കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്പിനാരായണൻ എന്ന ദേശസ്‌നേഹിയെ തിരിച്ചറിയാൻ 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടിവന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കഴിഞ്ഞ ദിവമായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറിയത്. പൊലീസിന്റെ ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്ന് ഒരു കോട് 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. നേരത്തെ 60 ലക്ഷം കൈമാറിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നമ്പി നാരായണനെ കേസില്‍ കുടുക്കിയത് ആരൊക്കെയാണെന്ന് എന്നുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനിടെ നമ്പി നാരായണനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ആയിരുന്നു നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

 ആരോപണ പ്രത്യാരോപണങ്ങള്‍

ആരോപണ പ്രത്യാരോപണങ്ങള്‍

കഴിഞ്ഞ രണ്ടു ദിവസമായി നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയത് ആരാണെന്നും ഏതൊക്കെ മാധ്യമങ്ങള്‍ അക്കാലത്ത് കള്ളക്കഥ എഴുതിയെന്നും ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുകയാണല്ലോ.

 ദേശാഭിമാനിയും മനോരമയും

ദേശാഭിമാനിയും മനോരമയും

നമ്പി നാരായണന്‍ എന്ന ദേശസ്‌നേഹിയായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യത്വ രഹിതമായി അക്രമിച്ചവരില്‍ ഇടതും വലതുമുണ്ട്. ദേശാഭിമാനിയും മനോരമയും ഉണ്ട്.

ആദ്യമായി അംഗീകരിച്ചത്

ആദ്യമായി അംഗീകരിച്ചത്

എന്നാല്‍ നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നു. 2014 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശംഖുമുഖത്തെത്തിയ നരേന്ദ്രമോദി നമ്പി നാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Recommended Video

cmsvideo
നമ്പി നാരായണോട് കോണ്‍ഗ്രസ് ചെയ്തത് ക്ഷമിക്കാനാകില്ല എന്ന് മോദി!
വേദിയില്‍ സാക്ഷിയായി

വേദിയില്‍ സാക്ഷിയായി

നമ്പി നാരായണനെ ഉത്തമനായ ദേശസ്‌നേഹി എന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തിലെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തുമ്പോള്‍ വേദിയില്‍ സാക്ഷിയായി ഈയുള്ളവനും ഉണ്ടായിരുന്നു.

പത്മഭൂഷന്‍ നല്‍കി

പത്മഭൂഷന്‍ നല്‍കി

2019 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നമ്പിനാരായണന് പത്മഭൂഷന്‍ നല്‍കി ആദരിച്ചു. കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്‌നേഹിയെ തിരിച്ചറിയാന്‍ , അംഗീകരിക്കാന്‍ , ആശ്വസിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേലിന്റെ നാട്ടില്‍നിന്നും 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകന്‍ വരേണ്ടി വന്നു. മറക്കരുത്.

ഒത്തുതീര്‍പ്പുവ്യവസ്ഥ

ഒത്തുതീര്‍പ്പുവ്യവസ്ഥ

അതേസമയം, തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമായിരുന്നു തുക കൈമാറിയത്. കുറ്റവിമുക്തനായ ശേഷം, തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതിന് കൂട്ട് നിന്നതെന്നും കാണിച്ച് സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

 നഷ്ടപരിഹാരത്തുക

നഷ്ടപരിഹാരത്തുക

പിന്നീട് കേസ് പിന്‍വലിക്കാന്‍ സമ്മതം കാണിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് നമ്പി നാരായണനുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചു.

കോൺഗ്രസിന് തലവേദന; പഞ്ചാബിലും തമ്മിലടി, മുഖ്യമന്ത്രിയാണ്..പാട്യാല രാജാവല്ലെന്ന് ബജ്‌വ, പോര് രൂക്ഷം!!കോൺഗ്രസിന് തലവേദന; പഞ്ചാബിലും തമ്മിലടി, മുഖ്യമന്ത്രിയാണ്..പാട്യാല രാജാവല്ലെന്ന് ബജ്‌വ, പോര് രൂക്ഷം!!

നികുതി ദായകര്‍ക്ക് നേട്ടമാകുന്ന പുതിയ പദ്ധതിക്ക് തുടക്കം; സത്യസന്ധര്‍ക്ക് ആദരം എന്ന് നരേന്ദ്ര മോദിനികുതി ദായകര്‍ക്ക് നേട്ടമാകുന്ന പുതിയ പദ്ധതിക്ക് തുടക്കം; സത്യസന്ധര്‍ക്ക് ആദരം എന്ന് നരേന്ദ്ര മോദി

ബിഹാറില്‍ നീതീഷ് കുമാറിനും ബിജെപിക്കും അടിതെറ്റുമോ? അവസരം കാത്ത് കോണ്‍ഗ്രസും ആര്‍ജെഡിയുംബിഹാറില്‍ നീതീഷ് കുമാറിനും ബിജെപിക്കും അടിതെറ്റുമോ? അവസരം കാത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും

English summary
BJP leader Sandeep Warrier has said that PM Narendra Modi was the first to recognize Nambi Narayanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X