ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ സമ്മര്‍ദം ശക്തമാക്കി ശോഭാ സുരേന്ദ്രന് വിഭാഗം
പാലക്കാട്; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ശോഭാ സുരേന്ദ്രന് വിഭാഗം സമ്മര്‍ദം ശക്തമാക്കുന്നു. സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടിക്ക് വേഗത്തില്‍ പരിഹാരം കാണണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും യാതൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭയുടെ നീക്കം. തമ്മിലടിക്ക് പരിഹാരം കാണാന്‍ വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന കൃഷ്ണദാസ് പക്ഷവും ആരോപിക്കുന്നത്.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
സമ്മര്‍ദ നീക്കത്തിന്റെ ഭാഗമായി ശോഭ സുരേന്ദ്രന് അടുത്തയാഴ്ച്ച കേന്ദ്ര നേതൃത്വത്തെ കാണും. കഴിയുമെങ്കില്‍ അമിത് ഷായെയും ജെപി നദ്ദയെയും കണ്ട് കേരളത്തിലെ കാര്യങ്ങള്‍ ധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി പദവികള്‍ അടക്കം കിട്ടുന്നതിന് വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന ഔദ്യോഗിക പക്ഷം വിലങ്ങുതടിയാകുന്നെന്നാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നിയമസഭാ തിരഞ്ഞടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ഫെബ്രുവരിയിലെ കേരള യാത്രക്ക് മുന്‍പ് തന്നെ സമാവായം ഉണ്ടാകണമെന്നാണ് ആവശ്യം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേരള യാത്ര നടക്കുന്നത്. ഇതിന് മുന്‍പ് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ തങ്ങളെ അനുകൂലിക്കുന്നവരുടെ സമാന്തര യോഗങ്ങള്‍ വിളിക്കാനാണ് നീക്കം. വടക്കന്‍ ജില്ലകളിലാവും കൂടുതല്‍ ശക്തമായ നിലയില്‍ സമാന്തര യോഗങ്ങള്‍ വിളിക്കുക.

കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നതോടെയാണ് ശോഭാ സുരേന്ദ്രന് പാര്‍ട്ടി നേതൃത്വവുമായി അകലുന്നത്. കെ സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. പിന്നീട് പാര്‍ട്ടി നല്കിയ സ്ഥാനം ഏറ്റെടുക്കാന്‍ പോലും ശോഭാ സുരേന്ദ്രന് തയാറായില്ല.
പലപ്പോഴും കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്ന ശോഭാ സുരേന്ദ്രന് നേതൃത്വത്തിലെ സമാന്തര ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് കെസുരേന്ദ്രനെതിരെ നീക്കം നടത്തുന്നവരെ ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകാത്തത് വാര്‍ത്തയായിരുന്നു. കേന്ദ്ര നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്. എന്നാല്‍ മാത്രമേ പാര്‍ട്ടിയില്‍ സജീവമാകുകയുള്ളു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭൂാ സുരേന്ദ്രന്റെ പടലം പിണക്കം ഏറ്റവും വലിയ തലവേദനയായിരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെയാണ്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications