കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്ജി തരംഗമായിരുന്നു, പക്ഷെ എന്തുകൊണ്ട് നിരോധിച്ചു; യുവാക്കള്‍ക്ക് വിശദീകരണവുമായി ശോഭാ സുരേന്ദ്രന്‍

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് പബ്ജി ഉള്‍പ്പടേയുള്ള 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായതിനെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പബ്ജിക്ക് പുറമെ ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക് തുടങ്ങിയ ആപ്പുകളും നിരോധിച്ചിട്ടുണ്ട്. ജനപ്രിയ വീഡിയോ ഗെയിം ആപ്പായ പബ്ജിയുടെ നിരോധനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ആണ് ഉയരുന്നത്. പത്തനംതിട്ടയിലെ ഒരു പറ്റം യുവാക്കള്‍ പബ്ജി നിരോധിച്ചതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനിടെയാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ എന്തുകൊണ്ട് നിരോധിച്ചെന്ന് വിശദീകരിച്ച് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ രംഗത്തെത്തുന്നത്.

സദുദ്ദേശ്യം

സദുദ്ദേശ്യം

ആപ്പ് നിരോധിച്ചതിന് പിന്നിലെ സദുദ്ദേശ്യം മനസ്സിലാക്കിയിരിക്കാനും രാജ്യസുരക്ഷയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാനും യുവജനങ്ങളെ ആഹ്വാനം ചെയ്യുകയാണെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ കഴിഞ്ഞ മെയ്‌ മാസം ഒന്നാം തിയതി മുതൽ മുപ്പത്തിയൊന്നാം തിയതി വരെ പബ്ജി ആപ്പ് മാത്രം ഇന്ത്യയിൽ നിന്ന് കൊയ്ത വരുമാനം 1700 കോടി രൂപയാണെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

വലിയ തരംഗമായിരുന്നു

വലിയ തരംഗമായിരുന്നു

പബ്ജി ആപ്പ് യുവാക്കൾക്കിടയിൽ വലിയ തരംഗമായിരുന്നു. എന്നാൽ ഈ ആപ്പ് ഉൾപ്പടെ 119 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇതിന് പിന്നിലുള്ള സദുദ്ദേശ്യം മനസ്സിലാക്കിയിരിക്കാനും രാജ്യസുരക്ഷയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാനും യുവജനങ്ങളെ ആഹ്വാനം ചെയ്യുകയാണ്. ഈ കഴിഞ്ഞ മെയ്‌ മാസം ഒന്നാം തിയതി മുതൽ മുപ്പത്തിയൊന്നാം തിയതി വരെ PUBG ആപ്പ് മാത്രം ഇന്ത്യയിൽ നിന്ന് കൊയ്ത വരുമാനം 1700 കോടി രൂപയാണ്.

Recommended Video

cmsvideo
ടിക് ടോകിനെ ഏറ്റെടുക്കാന്‍ തയ്യാറായി റിലയന്‍സ്‌ | Oneindia Malayalam
അതിര്‍ത്തിയില്‍

അതിര്‍ത്തിയില്‍

ഈ കാലയളവിൽ തന്നെയാണ് നിയന്ത്രണരേഖ ലംഘിക്കാനും പ്രകോപനം സൃഷ്ടിക്കാനും ചൈനീസ് സൈന്യം തയാറായത്. നമ്മുടെ ധീരജവാന്മാർ ഓരോ നിമിഷവും അതിർത്തി കാക്കുന്നതിന്റെ ബലത്തിലും അവർക്ക് പൂർണപിന്തുണ നൽകുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഛാശക്തിയിലുമാണ് നാം ഇന്നിവിടെ സ്വൈര്യമായി ജീവിക്കുന്നത്.

നമ്മുടെ സൈനികരെ കൊല്ലാൻ

നമ്മുടെ സൈനികരെ കൊല്ലാൻ

നമ്മുടെ നാട്ടിൽ നിന്ന് കിട്ടുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നമ്മുടെ സൈനികരെ കൊല്ലാൻ ഉപയോഗിക്കുന്നത് കണ്ട് നിൽക്കാൻ ദേശസ്നേഹികളായ നമുക്ക് കഴിയില്ലല്ലോ. ഇതേ തുടർന്നാണ് സർക്കാർ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത്. ഇത് മൂലം തദ്ദേശീയമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് നാം ചെയ്യുന്നത്.

ഏക ഭാരതം ശ്രേഷ്ഠ ഭാരതം

ഏക ഭാരതം ശ്രേഷ്ഠ ഭാരതം

സാമ്പത്തിക തിരിച്ചടികളിലൂടെ നാം സാമ്പത്തിക ദേശീയതയെ വളർത്തുക കൂടിയാണ് ചെയ്യുന്നത്. അതിനാൽ തന്നെ വിനോദോപാധികൾക്കുള്ള ചൈനീസ് സൗകര്യങ്ങൾ വെടിയുന്നത് വഴി രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തുന്നതിൽ മുഖ്യമായ പങ്കാണ് നിങ്ങൾ വഹിക്കുന്നത് എന്ന് ചെറുപ്പക്കാർ ഓർക്കേണ്ടതുണ്ട്. ഈ രാജ്യവും ഈ കാലഘട്ടവും നിങ്ങളോട് അത് ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തന്നെ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തോടൊപ്പം ചേർന്ന് നിൽക്കാം. ഏക ഭാരതം ശ്രേഷ്ഠ ഭാരതം

 ഓഗസ്റ്റ് 31 വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഓഗസ്റ്റ് 31 വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി

English summary
bjp leader shobha surendran's explanation on pubg ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X