കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെടിനിര്‍ത്തലിന് ബിജെപി'; ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍റെ കാര്യത്തില്‍ കരുതലോടെ ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നങ്ങള്‍ പരിഹരിച്ച് ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ സജീവമാക്കുന്നതിനാണ് ശ്രമം. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്നും കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തില്‍ എടുക്കുന്നതിനൊപ്പം ശോഭാ സുരേന്ദ്രനെതിരായ നടപടി ഒഴിവാക്കാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

bjp1

പരസ്യ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ പ്രതിസന്ധിയിലാക്കിയതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതില്‍ നടപടി വേണമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗം കോര്‍കമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്. കോര്‍കമ്മിറ്റി യോഗം ആരംഭിക്കുന്നതിന് മുമ്പ് ശോഭാ സുരേന്ദ്രന്‍റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തെ കുറിച്ച് കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. അതേസമയം, ശോഭാ സുരേന്ദ്രനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിപി രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.

496 കോടി രൂപയുടെ 46 കൃഷി പദ്ധതികള്‍,ടൂറിസത്തിന് 310 കോടി;വന്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍496 കോടി രൂപയുടെ 46 കൃഷി പദ്ധതികള്‍,ടൂറിസത്തിന് 310 കോടി;വന്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍

English summary
BJP leader Sobha Surendran may be active in party works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X