കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമരം കണ്ടില്ലെന്ന് നടിച്ചാൽ ഈ സര്‍ക്കാരിന് ഭാവിയില്‍ മുട്ടിലിഴയേണ്ടി വരും', തുറന്നടിച്ച് ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ ഈ സര്‍ക്കാരിന് ഭാവിയില്‍ മുട്ടിലിഴയേണ്ടി വരുമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. സമരത്തെ പിന്തുണയ്ക്കാന്‍ പലരും വരുമെന്നും ശോഭ സുരേന്ദ്രൻ വൺ ഇന്ത്യയോട് പറഞ്ഞു. ചർച്ച നടത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രി എന്തിനാണ് സമരത്തെ ഭയപ്പെടുന്നത് എന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. സമരത്തെ പിന്തുണച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ നിരാഹാര സമരം നടത്തുകയാണ് ശോഭാ സുരേന്ദ്രൻ.

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

സമരത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ല എന്നതിനാലാണ്. എന്നാല്‍ അവരെ പിന്തുണയ്‌ക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരുവില്‍ എവിടെയെങ്കിലുമിരുന്ന് പ്രതിഷേധത്തിൽ പങ്കുചേരുന്നത് എന്നും ശോഭാ സുരേന്ദ്രൻ വൺ ഇന്ത്യയോട് പ്രതികരിച്ചു.

shobha

''ഉദ്യോഗാര്‍ഥികളുടേത് ധാര്‍മിക സമരമാണ്. ആ സമരത്തിന് പിന്തുണ നല്‍കാനാണ് താന്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്'', ശോഭ സുരേന്ദ്രൻ പറഞ്ഞു. ''എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും''. അഴിമതി നിറഞ്ഞ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കപ്പെടണമെന്നും ബി ജെ പി നേതാവ് വ്യക്തമാക്കി.

'' സെക്രട്ടറിയേറ്റിൽ വച്ച് ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തേണ്ടതിന് പകരം ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയെ മധ്യസ്ഥ ചർച്ചയ്ക്കായി എന്തിന് വിളിപ്പിച്ചു .ഡിവൈഎഫ്ഐയാണോ പി എസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടത്? '' ശോഭ സുരേന്ദ്രൻ ചോദിച്ചു. അനധികൃതമായി സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളെ കുറിച്ച് സർക്കാർ സിബിഐ അന്വേഷണത്തിന് തയ്യാറാണോയെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

'' ഇന്ധന വില കുറയ്ക്കാൻ ഒറ്റക്കാര്യം ചെയ്താല്‍ മതി .ജിഎസ്ടിക്കകത്ത് പെട്രോളിനേയും ഡീസലിനെയും കൊണ്ടുവരാന്‍ തോമസ് ഐസക്ക് തയ്യാറാണോ? പെട്രോളിനേയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന തീരുമാനമെടുത്ത് മുന്നോട്ട് പോയാല്‍ ആ തീരുമാനത്തിന് പിന്നില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും നില്‍ക്കും. അത് തീര്‍ച്ചയായും ചര്‍ച്ചയാകും. അതിലൊരു മറുപടി ഉണ്ടാകും. നമ്മളെല്ലാവരും രക്ഷപ്പെടും. അതിന് ഐസക്ക് തയ്യാറാണോ?''. ഇതിന് ധനമന്ത്രി മറുപടി നൽകട്ടെയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

English summary
BJP leader Shobha Surendran talks to Oneindia on PSC Strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X