'ഗവർണർ പാർട്ടി സെക്രട്ടറി ആകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം'; പരിഹസിച്ച് ശോഭ സുരേന്ദ്രൻ
തൃശൂർ: ഗവർണർ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് ശോഭ സുരേന്ദ്രന്റെ പരിഹാസം. കേരളത്തിൽ സിപിഎമ്മിന് ആധിപത്യമുള്ള എല്ലായിടത്തും കയ്യൂക്ക് കാണിക്കാൻ പാർട്ടിയും മുഖ്യമന്ത്രി ശ്രമിച്ചിട്ടുണ്ട്. കയ്യൂക്ക് കൊണ്ട് രാഷ്ട്രീയ കൊലപാതകം നടത്തിയാണ് സിപിഎം വിവിധയിടങ്ങളിൽ അധികാരത്തിലിരുന്നതെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.
'മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ല.
ഗവണർ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓർക്കേണ്ടത് മുഖ്യമന്ത്രിയാണ്.വലിയ ചുമതലകൾ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവർണർ.കേരളത്തിലെ ഗവർണർ അസ്വസ്ഥനാണ്. മാർക്സിസ്റ്റ് നേതാക്കൾ പറയുന്നിടത്തെല്ലാം ഗവർണർ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണ്'. ശോഭ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസില്‍ ഗവർണറെ തടഞ്ഞ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പട്ടിരുന്നു. ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായെന്നും സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്രമന്ത്ര വി മുരീളിധരനും ഗവർണർക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു.
അഴിമതിയെ ചോദ്യം ചെയ്യുമ്പോൾ ഗവർണറെ അധിക്ഷേപിച്ചും വളഞ്ഞിട്ട് ആക്രമിച്ചും സിപിഎം മുന്നോട്ടുവരുകയാണെന്നായിരുന്നു മുരളീധരന്റെ ആരോപണം.ച കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിൽ അപായപ്പെടുത്താൻ നീക്കം നടന്നെന്ന ഗവർണറുടെ ആരോപണത്തിൽ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് പരാതി നൽകി. സർക്കാരിൻറെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് പരാതി. ഗവർണർ സർക്കാർ പോര് അസാധാരണമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പരാതി.
ഗവർണർ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബിനോയ് വിശ്വം നൽകിയ പരാതിയിൽ പറയുന്നു.
ഏറെ നാളായി തുടരുന്ന സർക്കാർ ഗവർണർ പോര് കഴിഞ്ഞ ദിവസം ഗവർണർ വാർത്ത സമ്മേളനം വിളിച്ചതോടെ അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. കണ്ണൂർ വൈസ് ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രി നേരിട്ടു സമ്മർദം ചെലുത്തിയെന്നാണ് ഗവർണറുടെ ആരോപണം.
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഗവർണ ഉന്നയിക്കുന്നത്. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്നു ഗവർണർ ഇന്നലെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications