ഒരു തവണയും രണ്ടു തവണയും മനസിലാക്കാം; പക്ഷേ... ഗുജറാത്തിലേക്ക് ഒന്ന് പോയി നോക്കണം സര്‍
കൊച്ചി: തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാകില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഒന്നും രണ്ടും തവണ പ്രളയവും മറ്റു ദുരന്തങ്ങളുമുണ്ടാകുമ്പോള്‍, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പരിഹാര മാര്‍ഗങ്ങള്‍ കാണുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുകയും വേണമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുകയാണ് സന്ദീപ്.
എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ചയുണ്ടായി. അതുകൊണ്ടാണ് തുടര്‍ച്ചയായി ദുരന്തങ്ങളുണ്ടാകുന്നത്. പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ എങ്ങനെയാണ് അതിനെ അതിജീവിച്ചതെന്നും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയതെന്നും പരിശോധിക്കണമെന്ന് പറയുന്ന സന്ദീപ്, ദുരഭിമാനം മാറ്റിവച്ച് ഗുജറാത്തില്‍ പോയി നോക്കി കാര്യങ്ങള്‍ മനസിലാക്കണമെന്നും പിറണായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

2018ല്‍ വന്‍ പ്രളയമാണ് കേരളത്തിലുണ്ടായത്. മധ്യകേരളത്തില്‍ കനത്ത നാശനഷ്ടമാണ് ആ പ്രളയത്തിലുണ്ടായത്. തൊട്ടടുത്ത വര്‍ഷവും പ്രളയം ആവര്‍ത്തിച്ചു. ഇത്തവണ വീണ്ടും ദുരന്തമുണ്ടായി. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ആള്‍നഷ്ടവും മറ്റുമുണ്ടായത്. ഈ രണ്ട് ജില്ലകളില്‍ മാത്രമായി 20ലധികം പേര്‍ മരിച്ചു.

കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഇടുക്കിയിലെ കൊക്കയാര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത്. പ്രകൃതി ദുരന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതായിരുന്നു എന്നാണ് സന്ദീപ് വാര്യര്‍ സൂചിപ്പിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളും പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സന്ദീപിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ....

തുടർച്ചയായ വർഷങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. നൂറുകണക്കിന് മനുഷ്യ ജീവനുകൾ എല്ലാ വർഷവും മണ്ണിനടിയിൽപ്പെടുന്നു. വീടുകൾ , കൃഷി സ്ഥലങ്ങൾ , കന്നുകാലികൾ , വർഷങ്ങളായി സ്വരുക്കൂട്ടി വച്ച സമ്പാദ്യങ്ങൾ എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടുന്നു .

ഒരു തവണയും രണ്ട് തവണയും മനസിലാക്കാം. പക്ഷേ ആവർത്തിക്കുന്ന ഒരേ സ്വഭാവത്തിലുള്ള ദുരന്തങ്ങളിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത് ? അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറില്ലാത്ത ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നല്ലേ ?
എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ നെതർലാൻറ്സിലൊന്നും പോകേണ്ട സാർ . ദുരഭിമാനം മാറ്റി വച്ച് ഗുജറാത്തിൽ പോയാൽ മതി. 2001 ലെ കച്ച് ഭൂകമ്പം കശക്കിയെറിഞ്ഞ ഗുജറാത്ത് നടത്തിയ പ്രവർത്തനങ്ങൾ യുഎൻ വരെ അംഗീകരിച്ചതാണ് . ഇനി ദുരഭിമാനം മാറ്റി വെക്കാൻ കഴിയില്ലെങ്കിൽ ഒഡീഷയേയോ ആന്ധ്രയേയോ ഒക്കെ മാതൃകയാക്കാം . പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ ആ സംസ്ഥാനങ്ങൾ മാതൃകയാണ് .

കഴിഞ്ഞ വർഷങ്ങളിൽ മണ്ണിടിച്ചിൽ നൂറുകണക്കിന് മനുഷ്യ ജീവനുകൾ കവർന്ന നിലക്ക് മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങൾ സംബന്ധിച്ച് ഒരു വ്യക്തമായ മാപ്പിംഗും മുന്നറിയിപ്പ് സംവിധാനവും ഉണ്ടായിരുന്നെങ്കിൽ ഇത്തവണ നമുക്ക് എത്ര ജീവനുകൾ രക്ഷിക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? രാത്രി പത്തു മണിക്ക് ഫേസ് ബുക്കിൽ പോസ്റ്റിട്ട് ഡാം തുറന്ന് വിടുന്നതു പോലെയുള്ള മുന്നറിയിപ്പ് സംവിധാനമല്ലേ നമുക്കുള്ളത് ? കഷ്ടം.

അടുത്ത മഴയ്ക്ക് മുമ്പെങ്കിലും കേരളത്തിലെ ഡാമുകളുടെ ഓപ്പറേഷൻ , വൈദ്യുത ഉൽപ്പാദന താൽപ്പര്യത്തിന് പ്രാമുഖ്യം കൊടുക്കുന്ന കെ.എസ്.ഇ.ബി യിൽ നിന്നും ജലവിതരണ താൽപ്പര്യത്തിന് പ്രാമുഖ്യം നൽകുന്ന ജലസേചന വകുപ്പിൽ നിന്നും എടുത്തു മാറ്റി കോൺഫ്ലിക്റ്റ് ഓഫ് ഇൻററസ്റ്റ് ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം .
വൈദ്യുതി KSEB ഉൽപ്പാദിപ്പിച്ചോട്ടെ , ജലസേചന വകുപ്പും വെള്ളം ഉപയോഗിച്ചോട്ടെ , പക്ഷേ ഡാം തുറക്കുന്നതും അടക്കുന്നതും സംബന്ധിച്ച തീരുമാനം അവരെടുക്കരുത്. ജനങ്ങളുടെ ജീവൻ വച്ച് പന്താടരുത്.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications