കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലും പ്രിയങ്കയും റോബർട്ട് വാദ്രയും ചൈനീസ് എംബസിയിൽ ചെന്ന് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി'

Google Oneindia Malayalam News

തിരുവനന്തപുരം; എന്‍കെ പ്രേമചന്ദ്രന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഡോക്ലം സംഘർഷ സമയത്ത് ഇന്ത്യയും ചൈനയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നിലച്ചിരുന്ന കാലത്ത്, രാജ്യത്തെ ചതിച്ചു കൊണ്ട് രാഹുൽഗാന്ധിയും പ്രിയങ്കയും റോബർട്ട് വാദ്രയും ഡൽഹിയിൽ ചൈനീസ് എംബസിയിൽ കടന്നുചെന്ന് ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി. ചൈനയുടെ ആതിഥേയത്വം സ്വീകരിച്ചു. ഇക്കാര്യം ആദ്യം മറച്ചുവെച്ചെങ്കിലും വിവാദമായതിനുശേഷം ഗത്യന്തരമില്ലാതെ കോൺഗ്രസിന് സമ്മതിക്കേണ്ടിവന്നുവെന്ന് സന്ദീപ് കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

കരാർ ഒപ്പിട്ടിരുന്നു

കരാർ ഒപ്പിട്ടിരുന്നു

2008 ൽ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ ബെയ്ജിങ്ങിൽ വച്ച് അന്നത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറും ഇപ്പോഴത്തെ ചൈനീസ് പ്രസിഡണ്ടുമായ ഷി ജിൻ പിങ്ങും ഒരു കരാർ ഒപ്പിട്ടിരുന്നു.ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടി ചൈനയിൽ ഏകാധിപത്യ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒരു കരാറിൽ ഏർപ്പെടുന്നതെന്തിനാണ്? ആ കരാറിൽ നെഹ്റു കുടുംബവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സവിശേഷമായ ബന്ധമുണ്ടാക്കുമെന്നും പറയുന്നു.

അത് പതിവില്ല

അത് പതിവില്ല

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി സംവാദങ്ങൾ നടത്താറുണ്ടെങ്കിലും ഒരു കരാറിൽ ഏർപ്പെടുന്നത് പതിവില്ല. അതും ഇന്ത്യയിലെ ഒരു കുടുംബത്തിന് സവിശേഷ പരിഗണന നൽകിയുള്ള കരാർ.ഇന്നലെ ഇക്കാര്യം രണ്ടു ചാനൽ ചർച്ചകളിൽ പറഞ്ഞതിന് തെളിവില്ലാത്ത കാര്യമെന്നാണ് ബഹു എംപി ശ്രീ.പ്രേമചന്ദ്രൻ ആരോപിച്ചത്. ശ്രീ പ്രേമചന്ദ്രന്റെ ശ്രദ്ധയിലേക്കായി 2008 ൽ ഇന്ത്യ ടുഡേയിൽ വന്ന വാർത്തയുടെ ലിങ്ക് ഇവിടെ നൽകുന്നു. https://www.indiatoday.in/.../congress-chinese-communist-part...

അവിശുദ്ധ ബന്ധം

അവിശുദ്ധ ബന്ധം

ഈ കരാർ നെഹ്റു കുടുംബവും ചൈനയും തമ്മിലുള്ള അവിശുദ്ധബന്ധം തെളിയിക്കുന്നതാണ്. ഡോക്ലം സംഘർഷ സമയത്ത് ഇന്ത്യയും ചൈനയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നിലച്ചിരുന്ന കാലത്ത്, രാജ്യത്തെ ചതിച്ചു കൊണ്ട് രാഹുൽഗാന്ധിയും പ്രിയങ്കയും റോബർട്ട് വാദ്രയും ഡൽഹിയിൽ ചൈനീസ് എംബസിയിൽ കടന്നുചെന്ന് ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി. ചൈനയുടെ ആതിഥേയത്വം സ്വീകരിച്ചു. ഇക്കാര്യം ആദ്യം മറച്ചുവെച്ചെങ്കിലും വിവാദമായതിനുശേഷം ഗത്യന്തരമില്ലാതെ കോൺഗ്രസിന് സമ്മതിക്കേണ്ടിവന്നു. അതിന്റെ വാർത്താ ലിങ്കും ചുവടെ നൽകുന്നു. https://www.news18.com/.../after-flipflops-congress-confirms-...

ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസികളുടെ നിർദ്ദേശത്തെ തുടർന്നാണ്. രാജ്യ സുരക്ഷ കണക്കിലെടുത്ത് ഐടി ആക്ടിലെ 69 എ വകുപ്പ് ഉപയോഗിച്ചാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ചൈനീസ് നിക്ഷേപമുള്ള പേടിഎം എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്നാണ് ചൈനീസ് പക്ഷപാതികൾ ചോദിക്കുന്നത്. ചൈനീസ് fdi ഉള്ളതുകൊണ്ട് നിരോധിക്കുകയാണെങ്കിൽ മലയാളിയായ ബൈജു കഷ്ടപ്പെട്ടുണ്ടാക്കിയ മഹാപ്രസ്ഥാനം ബൈജൂസ് ആപ്പ് വരെ നിരോധിക്കേണ്ടി വരും. ചൈനയിൽ നിന്നുള്ള വിദേശ നിക്ഷേപം നിയന്ത്രിക്കാൻ കോവിഡ് കാലത്ത് ഇന്ത്യ fdi പോളിസിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനിമുതൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപം കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി മാത്രമേ സാധിക്കുകയുള്ളൂ.

Recommended Video

cmsvideo
Anand Mahindra on China's Threat to Ban Indian Goods | Oneindia Malayalam
മുഖ്യമന്ത്രി പിണറായി വിജയനും ടിക് ടോക് അക്കൗണ്ട്

മുഖ്യമന്ത്രി പിണറായി വിജയനും ടിക് ടോക് അക്കൗണ്ട്

ഈ പോളിസി മാറ്റം വരുന്നതിനു മുൻപ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ ചൈനീസ് നിക്ഷേപം വന്നിട്ടുണ്ട് എന്ന് കരുതി നമ്മുടെ പൗരന്മാരുടെ ബുദ്ധിയിലും പരിശ്രമത്തിലും വളർന്നു വലുതായ സ്ഥാപനങ്ങളെ തകർക്കണം എന്നാണോ കോൺഗ്രസ്സും സിപിഎമ്മും ആഗ്രഹിക്കുന്നത്? കേന്ദ്ര സർക്കാരിന്റെ മൈ ഗവ് എന്ന സംവിധാനത്തിന് ടിക് ടോക് അക്കൗണ്ട് ഉണ്ടായിരുന്നു. എന്നാൽ ടിക് ടോക് നിരോധനം വന്ന അതേ നിമിഷം ആ അക്കൗണ്ട് ഡിസേബിൾ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ടിക് ടോക് അക്കൗണ്ട് ഉണ്ടായിരുന്നു എന്നാണറിവ്.

തെറ്റുണ്ടെന്ന് പറയാൻ കഴിയില്ല

തെറ്റുണ്ടെന്ന് പറയാൻ കഴിയില്ല

ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമങ്ങളെ സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താൻ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാൻ കഴിയില്ല. നാളെ ഫേസ്ബുക്കോ ട്വിറ്ററോ ഇന്ത്യയ്ക്ക് സുരക്ഷാഭീഷണി ഉയർത്തിയാൽ സ്വാഭാവികമായും നടപടി സ്വീകരിക്കേണ്ടി വരും. എന്ന് കരുതി ഈ നിമിഷം അതിൽ അക്കൗണ്ട് ഉള്ളവർ, അക്കൗണ്ടുള്ള സർക്കാർ സംവിധാനങ്ങൾ.. അതൊന്നും കുറ്റക്കാരാവുന്നില്ല.

ആർക്ക് വേണമെങ്കിലും നൽകാം

ആർക്ക് വേണമെങ്കിലും നൽകാം

പിഎം കെയർ ഫണ്ടിലേക്ക് ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനികൾ സംഭാവന നൽകിയില്ലേ എന്നതാണ് അടുത്ത ചോദ്യം. പിഎം കെയർ ഫണ്ടിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന നൽകാം. എന്ന് കരുതി അവർക്ക് ഒരു പ്രത്യേക പരിഗണനയും നരേന്ദ്ര മോദിയിൽ നിന്ന് ലഭിക്കില്ല എന്നതിനുള്ള വ്യക്തമായ തെളിവാണ് tik tok അടക്കമുള്ള ആപ്പുകൾക്ക് കിട്ടിയ നിരോധനം.

അവർക്ക് മറുപടിയില്ല

അവർക്ക് മറുപടിയില്ല

സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്നും ഡൽഹിയിലെ ചൈനീസ് കോൺസുലേറ്റിൽ നിന്നും സംഭാവന വാങ്ങിയ വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ ശത്രുക്കളിൽ നിന്ന് പണം വാങ്ങി പ്രവർത്തിക്കുന്നത് കോൺഗ്രസുകാരാണ്. നേരത്തെ റഷ്യയിൽ നിന്ന് അച്ചാരം വാങ്ങിയവർ ഇപ്പോൾ ചൈനയിൽ നിന്നും വാങ്ങുന്നു. സിപിഎമ്മുകാർ പണ്ടേ ചൈനയുടെ പേ റോളിൽ ഉള്ളവരാണല്ലോ .https://www.outlookindia.com/.../govt-of-china-chines.../1877312 ഇതൊക്കെ ചാനലിൽ പറയുമ്പോൾ സഹിക്കാൻ കഴിയാത്ത ചിലർ , തങ്ങളുടെ ആഗ്രഹപ്രകാരം ചർച്ച മുന്നോട്ടു പോകാത്തതിൽ വിഷമമുള്ളവർ ഫേസ്ബുക്ക് പോസ്റ്റിട്ട് സങ്കടം തീർക്കുന്നുണ്ട്. തീർത്തും അപ്രസക്തരായതുകൊണ്ട് അവർക്ക് മറുപടിയില്ല.

 ഭീകരരുടെ വെടിയേറ്റ് മുത്തച്ഛൻ മരിച്ചു; മൃതദേഹത്തിലിരുന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് സൈന്യം ഭീകരരുടെ വെടിയേറ്റ് മുത്തച്ഛൻ മരിച്ചു; മൃതദേഹത്തിലിരുന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് സൈന്യം

ഗുജറാത്തിൽ കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? ഭയന്ന് ബിജെപി! പ്രത്യേക ചുമതല ഗുജറാത്തിൽ കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? ഭയന്ന് ബിജെപി! പ്രത്യേക ചുമതല

English summary
BJP leader Sandeep Warrier againt Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X