കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണിയെണ്ണി ചോദിച്ച് സന്ദീപ് വാര്യര്‍; സിപിഎം മേലാളന്മാര്‍ മിണ്ടില്ല, കാരണം ഇത് ഉത്തരേന്ത്യയല്ല

Google Oneindia Malayalam News

തൃശൂര്‍: പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ സംഗീതനാടക അക്കാദമി അവഗണിച്ചു എന്ന ആരോപണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന ചര്‍ച്ചയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച രാമകൃഷ്ണന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദളിതനായ കാരണത്താലാണ് രാമകൃഷ്ണന് അവസരം നിഷേധിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം ബിജെപി നേതാവ് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ...

അനുഭവം ഞെട്ടിക്കുന്നു

അനുഭവം ഞെട്ടിക്കുന്നു

കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

കേരള സംഗീത നാടക അക്കാഡമിയില്‍ നിന്ന് രാമകൃഷ്ണനുണ്ടായ വേദനാജനകമായ അനുഭവം ഞെട്ടിക്കുന്നു. ഒരു കലാകാരന്റെ സര്‍ഗവേദനയെന്തെന്ന് മനസിലാക്കണമെങ്കില്‍ അല്പമെങ്കിലും കലാബോധം ഉണ്ടാവണം.
കെപിഎസ് സി ലളിതയെപ്പോലെയുള്ള ഒരാള്‍ക്ക് അത് മനസിലാകാത്തത് എന്താണ് ?
ആത്മഹത്യക്ക് ശ്രമിച്ച രാമകൃഷ്ണന്‍ ഒരു ദളിതനായതു മാത്രമാണ് അദ്ദേഹത്തിന് ഈ അവഗണന നേരിടാന്‍ കാരണം. സംഭവത്തിനെതിരേ ഒരു സാംസ്‌കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

പിണറായി ഭരിക്കുമ്പോള്‍

പിണറായി ഭരിക്കുമ്പോള്‍

പിണറായി ഭരിക്കുമ്പോള്‍ കേരളത്തില്‍ ദളിത്, പട്ടികജാതി, വര്‍ഗ പീഡനങ്ങള്‍ എത്രയോ ഉണ്ടായി...

കൊവിഡ് രോഗി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവം മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്. ആ യുവതിയും ദളിതയായിരുന്നു.
സംഭവത്തിനെതിരേ ഒരു സാംസ്‌കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.
വാളയാറില്‍ അതിക്രൂരമായി സിപിഎം പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു കൊന്നു കെട്ടിത്തൂക്കിയ പിഞ്ചു കുരുന്നുകളെ കേരള മനസ്സാക്ഷി മറക്കില്ല.. അതിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണ സംവിധാനം ഒത്താശ ചെയ്തില്ലേ..?അവരും ദളിതരായിരുന്നു.
സംഭവത്തിനെതിരേ ഒരു സാംസ്‌കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

പുഴയിലെറിഞ്ഞ കെവിന്‍

പുഴയിലെറിഞ്ഞ കെവിന്‍

പിണറായി പൊലീസ് പുഴയിലെറിഞ്ഞ കെവിന്‍ ദളിതനായിരുന്നു..

നാട്ടുകാര്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്ന് ആരോപിച്ച് അടിച്ചു കൊന്ന മധു പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട ആളായിരുന്നു. ആ കേസ് എന്തായി?
സംഭവത്തിനെതിരേ ഒരു സാംസ്‌കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.
പിണറായിയുടെ പോലീസ് ബലംപ്രയോഗിച്ച് പൊതുജനമധ്യത്തില്‍ മുടി മുറിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഒരാളുണ്ടായിരുന്നു, വിനായകന്‍. അദ്ദേഹവും ദളിതന്‍ ആയിരുന്നു.
സംഭവത്തിനെതിരേ ഒരു സാംസ്‌കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

വാരാപ്പുഴ മറന്നോ

വാരാപ്പുഴ മറന്നോ

വാരാപ്പുഴ സംഭവം ഓര്‍മയില്ലേ? ശ്രീജിത്ത് എന്ന ദളിത് സഹോദരനെ പോലീസുകാര്‍ ക്രൂരമായി അടിച്ചു കൊന്നു. ആ കേസിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ്?

സംഭവത്തിനെതിരേ ഒരു സാംസ്‌കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

ചിത്രലേഖ എന്ന ദളിത് സഹോദരിയോട്

ചിത്രലേഖ എന്ന ദളിത് സഹോദരിയോട്

കണ്ണൂരില്‍ ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി ചിത്രലേഖ എന്ന ദളിത് സഹോദരിയോട് ചെയ്തത് എന്താണ്? കേസ് എവിടെയെത്തി ?

പാര്‍ട്ടി ഗ്രാമത്തില്‍ തൊഴില്‍ നിഷേധവും ജാതിവിവേചനവും നേരിട്ട അവരെ ഭരണകൂടം ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
സംഭവത്തിനെതിരേ ഒരു സാംസ്‌കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.
ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍ എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങിയെത്തട്ടെ...

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങിബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങി

Recommended Video

cmsvideo
രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

English summary
BJP Leader Sandeep g Varier response after visiting Kalabhavan Mani Brother RLV Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X