ബിജെപിയുടെ കൈക്കൂലി കഥ തീരുന്നില്ല; ആലപ്പുഴ അരൂരിൽ വീട്ട് ഉടമയോട് ആവശ്യപ്പെട്ടത് ഒരു ലക്ഷം!
ആലപ്പുഴ: നിർമ്മാണമേഖലയിൽ കൊടി കുത്തി പണം ആവശ്യപ്പെട്ട് ബിജെപി പ്രാദേശിക നേതാവ്. ആലപ്പുഴ അരൂരില്‍ നിര്‍മാണ പ്രവര്‍ത്തനം തടയാതിരിക്കാന്‍ പ്രാദേശിക ബിജെപി നേതാവ് ഉടമയോട് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1964മുതല്‍ സരസ്വതീമന്ദിരത്തിൽ പ്രഭാവതി അമ്മ കൈതപ്പുഴ കായലിനോട് ചേർന്നുള്ള 44 സെന്റ് ഭൂമി കുടുംബസ്വത്തായി അനുഭവിച്ച് പോരുകയായിരുന്നു.
ഭൂമിയിൽ അതിരുകെട്ടിയപ്പോൾ തന്നെ ബിജെപി പ്രാദേശിക നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നു. കായല്‍ത്തീരമാണ് നിര്‍മാണം അനുവദിക്കില്ലെന്നും കൊടികുത്തുമെന്നുമായിരുന്നു മുന്നറിയിപ്പ്. പ്രഭാവതിയമ്മയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ബിജെപി നേതാവുമായി ഫോണില്‍ ബന്ധപ്പെട്ടു. പണം തന്നാൽ പ്രശ്നം തീർക്കാമെന്നായിരുന്നു പറഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നേതാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഒരു ലക്ഷംരൂപ നല്കിയാല് നിര്‍മാണം തടയില്ല. വിലപേശിയപ്പോള്‍ പതിനായിരം രൂപ കുറച്ചെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. പിഎച്ച് ചന്ദ്രന് എന്ന ബിജെപിയുടെ അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം കൊടുക്കുകയാണെങ്കിൽ അനധികൃതമായി നിർമ്മാണം നടന്നാൽ പോലും ഇനി ബിജെപിയുടെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും നേതാവ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications