• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'യുവകോമളനും പണ്ഡിതശ്രേഷ്ഠനുമായ ജലീലിനെ എന്തുവിലകൊടുത്തും മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും' ;കുറിപ്പ്

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ കാള്‍ ലിസ്റ്റില്‍ മന്ത്രി കെടി ജലീലിന്റെയും പേര് ഉള്‍പ്പെട്ടിരിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇത് പിണറായി വിജയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ സ്വപ്‌ന സുരേഷിനെ വിളിച്ചത് ഔദ്യോഗിക കാര്യത്തിനാണെന്ന് മന്ത്രി ജലീല്‍ വിശദീകരിച്ചിരുന്നു.

യുഎഇ കോണ്‍സുലര്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് സ്വപ്ന സുരേഷിനെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിളിച്ചിരിക്കുന്നത് എന്നാണ് മന്ത്രിയുടെ വിശദീകരണം. കോണ്‍സുലര്‍ ജനറല്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും മന്ത്രി പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ മന്ത്രി ജലീലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപിന്റെ പരിഹാസം.

ആരും തെറ്റിദ്ധരിക്കരുത്

ആരും തെറ്റിദ്ധരിക്കരുത്

ആരും തെറ്റിദ്ധരിക്കരുത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസക്കിറ്റ് വിതരണ വകുപ്പ് മന്ത്രി ജലീല്‍ സാഹിബ് ഏപ്രില്‍ മാസത്തില്‍ സ്വപ്ന സുരേഷുമായി സംസാരിച്ചത് കേവലം അക്കാദമിക വിഷയങ്ങള്‍ മാത്രമായിരിക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി എന്ന വിഷയത്തെ സംബന്ധിച്ച ഗാഢമായ ചര്‍ച്ചയായിരിക്കണം നടന്നത്.

ഒരു സാധ്യതയുമില്ല

ഒരു സാധ്യതയുമില്ല

മാത്രമല്ല അസമയത്ത് സ്വപ്ന സുരേഷിനെ മന്ത്രി വിളിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ല. രാത്രി 11 മണിക്ക് ശേഷം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അനുവദിക്കപ്പെട്ട സമയമായിരുന്നല്ലോ. അബ്ദുല്‍ സമദ് സമദാനിക്ക് ശേഷം സിമി മുസ്ലിം ലീഗിലേക്ക് സംഭാവന ചെയ്ത അതുല്യപ്രതിഭയും വിദ്യാഭ്യാസ വിചക്ഷണനുമാണ് കെ.ടി ജലീല്‍ .

cmsvideo
  പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam
  മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും

  മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും

  യുവകോമളനും പണ്ഡിത ശ്രേഷ്ഠനും സര്‍വ്വോപരി തീവ്ര മുസ്ലിം സംഘടനകളിലേക്കുള്ള പാലവുമായ ജലീലിനെ എന്തുവിലകൊടുത്തും മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

  പച്ചക്കള്ളം

  പച്ചക്കള്ളം

  അതേസമയം, മന്ത്രി കെടി ജലീലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പറഞ്ഞ തീയതിക്ക് മുമ്പാണ് സ്വപ്നയെ മന്ത്രി ജലീല്‍ വിളിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അങ്ങനെയാവുമ്പോള്‍ യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിളിച്ചത് എന്നത് പച്ചക്കള്ളമാണെന്ന് സുരേന്ദ്രന്‍ കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  സംശയത്തിന്റെ നിഴലില്‍

  സംശയത്തിന്റെ നിഴലില്‍

  മന്ത്രി കെടി ജലീലിന്റെ വാദങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. അദ്ദേഹം ഇപ്പോള്‍ സംശത്തിന്റെ നിഴലിലാണ്. സ്വര്‍ണക്കടത്തുകാര്‍ മന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ട്. കെ ടി ജലീല്‍ നേരത്തെയും ചില തീവ്രവാദ സംഘടകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പൂര്‍വകാലം പരിശോധിച്ചാല്‍ മനസിലാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

  സ്വര്‍ണക്കിറ്റോ

  സ്വര്‍ണക്കിറ്റോ

  മന്ത്രി കെടി ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ അത്ര ലാഘവത്തോടെ വിട്ടുകളയാന്‍ കഴിയുന്നതല്ല പുതിയ സംഭവ വികാസങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  ഫൈസല്‍ ഫരീദ് അന്വേഷണവുമായി സഹകരിക്കുന്നില്ല, നാട്ടിലെത്തിക്കാന്‍ രണ്ട് വഴികള്‍; പുതിയ നീക്കം

  നുണ നിർമ്മിച്ചവർ ഇപ്പോൾ തലയിൽ മുണ്ടിട്ട് നടപ്പ്, ഒരു മന്ത്രിയേയും പെടുത്താനാകില്ല, തുറന്നടിച്ച് ഐസക്

  സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു, കസ്റ്റംസ് കമ്മീഷണർ നേരിട്ടെത്തി

  English summary
  BJP Leader Sandeep G Varier Criticize Minister KT Jaleel And CM Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X