• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പാർട്ടി തമ്പുരാക്കന്മരുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നില്ലെങ്കിൽ മരണമാണ് ഫലം; അത്മഹത്യയല്ല ഇത് കൊലപാതകം

തിരുവനന്തപുരം: നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് ഉടമാവകാശരേഖ ലഭിക്കാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി പാറയില്‍ രാജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നഗരസഭാ ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറി എംകെ ഗിരീഷ്, അസി. എഞ്ചിനീയര്‍ കെ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ അഗസ്റ്റിന്‍,ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ ബി സൂധീര്‍ എന്നിവരെയായിരുന്നു കഴിഞ്ഞ ദിവസം സസ്പെന്‍ഡ‍് ചെയ്തത്.

ബിനോയ്ക്കെതിരെ തെളിവായി വീഡിയോയും: മുങ്ങിയ പ്രതിയെ പൊക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

സാജന്‍റെ ആത്മഹത്യക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥായണെന്ന് വരുത്തിതീര്‍ക്കാനുള്ള സിപിഎമ്മിന്‍റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തുന്നത്. പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരില അനങ്ങണമെങ്കിൽ പോലും സിപിഎം തീരുമാനിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഒരു ഉദ്യോഗസ്ഥൻ പോലും പാർട്ടിയുടെ നിലപാടിനു വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ശ്രീധരന്‍പിള്ള ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ജനങ്ങളോടുള്ള വെല്ലുവിളി

ജനങ്ങളോടുള്ള വെല്ലുവിളി

ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരില അനങ്ങണമെങ്കിൽ പോലും സിപിഎം തീരുമാനിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഒരു ഉദ്യോഗസ്ഥൻ പോലും പാർട്ടിയുടെ നിലപാടിനു വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല.

സാജന് നീതി ലഭിക്കണം

സാജന് നീതി ലഭിക്കണം

നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കൈകഴുകാനും കണ്ണിൽ പൊടിയിടാനുമാണ് സിപിഎം ശ്രമിക്കുന്നത്.സാജന് നീതി ലഭിക്കണം. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം. അതൊക്കെ നടക്കണമെങ്കിൽ ആദ്യം അവസാനിക്കേണ്ടത് പാർട്ടി സർവ്വാധിപത്യമാണ്. സാജന്റെ മരണം ആത്മഹത്യയല്ല. സിപിഎം ഭരണം അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. മറുനാടുകളിൽ ചോര നീരാക്കി പണിയെടുത്ത സമ്പാദ്യം കൊണ്ട് ഒരു സംരംഭം തുടങ്ങാൻ ശ്രമിച്ച പാർട്ടി അനുഭാവിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ?

മരണമാണ് ഫലം

മരണമാണ് ഫലം

പാർട്ടി തമ്പുരാക്കന്മാരുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നില്ലെങ്കിൽ മരണമാണ് ഫലം എന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സാജന്റെ ആത്മഹത്യ തെളിയിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനവികതയുടെ ഉദാഹരണങ്ങളാണിതൊക്കെ. നേരിട്ട അനുഭവം തുറന്നു പറയുന്ന കുടുംബത്തെ തേജോവധം ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

ഒറ്റപ്പെട്ട സംഭവങ്ങൾ

ഒറ്റപ്പെട്ട സംഭവങ്ങൾ

ഒറ്റപ്പെട്ട സംഭവമാണെന്ന മന്ത്രിയുടെ നിസ്സാരവത്കരിക്കൽ മലയാളികളോടുള്ള വെല്ലുവിളിയാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ നിരന്തരം ഉണ്ടാകുമ്പോൾ അതിനെ ഒറ്റപ്പെട്ടതെന്ന് എങ്ങനെയാണ് വിളിക്കാൻ കഴിയുന്നത്. താൻ ഈ കസേരയിൽ ഇരിക്കുന്ന കാലത്തോളം ഓഡിറ്റോറിയത്തിനു ലൈസൻസ് നൽകില്ല എന്ന് സാജനോട് ആന്തൂർ ചെയർപേഴ്സൺ പറഞ്ഞതാണ് അദ്ദേഹത്തെ മാനസികമായി തളർത്തിയതും ആത്മഹത്യയിലേക്ക് നയിച്ചതുമെന്നാണ് അറിയുന്നത്.

ആയുഷ്കാല സമ്പാദ്യം

ആയുഷ്കാല സമ്പാദ്യം

ഒരാളുടെ ആയുഷ്കാല സമ്പാദ്യം വെള്ളത്തിൽ വരച്ച വരപോലെയാക്കിയതും പോരാഞ്ഞ് അദ്ദേഹത്തെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഉത്തരവാദി കസേരയിൽ ഉറച്ചിരിക്കുന്നത് കേരളത്തിന് അപമാനമാണ്. അതായത് ആ കസേരയിൽ ഇനി ഇരിക്കാൻ പാടില്ലാത്തത് കേവലം ഉദ്യോഗസ്ഥർ മാത്രമല്ല നഗരസഭ ചെയർപേഴ്സൺ കൂടിയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

ശ്രീധരന്‍പിള്ള

English summary
bjp leader sreedhran pillai aginst cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more