'നേരാ ഖാർഗെ ജി.. 'ലേലം' ഡയലോഗുമായി സന്ദീപ് വാര്യർ..'നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കുറവ് സഹിച്ചോളാം'
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്കിടെ ബി ജെ പിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസുകാർ അവരുടെ ജീവൻ നൽകിയപ്പോൾ രാജ്യത്തിനായി ബി ജെ പിക്കാരുടെ വീട്ടിലെ പട്ടിയെങ്കിലും ചത്തിട്ടുണ്ടോയെന്നായിരുന്നു ഖാർഗെയുടെ ചോദ്യം.
അതേസമയം പരാമർശത്തിൽ ഖാർഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷം രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ വലിയ പ്രതിഷേധമാണ് വിഷയത്തിൽ ബി ജെ പി ഉയർത്തിയത്. ഇപ്പോഴിതാ ബി ജെ പി നേതാവ് സന്ദീപ് വാര്യർ വിഷയത്തിൽ ഗാർഖെയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ലേലം എന്ന മലയാള ചിത്രത്തിലെ നടൻ സോമൻറെ കഥാപാത്രത്തിന്റെ സംഭാഷണ രീതിയിലാണ് ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം

നേരാ ഖാർഗെ ജി ഞങ്ങടെ വീട്ടിലെ പട്ടികളൊന്നും സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ചത്തിട്ടില്ല . വിപ്ലവകാരികളായിരുന്നു ഞങ്ങടെ പൂർവികർ കണ്‍മുമ്പില്‍ ബംഗാളിനെ വെട്ടിമുറിക്കാൻ മുന്നിൽ നിന്ന രഹസ്യ പോലീസ് തലവൻ കഴ്സൻ വയ്‌ലിയെ ഒറ്റ വെടിക്ക് ശവമാക്കിയിട്ട് മദൻലാൽ ദീൻഗ്ര ജയിലില്‍ കയറുമ്പോള്‍അഭിനവ് ഭാരത് മണ്ഡലിന് അഞ്ച് വയസ്സ്. കഴുമരത്തേന്ന് മദൻലാൽ ദീൻഗ്രയുടെ ശവമിറക്കി ദാ ഇങ്ങനെ കൈയിലോട്ട് വാങ്ങിക്കുമ്പോള്‍ സവർക്കർക്ക് കിട്ടിയത് ഇരട്ട ജീവപര്യന്തം .

പിന്നെ കുടുംബ പാരമ്പര്യം കേട്ടോ ഖർഗേജി എന്റെ പൂർവികർ സായിപ്പിനെ കൊന്നിട്ട് കഴുകു മരത്തേലും സെല്ലുലാർ ജയിലിലും കയറുന്ന കാലത്ത് ദേ, ഈ നിക്കുന്ന കുടുംബ മഹിമക്കാരന്‍ നെഹ്‌റുവിനും കൂട്ടർക്കും വില്യം സായിപ്പിന്റെ ബംഗ്ലാവിലാ പണി . അന്ന് സായിപ്പാ കോൺഗ്രസ്സ് പ്രസിഡന്റ് . പണീന്നു വെച്ചാല് സായിപ്പിനെ കുളിപ്പിക്കണം പെടുപ്പിക്കണം കെടക്ക കൊടഞ്ഞു വിരിച്ച്കെടത്തണം പിന്നെ, ഇന്ത്യക്കാരന്റെ വിപ്ലവ നീക്കങ്ങളെ അഹിംസയുടെ പേരിൽ അട്ടിമറിക്കണം .

അന്യന്‍ വിയര്‍ക്കുന്ന കാശു കൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സേലും കയറി നടക്കുന്ന കോണ്ഗ്രസ്സുകാരുടെ ഖദർ കുപ്പായത്തോട് അന്ന് തീര്‍ന്നതാ ഖാർഗേജി ബഹുമാനം പിന്നെ ദേശീയ സ്വാതന്ത്ര്യ സമരം , അതിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് സംഘ സ്ഥാപകനടക്കം . കാശ്മീരിന് വേണ്ടി ജീവത്യാഗം ചെയ്തതും ഞങ്ങടെ ജനസംഘ സ്ഥാപകനായിരുന്നു .

പിന്നെ നിങ്ങളുടെ സ്വാതന്ത്ര്യ സമര സർട്ടിഫിക്കറ്റ് . അതിന്റെ കുറവ് ഞങ്ങള് സഹിച്ചോളാം . കേട്ടോ ഖാർഗെ ജി രാഷ്ട്ര സ്നേഹത്തിന്റെ കാര്യത്തിലുമതേരാഷ്ട്രീയത്തിന്റെ കാര്യത്തിലുമതേ ഞങ്ങൾക്കൊരു സോണിയാ കോൺഗ്രെസ്സുകാരന്റെയും സർട്ടിഫിക്കറ്റ് വേണ്ടാ മനസ്സില്‍ വെച്ചോ ഖാർഗെ ജി
ഐ ആം ബി ജെ പി












Click it and Unblock the Notifications