കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാന്‍ ഒന്നും ബജറ്റില്‍ ഇല്ല;വിമര്‍ശിച്ച് സന്ദീപ് വാര്യര്‍

Google Oneindia Malayalam News

തിരുവന്തപുരം; ധനമന്ത്രി തോമസ് ഐസകിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാന്‍ ഒരു വഴി കണ്ടെത്തി തരുന്നതില്‍ തോമസ് ഐസക്ക് പരാജയപ്പെട്ടുവെന്ന് സന്ദീപ് ജി വാര്യര്‍ കുറ്റപ്പെടുത്തി.വായിക്കുന്ന തോമസ് ഐസക്കിനു ആവര്‍ത്തന വിരസത അനുഭവപ്പെടുന്നില്ലെങ്കിലും കേള്‍വിക്കാരായ ജനങ്ങള്‍ക്ക് നന്നായി ആവര്‍ത്തന വിരസത തോന്നുന്നുണ്ട്.കെഎസ്ആര്‍ടിസിക്ക് 1000 സിഎന്‍ജി ബസ്സുകള്‍ പുറത്തിറക്കുമെന്ന് 2016 ലെ ബജറ്റ് പ്രസംഗത്തില്‍ ഐസക്ക് പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനം തോമസ് ഐസക്ക് നടത്തിയ എല്ലാ ബജറ്റ് പ്രസംഗങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. ഇന്നും ഇത് തന്നെ ആവര്‍ത്തിച്ചിരിക്കുന്നു. പ്രഖ്യാപനമല്ലാതെ ഇന്നേ വരെ യാതൊരു നടപടിയും കെഎസ്ആര്‍ടിസിക്ക് വേണ്ടി കൈക്കൊണ്ടിട്ടി്ല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്ദീപ് കുറ്റപ്പെടുത്തി. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

photo-2019-12-25-13

കേരളത്തിന് നഷ്ടപ്പെട്ട വ്യാഴവട്ടം

വായിക്കുന്ന തോമസ് ഐസക്കിനു ആവര്‍ത്തന വിരസത അനുഭവപ്പെടുന്നില്ലെങ്കിലും കേള്‍വിക്കാരായ ജനങ്ങള്‍ക്ക് നന്നായി ആവര്‍ത്തന വിരസത തോന്നുന്നുണ്ട്.
കെഎസ്ആര്‍ടിസിക്ക് 1000 CNG ബസ്സുകള്‍ പുറത്തിറക്കുമെന്ന് 2016 ലെ ബജറ്റ് പ്രസംഗത്തില്‍ ഐസക്ക് പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനം തോമസ് ഐസക്ക് നടത്തിയ എല്ലാ ബജറ്റ് പ്രസംഗങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. ഇന്നും ഇത് തന്നെ ആവര്‍ത്തിച്ചിരിക്കുന്നു. പ്രഖ്യാപനമല്ലാതെ ഇന്നേ വരെ യാതൊരു നടപടിയും കെഎസ്ആര്‍ടിസിക്ക് വേണ്ടി കൈക്കൊണ്ടിട്ടില്ല.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയെ കുറിച്ച് തോമസ് ഐസക്ക് ഇന്നത്തെ പ്രസംഗത്തില്‍ പരിതപിക്കുന്നത് കണ്ടു.കേരളത്തിലെ സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കിഫ്ബി വഴി പണം നീക്കിവക്കുമെന്നും പ്രഖ്യാപിച്ചു.2016 ലെ ബജറ്റിലും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്ത് മികവാണു 5 വര്‍ഷം കൊണ്ട് കെ.ടി. ജലീലും തോമസ് ഐസക്കും ചേര്‍ന്ന് ഉണ്ടാക്കിയത് ?

കൊച്ചാപ്പമാര്‍ക്കും മൂത്താപ്പമാര്‍ക്കും ജോലി നല്‍കാനും ഖുറാന്റെ മറവില്‍ സ്വര്‍ണ്ണ കള്ളകടത്തിനും ഉള്ള മികവല്ലാതെ മറ്റെന്താണു ജലീല്‍ പ്രദര്‍ശ്ശിപ്പിച്ചിട്ടുള്ളത്?
ആരെ പറ്റിച്ചാലും കുട്ടികളെ പറ്റിക്കരുത്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ. ചിട്ടിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശിവശങ്കറിന്റെ തട്ടിപ്പ് പ്രസ്ഥാനമായ കൊക്കോണിക്സിന്റെ ലാപ്‌ടോപ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് കാലമെത്രയായി. തോമസ് ഐസക്കിനെ വിശ്വസിച്ച് പോക്കറ്റ് മണിയും കുടുക്കപൊട്ടിച്ചതും എല്ലാം ചേര്‍ത്ത് കെ.എസ്.എഫ്.ഇ. ചിട്ടിയില്‍ ചേര്‍ന്ന കുട്ടികളുടെ പണം വാങ്ങി വച്ചതല്ലാതെ എത്ര കുട്ടികള്‍ക്ക് ലാപ്‌ടോപ് കൊടുത്തിട്ടുണ്ട്? എന്നിട്ടാണു വീണ്ടും ഒരു നാണവുമില്ലാതെ ബജറ്റില്‍ പ്രഖ്യാപനം ആവര്‍ത്തിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി നിര്‍മ്മിച്ച കൊക്കോണിക്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ധനകാര്യമന്ത്രി മിണ്ടുന്നുമില്ല.കേരളത്തിലെ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടേയും കുത്തകയായിരിക്കില്ല, കേരളത്തിലെ എല്ലാ സേവനദാതാക്കള്‍ക്കും കെഫോണ്‍ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും എന്ന തോമസ് ഐസക്കിന്റെ പ്രഖ്യാനം ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. മറ്റാരുമല്ല അംബാനിയുടെ റിലയന്‍സ് തന്നെയാണു കെഫോണ്‍ ഇന്‍ഫ്രാസ്റ്റ്രക്ച്ചര്‍ പ്രധാനമായും ഉപയോഗിക്കാന്‍ പോകുന്നത്. അത് മറച്ചുവെക്കാന്‍ ഐസക്ക് ഒരു വടി മുന്‍കൂട്ടി എറിഞ്ഞതാണ്. കെ ഫോണ്‍ റിലയന്‍സിന് ബദലാണ് എന്ന കള്ള പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി തോമസ് ഐസക്കിന്റെ പ്രഖ്യാപനം .

വഴിയോര കച്ചവടക്കാര്‍ക്ക് 10000 രൂപ കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ് . അത് കേരളത്തിലും ആയിരക്കണക്കിന്ന് പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ആതും സ്വന്തം പേരിലാക്കാന്‍ ഐസക്കിനു മടി ഉണ്ടായില്ല.
തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ബജറ്റ് ആണു അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തില്‍ ഒരു പദ്ധതിയെങ്കിലും പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഈ പന്ത്രണ്ട് തവണ കൊണ്ട് സാധിച്ചിട്ടുണ്ടോ.

പരിഷത്തുകാരുടെ സ്ഥിരം വാചകമേളയും ഉട്ടോപ്യന്‍ ആശയങ്ങളുടെ നെടുങ്കന്‍ പ്രഭാഷണങ്ങളുമല്ലാതെ കേരളത്തിന്റെ വളര്‍ച്ചക്കായി തോമസ് ഐസക്കിന്റെ 12 വര്‍ഷങ്ങള്‍ എന്ത് സംഭാവനയാണു നല്‍കിയിട്ടുള്ളത് ? ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാന്‍ ഒരു വഴി കണ്ടെത്തി തരുന്നതില്‍ തോമസ് ഐസക്ക് പരാജയപ്പെട്ടു.

English summary
BJP leader sandeep varier slams Finance minister Thomas issac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X