'കോണ്‍ഗ്രസും - സിപിഎമ്മും കൈകോര്‍ത്തിട്ടും ത്രിപുരയില്‍ ഒന്നും സംഭവിച്ചില്ല': സന്ദീപ് വചസ്പതി

ആലപ്പുഴ: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് ബി ജെ പി നേതാവ് സന്ദീപ് വചസ്പതി രംഗത്ത്. ബി ജെ പിക്കെതിരെ കോണ്‍ഗ്രസും - സി പി എമ്മും കൈകോര്‍ത്തിട്ടും ത്രിപുരയില്‍ ഒന്നും സംഭവിച്ചില്ലെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രം ആദ്യം രാഷ്ട്രീയം പിന്നീട് എന്ന സങ്കല്‍പ്പത്തോടെ ബി ജെ പി ജനങ്ങളിലേക്ക് ഇറങ്ങിയതോടെ സാവധാനം ഇവരുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചു തുടങ്ങിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..
ബി ജെ പിക്കെതിരെ കോണ്‍ഗ്രസും - സി പി എമ്മും കൈകോര്‍ത്തിട്ടും ത്രിപുരയില്‍ ഒന്നും സംഭവിച്ചില്ല. പഴകിത്തേഞ്ഞ മുദ്രാവാക്യങ്ങളല്ലാതെ മറ്റൊന്നും ബി ജെ പിക്കെതിരെ പറയാന്‍ ഇവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. ഇക്കാര്യത്തില്‍ ഇവര്‍ ഒക്ക ചങ്ങായിമാരാണ്. ദേശീയ കാഴ്ചപ്പാടുള്ള ഒരു കക്ഷിയുടെ അഭാവത്തില്‍ ഇവര്‍ നടത്തിയ പ്രദര്‍ശന മത്സരം ജനങ്ങള്‍ കുറേക്കാലത്തേക്ക് അംഗീകരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ എന്ന പോലെ പൊതു നയങ്ങളാണ് ഇവര്‍ക്കുള്ളത്.
വര്‍ഗ്ഗീയത ആരോപിക്കുകയും ഒളിഞ്ഞും തെളിഞ്ഞും മതഭീകരതയെ താലോലിക്കുകയും ചെയ്യല്‍, പതിറ്റാണ്ടുകള്‍ ഭരണത്തിലിരുന്നിട്ടും വാഗ്ദാനങ്ങളും മുദ്രാവാക്യങ്ങളും അല്ലാതെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കല്‍, ജനാധിപിത്യത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയും ഏകാധിപത്യ - ഫാസിസ്റ്റ് നിലപാടുകള്‍ നടപ്പാക്കുക, രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ അവഹേളിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ജനങ്ങളെ കാല്‍ക്കീഴിലാക്കി ഞെരിക്കുക ഇവയൊക്കെ ഇവരുടെ പൊതു സ്വഭാവമായിരുന്നു. അപ്പോഴും പരസ്പരം ഏറ്റുമുട്ടുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
രാഷ്ട്രം ആദ്യം രാഷ്ട്രീയം പിന്നീട് എന്ന സങ്കല്‍പ്പത്തോടെ ബി ജെ പി ജനങ്ങളിലേക്ക് ഇറങ്ങിയതോടെ സാവധാനം ഇവരുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചു തുടങ്ങി. വര്‍ഗ്ഗീയത മാത്രമാണ് ഇവര്‍ക്ക് കഴിഞ്ഞ 75 വര്‍ഷമായി ബി ജെ പിക്കെതിരെ ഉന്നയിക്കാന്‍ സാധിച്ചത്. ബി ജെ പി ഭരണത്തിലെ മാറ്റം അനുഭവിച്ച ജനങ്ങള്‍ ഇതിലെ പൊള്ളത്തരം തിരിച്ചറിഞ്ഞത് ഇവര്‍ മാത്രം മനസിലാക്കിയില്ല. വല്ലപ്പോഴും കിട്ടുന്ന വിജയം ബി ജെ പിയുടെ ദൗര്‍ബല്യം കൊണ്ട് മാത്രമാണെന്ന സ്ഥിതിയിലെത്തി. പഴകിത്തേഞ്ഞ നമ്പറുകള്‍ മാറ്റി പരീക്ഷിക്കാന്‍ തയ്യറായില്ലെങ്കില്‍ പുതിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി വഴിമാറിക്കൊടുക്കേണ്ടി വരും.












Click it and Unblock the Notifications