• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പിണറായി ഭരിക്കുന്ന കേരളമാണ് എന്നു പറഞ്ഞ് വിരട്ടിയേര്, ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും'

കൊച്ചി: സൂപ്പര്‍ താരം വിജയിനെ മണിക്കൂറുകളായി ആദായ നികുതി വകുപ്പ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. സിനിമാ സെറ്റിലെത്തി വിജയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വം വിജയ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം കേരളത്തില്‍ നിന്ന് മന്ത്രി ഇപി ജരാജന്‍, പിവി അന്‍വര്‍ എംഎല്‍എ എന്നിവര്‍ നടന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. വിജയിനെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യര്‍.

രാഷ്ട്രീയ പകപോക്കലാണോ?

രാഷ്ട്രീയ പകപോക്കലാണോ?

ഫേസ്ബുക്കിലാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചിരിക്കുന്നത്. മലയാളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സന്ദീപ് വാര്യരുടെ പരിഹാസം. രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തുന്ന സിനിമാ നടന്മാരും നടിമാരും ഇന്‍കം ടാക്‌സ് അടച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം എന്ന് നേരത്തെ സന്ദീപ് പറഞ്ഞത് വിവാദമായിരുന്നു. വിജയിക്കെതിരെയുളള നടപടി രാഷ്ട്രീയ പകപോക്കലാണ് എന്ന് ആരോപണം ഉയരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പുതിയ പ്രതികരണം.

പേടിച്ച് കണ്ടം വഴി ഓടിക്കോളും

പേടിച്ച് കണ്ടം വഴി ഓടിക്കോളും

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്: '' ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും''.

സിനിമാക്കാർക്കെതിരെ ഭീഷണി

സിനിമാക്കാർക്കെതിരെ ഭീഷണി

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കൊച്ചിയിൽ സിനിമാ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ സന്ദീപ് രംഗത്ത് വന്നത്. നിമിഷ സജയൻ, ഷെയിൻ നിഗം, ആഷിക് അബു, റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് , ഗീതു മോഹൻദാസ് അടക്കമുളളവർ പൗരത്വ നിയമത്തിന് എതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. അന്ന് സന്ദീപ് ഫേസ്ബുക്കിൽ ഭീഷണിയുമായി രംഗത്തെത്തി.

നടിമാരുടെ ശ്രദ്ധയ്ക്ക്

നടിമാരുടെ ശ്രദ്ധയ്ക്ക്

സന്ദീപ് ജി വാര്യരുടെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു: '' മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല

കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല''.

 ചുട്ട മറുപടി

ചുട്ട മറുപടി

പിന്നാലെ കമൽ അടക്കമുളളവർ സന്ദീപിനെതിരെ രംഗത്ത് വന്നത്. സന്ദീപ് വാര്യർ ഇന്ത്യൻ പ്രധാനമന്ത്രിയോ ഇൻകം ടാക്സ് ഓഫീസറോ ഒന്നും അല്ലല്ലോ എന്നാണ് കമൽ പരിഹസിച്ചത്. സോഷ്യൽ മീഡിയ ഇൻകം ടാക്സ് ഓഫീസർ എന്ന് സന്ദീപിനെ ട്രോളുകയുമുണ്ടായി. നടി ഫിലോമിനയുടെ ''ആരാടാ നാറി നീ'' എന്ന ഡയലോഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് റിമ കല്ലിങ്കൽ സന്ദീപിന് ചുട്ട മറുപടി നൽകിയത്. ഇതിന് ശേഷമാണ് വിജയ് വിഷയത്തിലും മലയാള താരങ്ങൾക്കെതിരെ സന്ദീപ് രംഗത്ത് എത്തിയിരിക്കുന്നത്.

English summary
BJP leader Sandeep G Warrier mocks Malayalam Actors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X