ജനറല്‍ ബിപിന്‍ റാവത്തിന്റെത് ഒരു സാധാരണ മരണമല്ലെന്ന് ടിജി മോഹൻദാസ്, അട്ടിമറി ഉണ്ടെന്ന് ആരോപണം
കോഴിക്കോട്: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബിജെപിയുടെ ബൗദ്ധിക സെല്‍ സംസ്ഥാന കണ്‍വീനര്‍ ടിജി മോഹന്‍ദാസ്. ജനറല്‍ ബിപിന്‍ റാവത്തിന്റെത് ഒരു സാധാരണ മരണം ആണെന്ന് കരുതുന്നില്ലെന്ന് ടിജി മോഹന്‍ദാസ് പറയുന്നു.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിന് പിന്നില്‍ അട്ടിമറി ഉണ്ടെന്നും ടിജി മോഹന്‍ദാസ് ആരോപിക്കുന്നു.

ജനറല്‍ ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റര്‍ അപകടത്തിലൂടെയുളള മരണം ഒരു സാധാരണ അപകട മരണം ആണെന്ന് താന്‍ കരുതുന്നില്ലെന്ന് ടിജി മോഹന്‍ദാസ് പറയുന്നു. ''മൈനസ് 25- 30 ഡിഗ്രി തണുപ്പുള്ള, അസാമാന്യമായ മഞ്ഞുളള, ഐസ്ക്രീമില് വീണാല്‍ പുതഞ്ഞ് പോകുന്നത് പോലെ മനുഷ്യന് പുതഞ്ഞ് പോവുകയും, നിരന്തരമായി മഞ്ഞുമലകള്‍ ഇടിഞ്ഞ് വീഴുകയുമെല്ലാം ചെയ്യുന്ന ഹിമാലയത്തില്‍, സിയാച്ചിന്‍ മലനിരകളിലുമെല്ലാം പറക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമെല്ലാമാണ് നമ്മുടേത്''.

''അവര്‍ക്ക് ഊട്ടിയിലെ മല എന്നൊക്കെ പറഞ്ഞാല്‍ കുട്ടിക്കളിയാണ്. അവിടെ ഒരു ഹെലികോപ്റ്റര്‍, അതും മൂന്ന് സേനാ മേധാവികളേയും കോഡിനേറ്റ് ചെയ്യുന്ന അത്രയ്ക്ക് ഉന്നതനായ പട്ടാളക്കാരനായ ജനറല്‍ ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുക എന്ന് പറഞ്ഞാല്‍ അത് അചിന്ത്യമാണ്. അതിനകത്ത് ഉറപ്പായും അട്ടിമറിയുണ്ടെന്ന്'' ടിജി മോഹന്‍ദാസ് പറയുന്നു.

''പൗരന്മാരായ നമ്മള് നമുക്ക് ചുറ്റും നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കണം. ആരൊക്കെയാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചത് എന്ന് നോക്കിയാല്‍ എന്താണ് അന്തരീക്ഷം എന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. ഇവരെയെല്ലാം തുറന്ന് കാണിക്കേണ്ട ചുമതലയും നമുക്കുണ്ട്. നമ്മളെല്ലാവരും ഇന്ത്യന്‍ പട്ടാളത്തിന് പിറകില്‍ അടിയുറച്ച് നില്‍ക്കേണ്ട സമയമാണിത്'' ടിജി മോഹൻദാസ് പറഞ്ഞു.

''അതിനാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ഒരു സാധാരണ മരണമല്ല. അതൊരു മുന്നറിയിപ്പാണ്. അതൊരു തിരിച്ചറിവാണ്. അത് എല്ലാവരും മനസ്സിലാക്കണം'' എന്നും ടിജി മോഹന്‍ദാസ് പറയുന്നു. നേരത്തെ ബിജെപി എംപിയായ സുബ്രഹ്മണ്യന് സ്വാമിയും കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ അതിര്‍ത്തി ചൈന കൈയ്യേറി എന്ന് തുറന്ന് പറഞ്ഞിരുന്ന വ്യക്തി ആയിരുന്നുവെന്നും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടാന്‍ കാരണം ചൈനയുടെ സൈബര്‍ ഇടപെടലാണോ എന്ന് സംശയിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി പ്രതികരിക്കുകയുണ്ടായി.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications