കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ സമ്മര്‍ദം ശക്തമാക്കി ശോഭാ സുരേന്ദ്രന്‍ വിഭാഗം

Google Oneindia Malayalam News

പാലക്കാട്‌; നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ബിജെപി നേതൃത്വവുമായി ഇടഞ്ഞ്‌ നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ വിഭാഗം സമ്മര്‍ദം ശക്തമാക്കുന്നു. സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടിക്ക്‌ വേഗത്തില്‍ പരിഹാരം കാണണമെന്ന്‌ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും യാതൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ ശോഭയുടെ നീക്കം. തമ്മിലടിക്ക്‌ പരിഹാരം കാണാന്‍ വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന കൃഷ്‌ണദാസ്‌ പക്ഷവും ആരോപിക്കുന്നത്‌.

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

സമ്മര്‍ദ നീക്കത്തിന്റെ ഭാഗമായി ശോഭ സുരേന്ദ്രന്‍ അടുത്തയാഴ്‌ച്ച കേന്ദ്ര നേതൃത്വത്തെ കാണും. കഴിയുമെങ്കില്‍ അമിത്‌ ഷായെയും ജെപി നദ്ദയെയും കണ്ട്‌ കേരളത്തിലെ കാര്യങ്ങള്‍ ധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്‌. പാര്‍ട്ടി പദവികള്‍ അടക്കം കിട്ടുന്നതിന്‌ വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന ഔദ്യോഗിക പക്ഷം വിലങ്ങുതടിയാകുന്നെന്നാണ്‌ ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നത്‌. നിയമസഭാ തിരഞ്ഞടുപ്പിലേക്ക്‌ നീങ്ങുന്ന ഘട്ടത്തില്‍ ഫെബ്രുവരിയിലെ കേരള യാത്രക്ക്‌ മുന്‍പ്‌ തന്നെ സമാവായം ഉണ്ടാകണമെന്നാണ്‌ ആവശ്യം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ്‌ കേരള യാത്ര നടക്കുന്നത്‌. ഇതിന്‌ മുന്‍പ്‌ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തങ്ങളെ അനുകൂലിക്കുന്നവരുടെ സമാന്തര യോഗങ്ങള്‍ വിളിക്കാനാണ്‌ നീക്കം. വടക്കന്‍ ജില്ലകളിലാവും കൂടുതല്‍ ശക്തമായ നിലയില്‍ സമാന്തര യോഗങ്ങള്‍ വിളിക്കുക.

shbha surendra

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നതോടെയാണ്‌ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി നേതൃത്വവുമായി അകലുന്നത്‌. കെ സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക്‌ ശോഭാ സുരേന്ദ്രന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. പിന്നീട്‌ പാര്‍ട്ടി നല്‍കിയ സ്ഥാനം ഏറ്റെടുക്കാന്‍ പോലും ശോഭാ സുരേന്ദ്രന്‍ തയാറായില്ല.

പലപ്പോഴും കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്ന ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തിലെ സമാന്തര ഗ്രൂപ്പുകളെ ഒന്നിപ്പിച്ച്‌ കെസുരേന്ദ്രനെതിരെ നീക്കം നടത്തുന്നവരെ ചെയ്‌തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ സജീവമാകാത്തത്‌ വാര്‍ത്തയായിരുന്നു. കേന്ദ്ര നേതാക്കള്‍ ഇടപെട്ട്‌ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ്‌ ശോഭാ സുരേന്ദ്രന്‍. എന്നാല്‍ മാത്രമേ പാര്‍ട്ടിയില്‍ സജീവമാകുകയുള്ളു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ശോഭൂാ സുരേന്ദ്രന്റെ പടലം പിണക്കം ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‌ തന്നെയാണ്‌.

അക്രമം ഒരിക്കലും അംഗീകരിക്കാനാവില്ല, പടിയിറക്കത്തില്‍ ക്യാപിറ്റോള്‍ ആക്രമണത്തെ തള്ളി മെലാനിയഅക്രമം ഒരിക്കലും അംഗീകരിക്കാനാവില്ല, പടിയിറക്കത്തില്‍ ക്യാപിറ്റോള്‍ ആക്രമണത്തെ തള്ളി മെലാനിയ

Recommended Video

cmsvideo
Tandav web series row: Yogi government warns producers of serious legal fallouts

English summary
bjp leader shobha surendran pressurize central leaders against k surendran,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X