കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ വീണ്ടും ബിജെപിയിലേക്ക്‌ ക്ഷണിച്ച്‌ ശോഭ സുരേന്ദ്രന്‍; കെ മുരളീധരന്‌ വിമര്‍ശനം

Google Oneindia Malayalam News

തൃശൂര്‍;മുസ്ലിം ലീഗിനെ ബിജെപിയിലേക്ക്‌ സ്വാഗതം ചെയ്‌ത വിഷയത്തില്‍ നിലാപാട്‌ ആവര്‍ത്തിച്ച്‌ ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രന്‍. നരേന്ദ്ര മോദിയുടെ നയങ്ങള്‍ അംഗീകരിക്കാന്‍ തയാറായാല്‍ ലീഗിനെ ബിജെപിയില്‍ ഉള്‍പ്പെടുത്തുമെന്ന്‌ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.കോണ്‍ഗ്രസ്‌ മുങ്ങുന്ന കപ്പലാണ്‌.ലീഗിന്‌ സിപിഎമ്മിനോട്‌ സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട്‌ തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന്‌ ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞത്‌ ബിജെപിയുടെ നിലപാടാണെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വിജയയാത്ര വേദിയിലാണ്‌ ശോഭ സുരേന്ദ്രന്‍ നിലപാട്‌ ആവര്‍ത്തിച്ചത്‌. ജമ്മുകാശ്‌മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്‌ സഖ്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ശോഭയുടെ പ്രതികരണം.

79ാം പിറന്നാള്‍ ആഘോഷിക്കുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ; ചിത്രങ്ങള്‍ കാണാം

കെ മുരളീധരനേയും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്നെക്കുറിച്ച്‌ കെ മുരളീധരന്‍ ആശങ്കപ്പെടേണ്ടെന്നായിരുന്നു ശോഭയുടെ വിമര്‍ശനം. എന്റെ തൂക്കം മുരളി നോക്കണ്ട. അച്ഛന്റെ കൈപിടിച്ച്‌ രാഷ്ട്രീയത്തില്‍ വന്നതാണ്‌ മുരളി. താന്‍ സാധാരണ കുടുംബത്തില്‍ നിന്ന്‌ വന്നതാണ്‌. മുരളിയെപ്പോലെ അച്ഛന്റെ മേല്‍വിലാസം അല്ല തനിക്കുള്ളത്‌. ഭരണത്തില്‍ ഇരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ഏകമന്ത്രിയാണ്‌ മുരളീധരനെന്നും ശോഭ പരിഹസിച്ചു. പാര്‍ട്ടിയില്‍ നേരത്തെ തന്നെ സജീവമാണ്‌. പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും ആളുകള്‍ വേണം. അതാണ്‌ ചെയ്യുന്നത്‌. മത്സരിക്കാന്‍ നിര്‍ബന്ധിക്കുമെന്ന്‌ കരുതുന്നില്ലെന്നും ആഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇല്ലെന്നും ശോഭ പറഞ്ഞു.

shobha surendran

ബിജെപിയെ നേരിടാന്‍ ആസൂത്രിത നീക്കം നടത്തുക്കുന്നുവെന്നാരോപിച്ച ശോഭ സുരേന്ദ്രന്‍ ഇതുപക്ഷവും വലതുപക്ഷവും ഇതിനായി യോജിച്ചു പ്രവര്‍ത്തിക്കുന്നാതായും ആരോപിച്ചു. നടപ്പിലാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ ബിജെപി മുന്നോട്ട്‌ വെക്കുന്നുള്ളു. പിഎസ്‌സി ഉദ്യോഗാര്‍ഥികളോട്‌ ഒരു മന്ത്രി പോലും ചര്‍ച്ചക്ക്‌ പേകാത്തത്‌ അഹങ്കാരമാണെന്നും എല്‍ഡിഎഫ്‌ മാത്രമല്ല യുഡിഎഫും പിന്‍വാതില്‍ നിയമനം നടത്തിയെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എ വിജയരാഖവന്റെ ഫോട്ടോ കോണ്‍ഗ്രസ്‌ ലീഗ്‌ ഓഫീസില്‍ വയ്‌ക്കാമെന്നും ശോഭ പരിഹസിച്ചു.

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
BJP leader Sobha Surendran again welcomed Muslim league to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X