കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാനായിരിക്കെ നടത്തിയ ഇടപാടുകളും അന്വേഷിക്കണം: സന്ദീപ് വാര്യര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണമുനയിലുള്ളവര്‍ക്ക് കെ ഫോണ്‍ പദ്ധതി നടത്തിപ്പില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

S

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്-

കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ കെ ഫോണ്‍ എന്ന പദ്ധതി ആസൂത്രണം ചെയ്യുക. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരിക്കെ ആ പദ്ധതി കിഫ്ബി വഴി സര്‍ക്കാരിന്റെ ' സ്വപ്‌ന' പദ്ധതിയായി നടപ്പാക്കുക. അതും ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ ഉന്നയിച്ച എല്ലാ ആശങ്കകളും ചോദ്യങ്ങളും തള്ളിക്കളഞ്ഞ ശേഷം.

സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു; മൂന്നിടത്ത് തിരച്ചില്‍, കൊച്ചിയിലെത്തുമെന്ന് രഹസ്യവിവരംസ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു; മൂന്നിടത്ത് തിരച്ചില്‍, കൊച്ചിയിലെത്തുമെന്ന് രഹസ്യവിവരം

നഷ്ടത്തിലോടുന്ന കെഎസ്ഇബി എങ്ങനെയാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്? നിലവില്‍ ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ പലതും ലക്ഷ്യം കാണാതെ പ്രവര്‍ത്തിക്കുമ്പോള്‍ കെഎസ്ഇബി ഉണ്ടാക്കിയ പുതിയ കമ്പനി കെഎസ്ഇബിക്ക് കൂടുതല്‍ ബാധ്യതയല്ലേ ഉണ്ടാക്കുക ? റെഗുലേറ്ററി കമ്മീഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കെഎസ്ഇബിക്ക് മറുപടിയുണ്ടോ ?

കെഎസ്ഇബിയും സ്വപ്‌നയും തമ്മില്‍ എന്ത് എന്നതായിരിക്കും നിങ്ങളുടെ ചോദ്യം ?

സ്വപ്‌ന സര്‍ക്കാര്‍ ജീവനക്കാരി അല്ല എന്നു കാണിക്കാന്‍ സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്‌നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവ്. സ്വപ്‌നക്ക് ശമ്പളം കൊടുക്കുന്നത് വിഷന്‍ ടെക് എന്ന കമ്പനിയാണെന്ന് സിപിഎം നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇന്നലെ പറഞ്ഞു.

സ്വപ്‌ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞ് ശരിയല്ലസ്വപ്‌ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞ് ശരിയല്ല

കെഎസ്ഇബി വിഷന്‍ ടെക്കില്‍ നിന്ന് പതിനായിരക്കണക്കിന് ഡിജിറ്റല്‍ മീറ്ററുകളും സ്‌പോട്ട് ബില്ലിംഗ് മെഷീനുകളുമാണ് വാങ്ങിയിരിക്കുന്നത് . പുതിയ മീറ്ററുകള്‍ പ്രവര്‍ത്തിച്ചത് ഒരു മാസത്തില്‍ താഴെ മാത്രം സമയമാണെന്ന് വ്യാപക പരാതിയുള്ളതാണ് . 12,500 രൂപ അന്യായ വിലയ്ക്കാണ് സ്‌പോട്ട് ബില്ലിംഗ് മെഷീനുകള്‍ വാങ്ങിയത്. വിഷന്‍ ടെക്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ സബ് കോണ്‍ട്രാക്ടര്‍ ആണെന്ന് സിപിഎം നേതാക്കള്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നു.

വിഷന്‍ ടെക് ജീവനക്കാരിയായ സ്വപ്‌ന സുരേഷിനെ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളുടെ നടത്തിപ്പിന് ബാധ്യതപ്പെട്ട ഒരു പദവിയിലേക്ക് പിഡബ്ല്യുസി നിയോഗിച്ചത് എങ്ങനെയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? കെഎസ്ഇബി ചെയര്‍മാനായിരിക്കെ ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ പൂര്‍ണ്ണമായും അന്വേഷിക്കപ്പെടണം. സ്വപ്‌ന സുരേഷിന് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ വിഷന്‍ ടെക് ശമ്പളം കൊടുക്കുന്നത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ?

ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍

കെഎസ്ഇബി ഡിജിറ്റല്‍ മീറ്റര്‍ തട്ടിപ്പ്-ശിവശങ്കര്‍- സ്വപ്‌ന സുരേഷ്-വിഷന്‍ ടെക്-പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്-കെ ഫോണ്‍- കിഫ്ബി
കൂടുതല്‍ വിവരങ്ങളും രേഖകളും പിന്നീട്..

English summary
BJP Leader Sandeep Varier demand to Probe M Shivashanker dealings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X