Get Updates
Get notified of breaking news, exclusive insights, and must-see stories!

''സംഗതി പൊരിച്ചൂ ട്ടാ''.. ജാനകിയുടേയും നവീന്റെയും വൈറൽ ഡാൻസിന് കയ്യടിച്ച് സന്ദീപ് വാര്യർ

തൃശൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടേയും റാ റാ റാസ്പുടിന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 30 സെക്കന്‍ഡ് മാത്രമുളള നൃത്തവീഡിയോയില്‍ ഇരുവരുടേയും ചടുലമായ നൃത്തച്ചുവടുകള്‍ വലിയ കയ്യടിയാണ് നേടിയിരിക്കുന്നത്. അതിനിടെയാണ് ചില സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും മതം ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചരണം നടത്തുന്നത്.

ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍ കൃഷ്ണ രാജ് അടക്കമുളള ചില പ്രൊഫൈലുകളാണ് വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണ് കൃഷ്ണരാജ് പ്രതികരിച്ചത്. ഇതിന്റെ ചുവട് പിടിച്ച് ഒരു കൂട്ടര്‍ നവീന്റെ മതം ചൂണ്ടിക്കാട്ടി വിഷലിപ്തമായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ അഴിച്ച് വിട്ടിരിക്കുകയാണ്.

ഇത്തരം പ്രചാരണങ്ങള്‍ക്കിടെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ജാനകിയുടേയും നവീന്റെയും നൃത്തത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സംഗതി പൊരിച്ചെന്നും കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

sandeep

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

Recommended Video

cmsvideo
    cyber attack against Janaki and Navin | Oneindia Malayalam

    സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: ''തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ... പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു.

    അവരുടെ ഒരു ഇന്‍റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ.. ''

    സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+