കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''സായ് കുമാറിനെ ഗൾഫിൽ നിന്നുമെത്തിച്ചത് ദാവൂദിന്റെ സഹായത്തോടെ'', അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ

Google Oneindia Malayalam News

കൊച്ചി: നടന്‍ സായി കുമാറിനെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിച്ചത് ദാവൂദിന്റെ ആളുകളുടെ സഹായത്തോടെയാണ് എന്നുള്ള സംവിധായകന്‍ സിദ്ധിഖിന്റെ പ്രതികരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം സിദ്ധിഖ് പറഞ്ഞതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മലയാള സിനിമാ ലോകത്തെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണ് എന്നുളള തന്റെ ആരോപണമാണ് ഇതോടെ തെളിയുന്നത് എന്നും സന്ദീപ് വാര്യര്‍ പറയുന്നു.

ഷൂട്ടിംഗും നിര്‍ത്തിച്ചു

ഷൂട്ടിംഗും നിര്‍ത്തിച്ചു

അഭിമുഖത്തിലെ സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെയാണ്: ' വിഷുവിന് സിനിമ റിലീസ് പ്ലാന്‍ ചെയ്ത് അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ സിനിമാ സമരം വന്നു. പൊള്ളാച്ചിയിലായതിനാല്‍ സംഘടനക്കാര്‍ വന്ന് ഞങ്ങളുടെ ഷൂട്ടിംഗും നിര്‍ത്തിച്ചു. അത് വലിയ ടെന്‍ഷനായി. കാരണം ഷൂട്ടിംഗ് ഉടന്‍ നടന്നില്ലെങ്കില്‍ വിഷുവിന് റിലീസ് ചെയ്യാന്‍ പറ്റില്ല'.

ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ വഴി

ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ വഴി

''ക്ലൈമാക്‌സ് സെറ്റിന്റെ പണി പൂര്‍ത്തിയായിരിക്കുകയാണ്. ക്ലൈമാക്‌സില്‍ കെട്ടിടത്തിന് തീപിടിക്കുന്ന സീന്‍ ഞങ്ങള്‍ ആദ്യം സെറ്റ് പണി തുടങ്ങിയ ഉടന്‍ ഷൂട്ട് ചെയ്തു വെച്ചു. അതിനിടെ ഗള്‍ഫില്‍ സ്റ്റേജ് ഷോയ്ക്ക് പോയ സായ്കുമാറും വന്നില്ല.. എത്ര ശ്രമിച്ചിട്ടും സായ് കുമാര്‍ തിരികെ വരാന്‍ തയ്യാറായില്ല. അന്ന് ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ വഴിയാണ് സായ് കുമാറിനെ തിരിച്ചെത്തിച്ചത്. അധികം വൈകാതെ സമരം തീര്‍ന്നു. ഉടന്‍ ഞങ്ങള്‍ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു''.

സംസാരിക്കാൻ ഭയന്ന കാലം

സംസാരിക്കാൻ ഭയന്ന കാലം

സിദ്ധിഖിന്റെ വെളിപ്പെടുത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' 1993 ലാണ് മുംബൈ സീരിയൽ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലർ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 - 96 സമയം , ദാവൂദ് ഇബ്രാഹിമിൻ്റെ ചോരക്കായി ഇന്ത്യൻ ഏജൻസികൾ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങൾ പോലും ഡി കമ്പനിയുമായി സംസാരിക്കാൻ ഭയന്ന കാലം .

Recommended Video

cmsvideo
BJP leader Sandeep Warrier's Facebook post against Prithviraj over Lakshadweep issue
അന്വേഷണം ആവശ്യം

അന്വേഷണം ആവശ്യം

''സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടൻ സായികുമാറിനെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ദാവൂദ് ഇബ്രാഹിമിൻ്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകൻ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആൻറ് സ്റ്റയിലിന് മാർച്ചിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്''.

English summary
BJP Leader Sandeep Varier asks for enquiry in Director Siddique's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X