കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യത്തെ വിക്കറ്റ് വീണു; വഴിയില്‍ ഇറങ്ങി പോയിരിക്കുന്നു, വാരിയംകുന്നനെ ട്രോളി സന്ദീപ് വാര്യര്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: പൃഥിരാജിനെ നായകനാക്കി സംവിധായകന്‍ ആഷിഖ് അബുവാണ് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും ചര്‍ച്ചകളും ഉയരുകയാണ്. വാരിയംകുന്നന്‍ ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹത്തെ വെള്ളപൂശാനുളള ശ്രമം ആണ് സിനിമ എന്നുമാരോപിച്ച് സംഘപരിവാര്‍ അനുകൂലികാളണ് വിവാദം കത്തിച്ചത്. ഇതോടൊപ്പം സിനിമയ്ക്ക് പിന്നണിയിലുളളവരുടെ രാഷ്ട്രീയ നിലപാടുകളും എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായി.

 തിരക്കഥാകൃത്തിനെ മാറ്റി

തിരക്കഥാകൃത്തിനെ മാറ്റി

എന്നാല്‍ സിനിമ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേള്‍ക്കാള്‍ ശുഭകരമല്ലത്ത ഒരു വാര്‍ത്തയായിരുന്നു ഇന്ന് പുറത്തുവന്നത്. വാരിയംകുന്നന്റെ തിരക്കഥാകൃത്തായ റമീസ് മുഹമ്മദിന്റെ പഴയ ചില സ്ത്രീ വിരുദ്ധവും തീവ്ര നിലപാടുകള്‍ ഉളളതുമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ റമീസിനെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും മാറ്റുന്നതായി അറിയിച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
പൃഥ്വിരാജിന്റെ അമ്മയ്ക്ക് വിളിച്ചവര്‍ക്ക് ചുട്ടമറുപടി | Oneindia Malayalam
ആദ്യത്തെ വിക്കറ്റ് വീണു

ആദ്യത്തെ വിക്കറ്റ് വീണു

ഇതോടെ സിനിമയുടെ അണിറ പ്രവര്‍ത്തകരെ പരിഹസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. കൂടതലും സംഘപരിവാര്‍ അനുകൂലികള്‍ തന്നെയാണ് ഇതിന് പിന്നില്‍. ഇപ്പോഴിതാ ബിജെപി നേതാവായ സന്ദീപ് വാര്യര്‍ ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും ട്രോള്ി രംഗത്തെതിയിരിക്കുകയാണ്. #firstwicketdown, #variamkunnan എന്നീ ഹാഷ് ടാഗുകളോടെ ഫേസ്ബുക്കിലാണ് സന്ഹീപ് വാര്യയുടെ പരിഹാസം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഇറങ്ങി പോയിരിക്കുന്നു

ഇറങ്ങി പോയിരിക്കുന്നു

ബസ്സിന്റെ ഡ്രൈവറും ഞാനും രാഷ്ട്രീയമായി യോജിക്കാത്തവരാണെങ്കിലും ലക്ഷ്യം ഒന്നായതുകൊണ്ട് ഒരുമിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ ഡ്രൈവറെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുകയും അതിനയാള്‍ മാപ്പു പറയുകയും ചെയ്തതാണ്. എന്നാലും തന്റെ നിഷ്‌കളങ്കത ബോധ്യപ്പെടുത്തിയതിനുശേഷമേ ഇനി ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് അദ്ദേഹം വഴിയില്‍ ഇറങ്ങി പോയിരിക്കുന്നു. ബസ്സ് മുന്നോട്ട് പോവുക തന്നെ ചെയ്യും.

അപവാദ പ്രചരണങ്ങളെക്കുറിച്ച്

അപവാദ പ്രചരണങ്ങളെക്കുറിച്ച്

അതേസമയം, സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്ന് വ്യക്തമാക്കി റമീസ് മുഹമ്മദും രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍, ഇപ്പോള്‍ വാരിയംകുന്നന്‍ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതില്‍ പ്രധാനം എനിക്ക് എതിരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്.

എന്നെ മാത്രമാണ്

എന്നെ മാത്രമാണ്

എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും. എന്നാല്‍, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്.

തുടങ്ങും മുൻപേ കല്ല് കടിച്ച് വാരിയംകുന്നൻ! തിരക്കഥാകൃത്ത് റമീസ് പിന്മാറി! പ്രതികരിച്ച് ആഷിഖ് അബു!തുടങ്ങും മുൻപേ കല്ല് കടിച്ച് വാരിയംകുന്നൻ! തിരക്കഥാകൃത്ത് റമീസ് പിന്മാറി! പ്രതികരിച്ച് ആഷിഖ് അബു!

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ഇല്ല, മദ്യശാലകള്‍ നാളെ തുറക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ഇല്ല, മദ്യശാലകള്‍ നാളെ തുറക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ

English summary
BJP Leader Sandeep Warrier Mocking Up Aashiq Abu's Vaariyamkunnan movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X