ഡിവൈഎഫ്ഐ കൊടിമരത്തിൽ ബിജെപി പതാക!ഒടുവിൽ ബിജെപി നേതാവ് തന്നെ പതാക അഴിച്ചുമാറ്റി
ബിജെപി പതാക അഴിച്ചുമാറ്റിയതിന് ശേഷം ഡിവൈഎഫ്ഐ വീണ്ടും കൊടിമരത്തിൽ പതാക ഉയർത്തി.
തൊടുപുഴ: ഡിവൈഎഫ്ഐ കൊടിമരത്തിൽ നാട്ടിയ ബിജെപി പതാക ബിജെപി നേതാവ് തന്നെ അഴിച്ചുമാറ്റി. കട്ടപ്പന പേഴുംകവലയിൽ കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് തന്നെ പരസ്യമായി പതാക അഴിച്ചുമാറ്റാനെത്തിയത്.
രാത്രിയുടെ മറവിലാണ് ഡിവൈഎഫ്ഐ പേഴുംകവല യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച കൊടിമരത്തിൽ ബിജെപി പതാക ഉയർത്തിയത്. ഡിവൈഎഫ്ഐ പതാകയുടെ മുകളിലായാണ് ബിജെപിയുടെ പതാക കെട്ടിയിരുന്നത്. ശനിയാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ സംഭവം കാണുന്നത്. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു. ഇതിനിടെയാണ് ബിജെപി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ സ്ഥലത്തെത്തി പതാക അഴിച്ചുമാറ്റിയത്.

രാത്രിയിൽ....
വെള്ളിയാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ കൊടിമരത്തിൽ ബിജെപി പതാക ഉയർത്തിയത്. ഡിവൈഎഫ്ഐ പതാകയ്ക്ക് മുകളിലായാണ് ബിജെപിയുടെ പതാക കെട്ടിയിരുന്നത്.

വർഷങ്ങൾക്ക് മുൻപ്...
കവലയിലെ കൊടിമരം ഡിവൈഎഫ്ഐ പേഴുംകവല യൂണിറ്റ് കമ്മിറ്റി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ്. പ്രദേശത്ത് സംഘർഷമുണ്ടാക്കാനാണ് ബിജെപി ഇത്തരത്തിൽ പതാക ഉയർത്തിയതെന്നാണ് ഡിവൈഎഫ്ഐ
പ്രവർത്തകരുടെ ആരോപണം.

ഡിവൈഎഫ്ഐ പ്രവർത്തകർ...
ശനിയാഴ്ച രാവിലെയാണ് തങ്ങളുടെ കൊടിമരത്തിൽ ബിജെപി പതാക പാറിക്കളിക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരെല്ലാം സംഘടിച്ചെത്തി.

പ്രതിഷേധം...
കൊടിമരത്തിൽ ബിജെപി പതാക കെട്ടി പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാറിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

ബിജെപി നേതാവ്....
പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെയാണ് ബിജെപി ജില്ലാ സെക്രട്ടറിയായ ഷാജി നെല്ലിപ്പറമ്പിൽ സ്ഥലത്തെത്തിയത്.

പതാക അഴിച്ചുമാറ്റി...
ഒടുവിൽ ബിജെപി ജില്ലാ സെക്രട്ടറി ഷാജി തന്നെ ശനിയാഴ്ച പകൽ പരസ്യമായി ബിജെപി പതാക അഴിച്ചുമാറ്റാൻ തയ്യാറായി. അഴിച്ചുമാറ്റിയ പതാക ഷാജി പോലീസിന് കൈമാറിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്.

വീണ്ടും ഡിവൈഎഫ്ഐ പതാക...
ബിജെപി പതാക അഴിച്ചുമാറ്റിയതിന് ശേഷം ഡിവൈഎഫ്ഐ വീണ്ടും കൊടിമരത്തിൽ പതാക ഉയർത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാണ് കൊടിമരത്തിൽ വീണ്ടും പതാക ഉയർത്തിയത്.












Click it and Unblock the Notifications