കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്കു പിന്നാലെ നൗഷാദിനെ അപമാനിച്ച് ശോഭാ സുരേന്ദ്രന്‍!

  • By Sruthi K M
Google Oneindia Malayalam News

കണ്ണൂര്‍: മാന്‍ഹോളില്‍ വീണു മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ അപമാനിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും എത്തി. നൗഷാദിനെതിരെ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുക്കൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളിയെ ട്രോളര്‍മാരും എടുത്ത് അമ്മാനമാടി. ഇതിനിടയിലാണ് ശോഭാ സുരേന്ദ്രനും പ്രതികരിച്ചിരിക്കുന്നത്.

നൗഷാദ് മുസ്ലീം ആയതുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതെന്ന ആരോപണമാണ് വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നത്. ഇതിനിടയില്‍ നൗഷാദിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ ജോലി നല്‍കാനുള്ള നീക്കം ഇരട്ട നീതിയെന്നാണ് ശോഭ ആരോപിച്ചത്.

സര്‍ക്കാരിനെതിരെ

സര്‍ക്കാരിനെതിരെ

വെള്ളാപ്പള്ളിക്കു പിന്നാലെ നൗഷാദിനെ അപമാനിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തി. ജോലി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം ഇരട്ട നീതിയെന്നാണ് ശോഭ ആരോപിച്ചത്.

മുനീറിന്റെ വാഹനമിടിച്ച് മരിച്ചയാള്‍ക്ക്

മുനീറിന്റെ വാഹനമിടിച്ച് മരിച്ചയാള്‍ക്ക്

മന്ത്രി മുനീറിന്റെ വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിലെ ആര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കിയിട്ടില്ലെന്നും ഇതു നീതിക്കേടാണെന്നും ശോഭ പറയുന്നു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശം

വെള്ളാപ്പള്ളിയുടെ പരാമര്‍ശം

നൗഷാദ് മുസ്ലീം ആയതുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതെന്ന ആരോപണമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. അപകടത്തില്‍ മരിച്ച ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതുകൊണ്ടുതന്നെ മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് നേതാക്കളും സിനിമാ പ്രവര്‍ത്തകരും ഇതിനോടകം രംഗത്തെത്തിയിരുന്നു. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ് വെള്ളാപ്പള്ളിയെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചു.

English summary
Bjp leader shobha surendran comment on noushand death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X