• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇവരുടെ ലക്ഷ്യം മോദിയാണ്,രാഷ്ട്രീയ ഗൂഡാലോചനയിലെ പാവകളാണ് തെരുവിലിറങ്ങിയവർ'; ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം; കർഷക മാർച്ചിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ദില്ലിയിൽ കർഷക റാലിക്ക് അനുമതിനൽകാതിരുന്നതെന്നായിരുന്നു ആദ്യ ദിവസങ്ങളിൽ പോലീസ് വിശദീകരണം. ഇതിനെ ന്യായീകരിച്ച് കൊണ്ടാണ് ശോഭയുടെ പ്രതികരണം. ഈ കർഷക സമരങ്ങൾ നടക്കുമ്പോൾ പിണറായി വിജയനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ കർഷകരെയാകെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് അധിക്ഷേപിക്കുകയില്ലായിരുന്നോയെന്ന് ശോഭ ചോദിച്ചു.

പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം നരേന്ദ്ര മോദി എന്ന നേതാവാണെന്നും ആ രാഷ്ട്രീയ ഗൂഡാലോചനയിലെ പാവകളാണ് തെരുവിലിറങ്ങിയവർ എന്ന് അവർ തിരിച്ചറിയുന്ന കാലം വരെയേ ഈ നാടകങ്ങൾക്ക് പ്രസക്തിയുള്ളുവെന്നും ഫേസ്ഹബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു.

 പിണറായി ആയിരുന്നെങ്കിലോ

പിണറായി ആയിരുന്നെങ്കിലോ

ഒന്നാലോചിച്ചു നോക്കിയാൽ, ഈ കർഷക സമരങ്ങൾ നടക്കുമ്പോൾ പിണറായി വിജയനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ എന്ത് പറയുമായിരുന്നു? ഈ കർഷകരെയാകെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് അധിക്ഷേപിക്കുകയില്ലായിരുന്നോ? ഇന്ത്യയിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വർഗ്ഗീയ ശക്തികൾ ഒന്നിച്ചതാണെന്ന് പറയില്ലായിരുന്നോ?

ദൈവാധീനം കൊണ്ട് പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നാണ്.

 കൃത്യമായ വ്യത്യാസമുണ്ട്

കൃത്യമായ വ്യത്യാസമുണ്ട്

ജനജീവിതം തടസ്സപ്പെടുത്താതെ, ഏതെങ്കിലുമൊരു പ്രത്യേക സ്ഥലത്ത് സമരം ചെയ്യാൻ തീരുമാനിക്കുന്നതിന്റെ പിറ്റേന്ന് കാര്യങ്ങൾ ചർച്ച ചെയ്യാം എന്നാണ് ബഹുമാന്യനായ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞത്.നേതൃത്വത്തിൽ, അവരുടെ കാഴ്ചപ്പാടുകളിൽ കൃത്യമായ വ്യത്യാസമുണ്ട്.

 എത്രനാള് തെറ്റിധരിക്കപ്പെടും

എത്രനാള് തെറ്റിധരിക്കപ്പെടും

കർഷക സൗഹൃദ നിയമങ്ങളെക്കുറിച്ച് പാടത്തും വരമ്പത്തും പണിയെടുക്കുന്ന പാവങ്ങളെ അരനൂറ്റാണ്ടിൽ കൂടുതൽ രാജ്യം ഭരിച്ചു മുടിച്ച പാർട്ടിയും വിവിധ കാലഘട്ടങ്ങളിൽ അവരോടൊപ്പം അധികാരം പങ്കിട്ടവരും എത്ര നാൾ തെറ്റിദ്ധരിപ്പിക്കും? അതിനിടയിൽ രാഷ്ട്രീയ താൽപ്പര്യമുള്ളവരെ തിരുകി കയറ്റി എത്ര നാൾ ഇത് മുന്നോട്ട് കൊണ്ടുപോകും?

 പ്രസക്തിയുള്ളൂ

പ്രസക്തിയുള്ളൂ

ക്രമസമാധാനം തകർക്കാൻ ഷഹീൻ ബാഗിലേത് പോലെ വിധ്വംസക ശക്തികളുടെ സാമ്പത്തീകവും സംഘടനപരവുമായ സഹായങ്ങൾ സ്വീകരിച്ച് എത്ര നാൾ കലാപത്തിന് ശ്രമിക്കും? ഇവരുടെ ഉദ്ദേശ്യം വേറെയാണ്. ലക്ഷ്യം നരേന്ദ്ര മോദി എന്ന നേതാവാണ്. ആ രാഷ്ട്രീയ ഗൂഡാലോചനയിലെ പാവകളാണ് തെരുവിലിറങ്ങിയവർ എന്ന് അവർ തിരിച്ചറിയുന്ന കാലം വരെയേ ഈ നാടകങ്ങൾക്ക് പ്രസക്തിയുള്ളു..

ഹൈദരാബാദില്‍ അമിത് ഷാ ഇറങ്ങുന്നത് മറ്റൊരു ലക്ഷ്യത്തിന്, ഒവൈസിയുമായി രഹസ്യ ധാരണയുണ്ടോ?

ഉമ്മന്‍ ചാണ്ടി മാസാണ്, ഒരേ സമയം രണ്ടിടത്ത്, കൊല്ലങ്കോട്ട് നിന്ന് എഐസിസിയില്‍, സെല്‍ഫിക്ക് തിരക്ക്!!

ഹരിയാനയെ ഇളക്കി മറിച്ച് ഹൂഡ, രാഹുലിന്റെ കട്ട സപ്പോര്‍ട്ട്, ബിജെപി സഖ്യം ഉടന്‍ വീഴും, ബറോഡ തുടക്കം!!

English summary
BJP leader sobha surendran slams opposition parties and farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X