കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യന്മാര്‍ ശല്യം ചെയ്താല്‍ പെണ്‍കുട്ടികള്‍ ആസ്വദിച്ചോളും, വിവാദ പരാമര്‍ശവുമായി ടിജി മോഹന്‍ദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസ് രംഗത്ത്. ബസില്‍ വച്ച് പയ്യന്മാര്‍ ശല്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ ആസ്വദിച്ചോളുമെന്നാണ് ടിജി മോഹന്‍ദാസ് പറഞ്ഞത്. കൊറോണ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 65 വയസുകഴിഞ്ഞവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ദാസിന്റെ പരാമര്‍ശം.

tg mohandas

ഇതുമായി ബന്ധപ്പെട്ട് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒരു കുറിപ്പിട്ടു. രണ്ടാമതായാണ് സ്ത്രീകളെ അധിക്ഷേപിച്ച് മേല്‍പ്പറഞ്ഞ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ''65 വയസ് കഴിഞ്ഞ കിഴവന്‍മാര്‍ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികള്‍ക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവന്‍മാര്‍ മഹാശല്യമാണെന്നേ.. ഇല്ലേ' എന്നായിരുന്നു ആദ്യത്തെ ട്വീറ്റ്. തുടര്‍ന്ന് രണ്ടാമത് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇങ്ങനെ, ഞാന്‍ പറഞ്ഞത് സത്യമാണ്. 55 - 75 വയസ്സുള്ള കിളവന്‍മാരാണ് ചെറുപ്പക്കാരികളെ ബസ്സിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യന്‍മാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്‌നമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ് - എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ല..മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

രാജ്യത്ത് നാലാമത്തെ കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
65 വയസ്സിന് മുകളില്‍ പ്രായം ഉളളവര്‍ വീടിന് പുറത്തേക്ക് ഇറങ്ങരുത്. സംസ്ഥാനങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഈ നിര്‍ദേശം നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുളളത്. 10 വയസ്സില്‍ താഴെയുളള കുട്ടികളും വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Bjp Leader TG Mohandas Women Controversy Statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X