കേരളം ഇന്ത്യയിലല്ലേ?പിണറായി വിജയനെ ഇന്ത്യയിലെവിടെയും കാലുകുത്തിക്കില്ലെന്ന്, വീഡിയോ...
സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് ദില്ലിയില്‍ കഴിയാനാകാത്ത സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ മംഗളൂരുവില്‍ തടയുമെന്ന സംഘപരിവാര്‍ ഭീഷണിക്ക് പിന്നാലെ ബിജെപി സംസ്ഥാന സെക്രട്ടറിയുടെ ഭീഷണിയും. മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് മാത്രമല്ല, ഇന്ത്യയിലെവിടെയും കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് ദില്ലിയില്‍ കഴിയാനാകാത്ത സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംഘപരിവാറിനെ തകര്‍ത്ത്, സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കേരളത്തില്‍ ഇല്ലായ്മ ചെയ്ത്‌കൊണ്ട് യധേഷ്ടം ഇന്ത്യയില്‍ നടക്കാമെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയിലെവിടെയും കാലുകുത്തിക്കില്ല...
കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്തിട്ട് യധേഷ്ടം ഇന്ത്യയില്‍ നടക്കാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. മംഗലാപുരത്ത് മാത്രമല്ല, ഇന്ത്യയില്‍ ഒരിടത്തും പിണറായി വിജയനെ കാലുകുത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കോംപ്രമൈസുമില്ല...
മംഗലാപുരത്ത് പിണറായി വിജയനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാല്‍ പറഞ്ഞതാണ്. കാലുകുത്തിക്കില്ലെന്ന് ബിജെപി പറഞ്ഞാല്‍ അതിലൊരു കോംപ്രമൈസുമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്കും ദില്ലിയില്‍ കഴിയാനാകാത്ത അവസ്ഥയാകുമെന്നും ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.

വിവാദമാകുന്നു...
ഫെബ്രുവരി 25ന് നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് മംഗളൂരുവിലെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. പിണറായി വന്നാല്‍ തടയുമെന്നും വിഎച്ച്പി നേതാവ് എംബി പുരാനിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയനെ മംഗളൂരുവില്‍ പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ നിലപാട്.

മംഗളൂരുവില്‍ ഹര്‍ത്താലും...
മുഖ്യമന്ത്രി പിണറായി വിജയനെ മംഗളൂരുവില്‍ തടഞ്ഞാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കൊല്ലത്ത് തടയുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ദിവ്യ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, ഫെബ്രുവരി 25ന് മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. എന്നാല്‍ മംഗളൂരുവിലെ പരിപാടിയില്‍ മുന്‍ നിശ്ചയിച്ച പ്രകാരം പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications