• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കിഴക്കമ്പലം കത്തിയപ്പോള്‍ മുഖ്യമന്ത്രി മിന്നല്‍ മുരളി കാണുകയായിരുന്നോ'; വിമര്‍ശനവുമായി സന്ദീപ്

Google Oneindia Malayalam News

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. സംസ്ഥാനത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

സല്‍മാന്റെ ആരോഗ്യ നില മെച്ചപ്പെട്ടോ? പിതാവ് പറയുന്നത് ഇങ്ങനെ, ഫാം ഹൗസ് പാമ്പുകളുടെ താവളംസല്‍മാന്റെ ആരോഗ്യ നില മെച്ചപ്പെട്ടോ? പിതാവ് പറയുന്നത് ഇങ്ങനെ, ഫാം ഹൗസ് പാമ്പുകളുടെ താവളം

ചാവക്കാട്ടെ ബിജു, പാലക്കാട്ടെ സഞ്ജിത്ത്, ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍, മാട്ടൂലിലെ ഹിഷാം എന്നിങ്ങനെ ദിവസങ്ങള്‍ക്കുള്ളില്‍ നാല് കൊലപാതകങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ സംസ്ഥാനത്ത് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

1

സംസ്ഥാന തലസ്ഥാനത്തടക്കം ഗുണ്ടകള്‍ പരസ്യമായി അഴിഞ്ഞാടുകയാണെന്നും സ്ത്രീകളെ പോലും ആക്രമിക്കുന്നുവെന്നും കൊലപാതകത്തിനു ശേഷം കാല്‍ വെട്ടി ദൂരെ എറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്നവര്‍ കലാപം അഴിച്ചു വിടുന്നുവെന്നും പൊലീസുകാരെ മൃഗീയമായി ആക്രമിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. ഇതേസമയത്ത് സംസ്ഥാന സര്‍ക്കാര്‍ കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുകയാണ്. എന്ത് വെള്ളരിക്കാപ്പട്ടണമാണിതെന്നും സന്ദീപ് ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പെട്ടു; സംഭവം കണ്ണൂര്‍ പയ്യന്നൂരില്‍മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പെട്ടു; സംഭവം കണ്ണൂര്‍ പയ്യന്നൂരില്‍

2

തന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉത്തരേന്ത്യന്‍ ഗോസായിമാരെ ലോ ആന്‍ഡ് ഓര്‍ഡര്‍ നിയന്ത്രിക്കുന്ന സ്ഥാനങ്ങളില്‍ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്ക്കാ വികസന കോര്‍പ്പറേഷന്‍ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ടെന്‍ഷനുള്ള ദിവസം മുഖ്യമന്ത്രി സിനിമ കാണുമെന്നാണ് മരുമകന്‍ മന്ത്രി പറഞ്ഞത്. ഇന്നലെ കലാപകാരികള്‍ കിഴക്കമ്പലം കത്തിച്ചപ്പോള്‍ മുഖ്യമന്ത്രി മിന്നല്‍ മുരളി കാണുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

3

റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാല്‍ നാണിച്ചു തല താഴ്ത്തുമെന്നും പണി അറിയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം റഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 24 പേരാണ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് 19 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെസംസ്ഥാനത്ത് 19 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

4

സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുമാണ് പിടിയിലായത്. പൊലീസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്. ഇനി ഇവരാണ് കേസ് അന്വേഷിക്കുക.

English summary
bjp leader sandeep varyar criticise pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion