാറിന്റെ പ്രവര്‍ത്തകരെ തൊട്ടാല്‍, ആ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി നേതാവ് ഭീഷണി മുഴക്കിയത്. എത്ര പോലീസ് വിചാരിച്ചാലും ആ മുന്നേറ്റം തടയാനാവില്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വെല്ലുവിളിച്ചു. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ആര്‍എസ്എസ് ജില്ലാ കാര്യവാഹകിന് നേരെ കഴിഞ്ഞ ദിവസം ആനാവൂരില്‍ വെച്ച് ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി നേതാവ് കൊലവിളി മുഴക്കിയത്. ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും ഔദാര്യം കൊണ്ടാണെന്നും സുരേഷ് പറഞ്ഞു.

ആര്‍എസ്എസ്സിന്റെ ഒരു ജില്ലാ നേതാവാണ് ആനാവൂരില്‍ ആക്രമിക്കപ്പെട്ടത്. അത് കഴിഞ്ഞ് ഇരുപത് ദിവസത്തിന് ശേഷവും ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസ്സും ബിജെപിയും നല്‍കിയ ഔദാര്യം മൂലമാണ്. ആ ഔദാര്യം എന്ന് അവസാനിക്കുന്നുവോ അന്ന് തങ്ങളുടേ നേതാക്കളേയും പ്രവര്‍ത്തകരേയും തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നായിരുന്നു പ്രസംഗം. അതിനെ തടയാന്‍ ഡിവൈഎസ്പി എത്ര പോലീസുകാരെ നിരത്തിയിട്ടും കാര്യമില്ലെന്നും സുരേഷ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications